ലൂക്കോച്ചു 23
23
നാടദിഗാരി ഏച്ചുനെ ചോദണെ ചെയിന്റു
1പിന്നെ അയിര ഒക്കായിമു കൂടികോണ്ടു ഏച്ചുനെ നാടദിഗാരിയാന പിലാത്തോച്ചാത്തെക്കു കൊണ്ടുപോനരു. 2അയിര പിലാത്തോച്ചുന്റൊന്റ: “ഏനു എങ്കട നെരേയളെ പൊരുബൊവ്വു തപ്പിപ്പനുമു താനാന്റു കിറുത്തുവാന റാജാവെന്റുമു റോമു നാടില ബലിബലിയ റാജാവാന കയിച്ചെരുക്കു നിഗുദികൊടുപ്പ പാടുകാണി എന്റുമു പറേഞ്ചെനെ നാങ്ക കേട്ടിന്തുകീന്റ” എന്റു പറേഞ്ചൊണ്ടു ഏച്ചുനെ കുറ്റപടുത്തുവ തൊടാങ്കിനരു.
3പിലാത്തോച്ചു ഏച്ചുന്റൊന്റ: “നീയല ജൂദെരണ്ട റാജാവു” എന്റു കേട്ടു.
അയിങ്കു ഏച്ചു “നീങ്ക പറേന്റെയെയ് നേരുതന്നെ” എന്റു പറേഞ്ചു.
4പിന്നെ പിലാത്തോച്ചു ബലിയ കനെലാടിയണ്ടൊന്റമു നെരേയണ്ടൊന്റമു പറേഞ്ചു: “ചിച്ചിപ്പ പല്ലത്ത ഒരു തെറ്റുമു ഈ മയിച്ചെനിലി എനാക്കു കണ്ടുപുടിപ്പ പറ്റുവകാണി.”
5അയിങ്കു അയിര: “ഏനു ഗെലീലെതൊട്ടു ജൂദിയെനാടില ഒക്കാ ജാഗത്തിമു പടേപ്പിച്ചൊണ്ടു നെരേയണ്ട ഇണ്ടിലി ഗല്ലട്ടി മാണ്ടൊയ്. അയിനു ഇപ്പൊ ഊടെക്കുമു ബന്തുകീന്റൊയ്” എന്റു പറേഞ്ചരു.
6അയിനെ കേട്ടിന്തിച്ചു പിലാത്തോച്ചു അയിരണ്ടൊന്റ: “ഈ മയിച്ചെയ് ഗെലീലെകാറെനോ” എന്റു കേട്ടു. 7എരോദാറാജാവു അദിഗാര നടാത്തിന്റ നാടിലികീന്റ ഒരുത്തെനാന്റു ഏച്ചു എന്റു പിലാത്തോച്ചുക്കു ഗൊത്താനയ്. ആ ചമേയത്തി എരോദാറാജാവു എരുച്ചലേമിലി ഇന്തു. അയിനെകോണ്ടു പിലാത്തോച്ചു ഏച്ചുനെ എരോദാറാജാവാത്തെക്കു ചൊല്ലിബുട്ടു.
8ഏച്ചുനെ മെലേഞ്ചപ്പൊ എരോദാറാജാവുക്കു ചാല അയിച്ചിരിയാനയ്. എന്നെഗെന്റെങ്കി ഏച്ചു അദിച്ചെയമൊക്ക ചെയിന്റ ഒരുത്തെനെന്റു എരോദാറാജാവു മുല്ലെയെ കേട്ടിന്തെനെകോണ്ടു ഏച്ചുനെ മെലേവബേണ്ടിമു ഏച്ചു എന്ന അടിയളമെങ്കില ചെയിന്റെനെ മെലേവബേണ്ടിമു അദു ചുമാറുകാലമാച്ചു അലാന്തൊണ്ടിന്തു. 9എരോദാറാജാവു ഏച്ചുന്റൊന്റ ചുമാറു കാരിയ കേട്ടു. എന്റെങ്കി ഏച്ചു തിരിച്ചൊന്റുമു പറേവകാണി. 10എന്റെങ്കി ബലിയ കനെലാടിയമു നേമകാറെരമു ഏച്ചുനെപറ്റി കാണത്ത ബാക്കൊക്ക പറേഞ്ചൊണ്ടു അദുനെ അദിഗമായി കുറ്റപടുത്തിനരു. 11എരോദാവുമു അദുന്റ പടെയാളിയമു ഏച്ചുക്കു ഒരു ബിലേമു കൊടുഗദെ അദുനെ കളിയാക്കിനരു. എന്റിച്ചു അയിര റാജാവുവ ഇണ്ട മിനുങ്കിന്റ കുപ്പെയ ഏച്ചുക്കു ഇടുപ്പിച്ചുകാന്റു അദുനെ പിലാത്തോച്ചാത്തെക്കുതന്നെ ചൊല്ലിബുട്ടരു. 12ആ ജിനാതൊട്ടു എരോദാവുമു പിലാത്തോച്ചുമു ജൊദേയളാനരു. അയിങ്കു മുല്ലെ അയിര അങ്കെക്കിങ്കെക്കു പഗേകീന്റെരളായിന്തരു.
