മത്തായി 8
8
ഏശു കട്ടച്ചീക്ക് നോയാളീക്ക് ചുകമെ കൊടുക്കിനെ
മരുക്കോശ് 1:40–45; ലൂക്കോശ് 5:12–16
1ഏശു മലേൽ നുൺ ഉറയ്‌ങ്കി വന്തവോളെ കന്നയായ് മാനടവൻകാട് അവനുക്ക് പുറകോടേ പോയെ. 2അമ്പോളെ കട്ടച്ചീക്ക് പുടിച്ചെ ഒരു മനിശൻ ഏശൂവുകാക്ക് വന്ത് അവനുക്ക് മില്ലോട് നെടിഞ്ചാടെ ബൂന്ത് കുമിടെ വായ്‌ങ്കി, “കരുത്താവേ, നിനക്ക് മനശിരുന്താ എന്നെ ചുകമാക്കേക്ക് മുടിയും” ഒൺ ചൊല്ലിയെ.
3ഏശു കയ്യെ നീട്ടി അവനെ തൊട്ട്, “എനക്ക് മനശൊള്ളെ; നീ ചുത്തമൊള്ളവനാക്” ഒൺ ചൊല്ലിയെ; അപ്പണേ കട്ടച്ചീക്ക് മാറി ചുത്തമായെ. 4ഏശു അവൻകാൽ, “ഇങ്കെ നോക്ക്, ഇതെ ആരുകാലും ചൊൽവാനില്ലെ; ഒണ്ണാ തെയ്‌വ ആലയത്തിലെ പൂയാരീകാൽ നിന്നമേ കാട്ടി, നോയ് മാറിയേയതൊണ്ണെ അടകാളത്തുക്ക് മോശെ ചൊല്ലിയെ പുറമാണംവോലെ കാണിയ്‌ക്കേ കൊടിൻ.”
ഏശു ശതാതിപൻ പണ്ണക്കാറനുക്ക് ചുകമെ കൊടുക്കിനെ
ലൂക്കോശ് 7:1–10
5ഏശു കവർന്നകൂമുക്ക് വന്ത് ചേന്തവോളെ ഒരു പട്ടാളത്തലവൻ അവൻകാക്ക് വന്ത്, 6“കരുത്താവേ, എൻ പണ്ണക്കാറൻ തളന്ത് ചങ്കട്ടമാ കൂരേൽ കിടക്കിനെ” ഒൺ കെഞ്ചി ചൊല്ലിയെ.
7ഏശു അവൻകാക്ക്, “ഏൻ വന്ത് അവനുക്ക് ചുകമെ കൊടുക്കും” ഒൺ ചൊല്ലിയെ.
8അത്തുക്ക് പട്ടാളത്തലവൻ, “കരുത്താവേ, നീ എൻ കൂരയകത്തുക്ക് വരുകേക്ക് ഏൻ ഓകം നാത്താ; നീ ഒരു വാക്കെ മട്ടും ചൊല്ലിയാ മതി എൻ പണ്ണക്കാറനുക്ക് ചുകം കിടച്ചോകും. 9ഏനും അതികാരത്തിലെ വരുതീക്ക് നിക്കിനാതാൻ; എൻ വരുതീലും പടയാളികെ ഇരുക്കിനെ; ഏൻ ഒരാകാൽ പോ ഒൺ ചൊല്ലിയാ പോനെ; ഒരാകാൽ വര് ഒൺ ചൊല്ലിയാ അവൻ വരുകേം ചെയ്യിനെ; എൻ പണ്ണക്കാറൻകാൽ അതെ ചെയ് ഒൺ ചൊല്ലിയാ അവൻ അതെ ചെയ്‌കേം ചെയ്യിനെ” ഒൺ ചൊല്ലിയെ.
