2 SAMUELA 12:26-31

2 SAMUELA 12:26-31 MALCLBSI

അമ്മോന്റെ തലസ്ഥാനമായ രബ്ബാ നഗരം യോവാബ് ആക്രമിച്ചു പിടിച്ചടക്കി. അയാൾ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു. “ഞാൻ രബ്ബാ പട്ടണം ആക്രമിച്ച് അവിടത്തെ ജലവിതരണകേന്ദ്രം കൈവശപ്പെടുത്തിയിരിക്കുന്നു; അങ്ങ് ശേഷമുള്ള സൈന്യങ്ങളെ ഒരുമിച്ചുകൂട്ടി പട്ടണത്തെ വളഞ്ഞ് അതു പിടിച്ചെടുക്കുക. നഗരം പിടിച്ചടക്കിയതു ഞാനാണെന്നു പ്രസിദ്ധമാകാതിരിക്കട്ടെ.” ദാവീദ് സൈന്യത്തെ ഒന്നിച്ചുകൂട്ടി രബ്ബായിൽ പോയി യുദ്ധം ചെയ്തു പട്ടണം പിടിച്ചെടുത്തു. അവരുടെ ദേവനായ മിൽക്കോവിന്റെ തലയിൽനിന്നു കിരീടമെടുത്തു. അത് ഒരു താലന്തു സ്വർണംകൊണ്ടു നിർമ്മിച്ചതായിരുന്നു. അതിന്മേൽ ഒരു രത്നവും പതിച്ചിരുന്നു. ദാവീദ് ആ കിരീടം ശിരസ്സിൽ അണിഞ്ഞു. പട്ടണത്തിൽനിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു. അവിടത്തെ ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും ഉപയോഗിച്ചുള്ള പണികളിൽ ഏർപ്പെടുത്തി. ഇഷ്‍ടികച്ചൂളയിൽ അവരെക്കൊണ്ടു ജോലി ചെയ്യിച്ചു. അമ്മോന്യപട്ടണവാസികൾ എല്ലാവരോടും ദാവീദ് അങ്ങനെതന്നെ ചെയ്തു. പിന്നീട് ദാവീദും കൂടെയുള്ളവരും യെരൂശലേമിലേക്കു മടങ്ങിപ്പോയി.

2 SAMUELA 12 വായിക്കുക