13പിലാത്തോച്ചു ബലിയ കനെലാടിയളെമു നെരേയളെമു അയിരണ്ട നാടുകാറെരളെമു ബുളിച്ചുകൂട്ടിത്തു. 14എന്റിച്ചു അയിരണ്ടൊന്റ പറേഞ്ചു: “ഈ മയിച്ചെയ് നെരേയളെ ഗല്ലട്ടി മാടിപ്പിക്കിന്റൊയ് എന്റു പറേഞ്ചൊണ്ടല്ലെ നീങ്ക ഏനെ എന്നാത്തെക്കു കൂട്ടികോണ്ടുബന്തെയെയ്. എന്റെങ്കി നിങ്കട മുല്ലെലക്കെ നാനു ഏനെ ചോദണെ ചെയിദിച്ചുമു നീങ്ക അയിനെപറ്റി പറേഞ്ച ഒരു കുറ്റമു എനാക്കു കണ്ടുപുടിപ്പ പറ്റുവകാണി. 15എരോദാറാജാവുമു ഏനെ ചോദണെ ചെയിദിച്ചുമു ഏനെപറ്റികീന്റ ഒരു കുറ്റമു കണ്ടുപുടിപ്പകാണി. അയിനെകോണ്ടല്ലേ അദു ഏനെ പിന്നെമു നമിനാത്തെക്കുതന്നെ ചൊല്ലിബുട്ടെയെയ്. ഏനെ കൊല്ലുവപറ്റിന ഒരു കുറ്റമു ഏനു ചെയിവകാണി എന്റെയെയ് ഉറേപ്പാന കാരിയമാന്റു. 16അയിനെകോണ്ടു നാനു ഏങ്കു ചാട്ടെബള്ളിലി അലേപ്പിച്ചുകാന്റു ചൊല്ലിബുടുവെയ്.” 17[ഒക്കാ പെച്ചഗെ ആറട്ടുക്കുമു പിലാത്തോച്ചു ജെയിലുക്കു കൂട്ടിബെച്ചുകീന്റ കുറ്റക്കാറെരളിലി ഒരുത്തെനെ നെരേയക്കു ബെറുദെ ബുട്ടുകൊടുത്തൊണ്ടിന്തു.]#23.17 ഈ ബരി കുറെ എവുത്തിലി കാണി.
18എന്റെങ്കി നെരേയളൊക്കായിമു: “ഏനെ കൊല്ലൊണു. ബറാബ്ബാച്ചുനെ എങ്കക്കു ബുട്ടുതരോണു” എന്റു ബലാമായി ഗാരിട്ടരു. 19പട്ടണത്തി ഗല്ലട്ടിമാടുവനുമു നെരേയളെ കൊല്ലുവനുമു ചെയിദ കുറ്റത്തെക്കു ജെയിലുക്കു കൂട്ടിബെച്ചിന്ത ഒരുത്തെനായിന്തയ് ബറാബ്ബാച്ചു. 20എന്റെങ്കി പിലാത്തോച്ചു ഏച്ചുനെ ബെറുദെബുടുവ അലാന്തു. അയിനെകോണ്ടു അദു പിന്നെമു നെരേയളെ ബുളിച്ചിച്ചു അയിരണ്ടൊന്റ പറേഞ്ചുകിടാന്തു. 21എന്റെങ്കി അയിര: “അയിനെ കുരിച്ചിലി തറേച്ചു കൊല്ലൊണു! അയിനെ കുരിച്ചിലി തറേച്ചു കൊല്ലൊണു” എന്റൊണ്ടു ബലാമായി ഗാരിട്ടരു.