10ഏശു ഇതെ കേട്ട് അരിശുകപ്പട്ടാലെ തനക്ക് പുറകോടേ വന്തെ മാനടവൻകാക്ക്, “ഇശ്‌രവേൽ മാനടവനിലെ ഒരാളിൽ കൂടി ഇപ്പേരുപ്പട്ടെ നമ്പിക്കയെ ഏൻ കണ്ടിരുക്കിനതേയില്ലെ ഒൺ ഏൻ നിങ്കകാൽ ചത്തിയമാ ചൊന്നെ” ഒൺ ചൊല്ലിയെ. 11“കനേംവേരാ കിശക്കോട് നുണ്ണും പടിണാറുകോട് നുണ്ണും വന്ത് അബുറാകാമും ഇശകാക്കും ആക്കോവും മത്തും തെയ്‌വ രാച്ചത്തിലെ പന്തീൽ ഇരുക്കും. 12ഒണ്ണാ തെയ്‌വ രാച്ചത്തിൽ പങ്കാളികയാകവേണ്ടിയിരുന്തെ പലയാളുകളാം പുറത്തോടൊള്ളെ ഇരുട്ടുക്ക് ഉന്തിയിടും; അവുടെ കോത്തേം കുലവേം പല്ല് കടീം ഒണ്ടാകും” ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ. 13പിന്നെ ഏശു ശതാതിപൻകാക്ക്, “നീ കൂരേക്ക് പോ, നിൻ നമ്പിക്കവോലെ നിനക്ക് വരട്ടെ” ഒൺ ചൊല്ലിയെ.
അമ്പോളയേ അവൻ പണ്ണക്കാറനുക്ക് ചുകം കിടച്ചോകും.
ഏശു കനേമാളുകേക്ക് ചുകമെ കൊടുക്കിനെ
മരുക്കോശ് 1:29–34; ലൂക്കോശ് 4:38–41
14ഏശു പത്തിരോശ് കൂരേക്ക് വന്തവോളെ അവൻ തമാമി നോവ് പുടിച്ച് കിടക്കുമതെ കണ്ടെ. 15അവൻ അവെ കയ്യെ പുടിച്ചെ; അമ്പോളയേ അപ്പിണുക്ക് നോവ് വുട്ടുമാറിയെ; അവെ എന്തി അവനുക്ക് പമ്പുലമെ ചെയ്യെ.
16അന്തിയോടായവോളെ മുനി പുടിച്ചെ കനേമാളുകളെ ഏശുവുകാക്ക് കുടത്തെ; അവൻ ചൊല്ലിയവോളെ മുനികാട് വുട്ടുപോകേം നോയാളികെ മുച്ചൂട്ടുക്കും ചുകം കിടയ്‌ക്കുകേം ചെയ്യെ. 17“അവൻ നങ്കെ നോയ് നൊടികാടെ എടുത്തെ തുമ്പതുരിതമെ ചിമ്പിയെ” ഒൺ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് ചൊല്ലിയെ പേച്ച് മുടിവായെ.
വരും കാലത്തിൽ ഏശുവിലെ ശിശിയരാകേക്ക് ഇരുക്കിനവേരാ
ലൂക്കോശ് 9:57–62
18തനക്ക് ചുത്തുകോടും മാനടവൻകാട് വന്തു കൂടിനതെ ഏശു കണ്ടാലെ, “തേക്കത്തുക്ക് അക്കറോട്ടുക്ക് പോകാം” ഒൺ ഉടയാ ശിശിയരുകാക്ക് കൽപ്പനയിട്ടെ. 19അന്നേരം മതപണ്ടിതരിൽ ഒരാ ഏശുവുകാക്ക് വന്ത്, “എശമാനനേ, നീ ഏടെ പോയാലും നിനക്ക് പുറകോടേ ഏനും വരും” ഒൺ ചൊല്ലിയെ.
20ഏശു അവൻകാക്ക്, “കുറുനരികാട്ടുക്ക് അളേം വാനത്തിലെ പയ്‌ക്കികാട്ടുക്ക് കൂടും ഒണ്ട്; മനിശൻ മകനാനെ എനക്ക് കിടപ്പകൂടി ഇടം നാത്തെ” ഒൺ ചൊല്ലിയെ.
21ശിശിയരിൽ വോറൊരാ ഏശുവുകാക്ക്, “കരുത്താവേ, മുതെ ഏൻ പോയി എൻ തന്താരെ പൂത്തിടുകേക്ക് എനക്ക് അനുമതിയെ തരോണും” ഒൺ ചൊല്ലിയെ.
22ഏശു അവൻകാക്ക്, “നീ എനക്ക് പുറകോടേ വര് ചത്തവേരാ ചത്തവേരാളെ പൂത്തിടട്ടെ” ഒൺ വതിലെ ചൊല്ലിയെ.