22പിലാത്തോച്ചു മൂന്റാമത്തില കുറിമു നെരേയണ്ടൊന്റ: “അയിനു എന്ന തെറ്റു ചെയിദയ്? കൊല്ലുവപറ്റിന ഒരു തെറ്റുമു അയിനു ചെയിവകാണി. അയിനെകോണ്ടു നാനു ഏങ്കു ചാട്ടെബള്ളിലി അലേപ്പിച്ചുകാന്റു അയിനെ ചൊല്ലിബുടുവെയ്” എന്റു പറേഞ്ചു.
23എന്റെങ്കി അയിര ഏച്ചുനെ കുരിച്ചിലി തറേപ്പിച്ചു കൊല്ലൊണെന്റു ഉന്നിച്ചുന്നിച്ചു പറേഞ്ചൊണ്ടെ ഇന്തരു. നെരേയ ഗാരിട്ടപല്ലെതന്നെ നടാന്തയ്. 24പിലാത്തോച്ചു നെരേയ പറേഞ്ചപല്ലെ ചെയിവ മനാമാടിത്തു. 25ഗല്ലട്ടിമാടിന കുറ്റത്തെക്കുമു കൊന്റ കുറ്റത്തെക്കുമു ജെയിലുക്കു കൂട്ടിബെച്ചിന്ത ബറാബ്ബാച്ചുനെ അയിര പറേഞ്ചപല്ലെതന്നെ ബുട്ടുകൊടുപ്പനുമു ഏച്ചുനെ അയിരണ്ട ഇട്ടപല്ലെ കൊല്ലുവ ബുട്ടുകൊടുപ്പനുമു ചെയിദു.
ഏച്ചുനെ കുരിച്ചിലി തറേക്കിന്റൊരു
26പടെയാളിയ ഏച്ചുനെ കൂട്ടികോണ്ടുപോവടെക്കു കുറേനെകാറെനാന ചീമോനു എന്റു പേരുകീന്റ ഒരുത്തെയ് ബയേലിലിന്തു ബന്റെനെ അയിര മെലേഞ്ചരു. അയിര അയിനെ പുടിച്ചിച്ചു ഏച്ചു എടുത്തൊബന്ത കുരിച്ചു അയിനെകോണ്ടു എടുപ്പിച്ചൊണ്ടു അദുന്റ ബൊവ്വെ നടാപ്പിച്ചരു. 27ബലാബരി മയിച്ചെര ഏച്ചുന്റ ബൊവ്വെ പോവകൂടിന്തരു. ബലാബരി പെണിയളുമു പാടിപറേഞ്ചു കിരേഞ്ചൊണ്ടു അദുന്റ ബൊവ്വെ പോനരു. 28ഏച്ചു തിരിഗിമെലേഞ്ചൊണ്ടു ആ പെണിയണ്ടൊന്റ പറേഞ്ചു: “എരുച്ചലേമില പെണിയളെ, നീങ്ക എന്നെ നിനേച്ചൊണ്ടു കിരേവൊണ്ടമി. നിങ്കളെമു നിങ്കട മക്കളെമു നിനേച്ചൊണ്ടു കിരേമി. 29മച്ചിയളുമു മക്ക കാണത്ത പെണിയമു അമ്മി ഊട്ടത്ത പെണിയമു ബാഗിയകീന്റെര എന്റു മയിച്ചെര പറേന്റ കാല ബരുവൊയ്. 30ആ കാലത്തി മയിച്ചെര മലേന്റൊന്റ: ‘എങ്കട മുഗാളെക്കു ബന്തുബൂഗു’ എന്റുമു ‘മലേമൊട്ടെന്റൊന്റ എങ്കളെ മൂടിക്കാ’ എന്റുമു പറേവൊരു. 31പച്ചെ മരാത്തിന്റൊന്റ ഇങ്ങാണെ ചെയിവായിത്തെങ്കി ഉണാങ്കിന മരാത്തിന്റൊന്റ എങ്ങാണെ ചെയിവൊരു എന്റു നിനേച്ചു നോക്കുമി.”
32കറുമഗെട്ടികോണ്ടു നടാന്ത രാണ്ടാളുനെമുകൂടി ഏച്ചുന്റൊന്റ കൊല്ലുവബേണ്ടി കൂട്ടികോണ്ടുപോനരു. 33തിലേയോടു എന്റു പറേന്റ ജാഗത്തെക്കു എത്തിനപ്പൊ പടെയാളിയ ഏച്ചുനെ കുരിച്ചിലി തറേച്ചരു. കറുമഗെട്ടികോണ്ടു നടാന്ത ഒരുത്തെനെ ഏച്ചുന്റ ബലാത്തു ബരിലിമു ഒരുത്തെനെ ഇടാത്തു ബരിലിമാച്ചു കുരിച്ചിലി തറേച്ചരു.
34എന്റെങ്കി ഏച്ചു: “അപ്പാ, ഏര ചെയിന്റെയെയ് എന്നെയെയ് എന്റു ഏരക്കു ഗൊത്തുകാണത്തെനെകോണ്ടു ഏരണ്ടൊന്റ പൊറുക്കൊണു” എന്റു പുറാത്തിച്ചു. പടെയാളിയ ഏച്ചുന്റ കുപ്പെയചിന്തെ പാലിട്ടെടുപ്പബേണ്ടി നറുക്കിട്ടരു.
35നെരേയ ഏനൊക്ക മെലേഞ്ചൊണ്ടു നിന്റിന്തരു. എമ്മടെക്കു ജൂദെരണ്ട നാടുകാറെര ഏച്ചുനെ കളിയാക്കികോണ്ടു പറേഞ്ചരു: “ഏനു ബേറെകീന്റെരളെ രെച്ചിച്ചയ്. ഏനു ഈച്ചിര തടാക്കിയെടുത്ത കിറുത്തു ആനെങ്കി തന്നെതന്നെ രെച്ചിക്കൊട്ടു.” 36പടെയാളിയമു ഏച്ചുനെ കളിയാക്കിനരു. അയിര ഏച്ചുന്റ അടുക്ക പോച്ചു അദുക്കു പുളിച്ച മുന്തിരിങ്ങെനീരു കൊടുപ്പ പേച്ചാണരു. 37അയിര ഏച്ചുന്റൊന്റ: “നീ ജൂദെരണ്ട റാജാവായിത്തെങ്കി ഇഞ്ഞെതന്നെ രെച്ചി” എന്റു പറേഞ്ചരു. 38അയിര അദുന്റ തിലേന്റ മുഗാളില ബരിലി “ഏനു ജൂദെരണ്ട റാജാവു” എന്റു എവുദിന ഒരു പലാഗെമു ബെച്ചരു.
39കുരിച്ചിലി കിടാന്തുകീന്റെരളിലി ഒരുത്തെയ് ഏച്ചുന്റൊന്റ: “നീ കിറുത്തു അലായി? എന്റെങ്കി ഇഞ്ഞെമു എങ്കളെമു രെച്ചിത്തെ” എന്റൊണ്ടു അദുനെ കളിയാക്കിനയ്.
40എന്റെങ്കി കുരിച്ചിലി കിടാന്തിന്ത ബേറൊരുത്തെയ് അയിനെ ബയിദൊണ്ടു പറേഞ്ചയ്: “നീക്കല ഈച്ചിരനെ പേടികാണി? നമാക്കു കിട്ടിന ചിച്ചെതന്നെയല്ലെ ഇദുക്കുമു കിട്ടിനെയെയ്. 41നാമു തെറ്റു ചെയിദെങ്കു കണാക്കത്ത ചിച്ചെയാന്റു നമാക്കു കിട്ടിനെയെയ്. എന്റെങ്കി ഇദു ഒരു തെറ്റുമു ചെയിവകാണി.” 42പിന്നെ അയിനു ഏച്ചുന്റൊന്റ: “ഏച്ചുവേ, നീ റാജാവായി ബരുവടെക്കു എന്നെമു നിനേക്കൊണു” എന്റു പറേഞ്ചയ്.
43അയിങ്കു ഏച്ചു അയിന്റൊന്റ: “ഇന്റു നീ എന്റൊന്റ പറുദീച്ചെലി#23.43 നേരുകാറെരളാന മയിച്ചെര ചാവടെക്കു പോന്റ നല്ല ജാഗമാന്റു പറുദീച്ചെ. ഇപ്പെ എന്റു നാനു നേരാച്ചുമു ഇഞ്ചൊന്റ പറേന്റെയ്” എന്റു പറേഞ്ചു.
ഏച്ചു ചായിന്റു
44ഉച്ചെക്കു പന്തിരാണ്ടുമണിയാന ചമേയത്തി നേരത്തിന്റ ബെളിച്ച കാവുളഗെട്ടിനയ്. ഉച്ചെതൊട്ടു മൂന്റുമണിബരെ ആ നാടുപരാക്ക ഇറുട്ടുകുത്തിന കാവുളമാനയ്. 45ദേവരുഗുടിന്റ അഗാത്തിനെ മറേച്ചുകെട്ടിന്ത ചിന്തെ മുഗാളിന്തു അടിബരെ നടുവെ രാണ്ടാച്ചു കീറിപോനയ്. 46ഏച്ചു: “അപ്പാ, നാനു എന്റ നുവേലുനെ ഇഞ്ച കയിക്കു തന്റെയ്” എന്റു ബലാമായി പറേഞ്ചൊണ്ടു തന്റ ഉഗിരുനെ ബുട്ടു.