ഏശു വൻ കാത്തെ അമത്തിനെ
മരുക്കോശ് 4:35–41; ലൂക്കോശ് 8:22–25
23ഏശു ഒരു വള്ളത്തിൽ ഓറിയെവോളെ ശിശിയരും അവൻ കൂട്ടത്തിൽ പോയെ. 24പെട്ടൊൺ തേക്കത്തിൽ വൻ കാത്ത് അടിക്കുകേം വള്ളം മുങ്കുവേക്കുമായെ; ഒണ്ണാ ഏശു അത്തിൽ കിടന്ത് ഉറങ്കുമെ. 25ശിശിയര് അവൻകാക്ക് പോയ്, “കരുത്താവേ, എങ്കളെ കാപ്പാത്തോണുമേ; എങ്കെ തണ്ണീൽ മുയ്‌ങ്കി നാശമാകേക്കാനെ” ഒൺ ചൊല്ലി അവനെ അയപ്പിയെ.
26അവൻ അവറകാക്ക്, “നമ്പിക്കേൽ കുറവൊള്ളവേരാളേ, നിങ്കെ ഇപ്പേരുപ്പട്ടത്തിൽ അരളിനത് എന്തുക്ക്” ഒൺ കേട്ടോഞ്ച് എന്തി കാത്താം തേക്കമാം “അടങ്ക്” ഒൺ തിട്ടമിട്ടെ; അകനെ അത് അലാതിയാ നുണ്ണെ.
27അമ്പോളെ അവറയെല്ലാം അരിശുകപ്പട്ട്, “ചെൻ ആര്? കാത്തും അലേം കൂടി ചെൻ ചൊല്ലെ കോക്കിനെ” ഒൺ ചൊല്ലിയെ.
മുനി പുടിച്ചെ ഇരണ്ടാക്ക് ഏശു ചുകമെ കൊടുക്കിനെ
മരുക്കോശ് 5:1–20; ലൂക്കോശ് 8:26–39
28ഏശു തേക്കത്തുക്ക് അക്കറോട് കെതരെ തേശത്തിൽ പോയ് ചേന്തവോളെ ഇരണ്ടാ ചാവർപ്പതീൽ നുൺ അവൻകാക്ക് വന്തെ; അവറെ മുനി പുടിച്ചവേരാളും ചരിയാനത്തിൽ അക്കിറുമമെ ചെയ്യുമവേരാളുംനാലെ ആരുക്കും അം വശീക്ക് പോകേക്ക് ചുണെ നാപ്പോയെ. 29അവറെ ഇകനെ, “തെയ്‌വ മകനേ, എങ്കാക്കും നിനക്കും മത്തും എന്തൻ കാരിയം? നേരത്തുക്ക് മിന്നേ എങ്കളെ അലക്കശ്ശിക്കേക്ക് വന്തതീ?” ഒൺ കതറി ചരിയാനതാ വുളിച്ച് കേട്ടെ.
30അവറെ ഇരുക്കിനാൻ നുൺ ഒരുത്തിനെ തുലേലായ് ഒരു വലിയെ കൂട്ടം പണ്ണികാട് മേഞ്ച് നടക്കുമെ. 31മുനികാട് ഏശുവുകാക്ക്, “നീ എങ്കളെ മുടുക്കി വുടുക്കിനതൊണ്ണാ അം പണ്ണിക്കൂട്ടത്തുക്ക് മുടുക്കി വുടുക്കാമീ?” ഒൺ കെഞ്ചി കേട്ടെ.
32ഏശു അവറകാൽ “പോൻ” ഒൺ ചൊല്ലിയെ; അതുകാട് അവറളെ വുട്ട് അം പണ്ണിക്കൂട്ടത്തുക്ക് പോയെ; അതുകാടൊത്തേ വരവശി ഓടി തണ്ണീൽ ബൂന്ത് വീര്‌ക്കുമുട്ടി ചത്തെ.
33ഇകനെ ആയതെ പണ്ണിയെ മേച്ച് നടന്തവേരാ കണ്ടാലെ അവറെ പട്ടണത്തുക്ക് ഓടിപ്പോയ് അങ്ക് നടന്തെ കാരിയങ്കാടെ മുച്ചൂടാം മുനി പുടിച്ചവേരാ കാരിയമാം ചൊല്ലിയെ. 34അത്തുക്ക് പട്ടണത്തിലെ മാനടവൻകാട് ഒത്തേ പുറപ്പെട്ട് ഏശൂവുകാക്ക് പോയെ; അവറെ അവനെ കണ്ടതും തങ്കെ കൂറാളെ വുട്ടുപോകാമീ ഒൺ കെഞ്ചി കേട്ടെ.
ಪ್ರಸ್ತುತ ಆಯ್ಕೆ ಮಾಡಲಾಗಿದೆ:
മത്തായി 8: മന്നാൻ
Highlight
ಶೇರ್
ಕಾಪಿ
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)