47ഈ നടാന്തെനൊക്ക ചെറിയ പടെനേദാവു മെലേഞ്ചിച്ചു: “ഈ മയിച്ചെയ് നേരാച്ചുമു ഒരു നേരുകാറെനായിന്തയ്” എന്റു പറേഞ്ചൊണ്ടു ഈച്ചിരനെ ബലിയദെന്റു പറേഞ്ചയ്. 48ഏച്ചുനെ കുരിച്ചിലി തറേച്ചു കൊല്ലിന്റെനെ മെലേവബന്ത മയിച്ചെരളൊക്കായിമു ഈ നടാന്തെനൊക്ക മെലേഞ്ചിച്ചു എദേക്കറേഞ്ചൊണ്ടു കിരേഞ്ചൊണ്ടു മടാങ്കിപോനരു. 49ഏച്ചുനെ ഗൊത്തുകീന്റ ഒക്കാ മയിച്ചെരളുമു ഗെലീലെലിന്തു അദുന്റ ബൊവ്വെ ബന്ത പെണിയളുമു ഏനൊക്ക മെലേഞ്ചൊണ്ടു കുറെ ദൂരത്തി നിന്റിന്തരു.
ഏച്ചുന്റ ചാവു പൂത്തിന്റൊരു
50-51ജൂദിയെ നാടിലികീന്റ അരിമത്തിയെ അങ്ങടിലി ഓച്ചേപ്പു എന്റു പേരുകീന്റ ഒരു നല്ല മയിച്ചെയ് ഇന്തു. അദു നേരുകാറെനുമു ഈച്ചിര റാജാവാച്ചു നെരേയളെ നടാത്തിന്റെനെ കാത്തൊണ്ടിന്തദുമു ആയിന്തു. അദു ജൂദകോടദിലിപട്ട ഒരുത്തെനായിന്തിച്ചുമുകൂടി ഏച്ചുനെ കൊല്ലിന്റെങ്കു എദിരായിന്തു. 52അദു പിലാത്തോച്ചാത്തെക്കു പോച്ചു ഏച്ചുന്റ ചാവുനെ കേട്ടു. 53എന്റിച്ചു ഏച്ചുന്റ ചാവുനെ കുരിച്ചിലിന്തു താത്തെക്കു ഉദുക്കിച്ചു ഒരു ബെളുത്ത ചിന്തെലി പൊദിഞ്ചിച്ചു പാറെലി ബെട്ടിമാടിന ചാവുഗുണ്ടിലി പൂത്തിത്തു. അദുബരേമു ആ ചാവുഗുണ്ടിലി ആരുനെമു പൂത്തുവകാണി. 54ഉളേപ്പുജിനാത്തെക്കു ബേണ്ടികീന്റ ഒരുക്ക നടാത്തിന്റ ജിനാമായിന്തയ് അയിനു, ഉളേപ്പുജിനാമു തൊടാങ്കുവനാനയ്.
55ഗെലീലെലിന്തു ഏച്ചുന്റ ബൊവ്വെ ബന്ത പെണിയളുമു ഓച്ചേപ്പുന്റൊന്റയെ പോച്ചു ചാവുഗുണ്ടുമു ഏച്ചുനെ ബെച്ചെയെയ് എങ്ങാണെ എന്റുമു മെലേഞ്ചരു. 56എന്റിച്ചു ആ പെണിയ മടാങ്കിപോച്ചു ഏച്ചുന്റ മേലുക്കു ചേപ്പബേണ്ടി നാറ്റകീന്റ പൊടിമു തയിലമു മാടിനരു. മോച്ചെന്റ നേമത്തി പറേഞ്ചുകീന്റപല്ലെ ഉളേപ്പുജിനാത്തി അയിര ഒന്റുമു ചെയ്യദെ ചന്ന ഇന്തരു.
Pašlaik izvēlēts:
ലൂക്കോച്ചു 23: റാവുള
Izceltais
Dalīties
Kopēt
Vai vēlies, lai tevis izceltie teksti tiktu saglabāti visās tavās ierīcēs? Reģistrējieties vai pierakstieties
New Life Computer Institute