അപ്പോശ്‌ത്തലര് തെയ്‌വ വേലെ 1

1
തെയ്‌വ ആത്തുമാവ് കിടയ്‌ക്കുമൊൺ വാക്കെ കൊടുക്കിനെ
1പിരിയമാനെ തെയോപിലോശേ, ഏശു ഉടയാ വേലേ തുടയ്‌ങ്കെ നാൾ ഇരുന്ത് തെയ്‌വം ഏശുവെ മേലോകത്തുക്ക് എടുക്കിനതുവരേക്ക് ഏശു ചെയ് പടിയ്‌ക്കെ വച്ചെ എല്ലാ കാരിയമാം ഏൻ ഇത്തുക്കുമിന്നേ എളുതിയെ കായിതത്തിൽ എളുതിയിരുക്കിനതാനെ? 2ഉടയാ വുളിച്ചെടുത്തെ അപ്പോശ്‌ത്തലരുകാൽ അവറെ ചെയ്യിളതെ തെയ്‌വ ആത്തുമാവിൽ നുൺ ചൊല്ലി തിട്ടമിട്ടോഞ്ചുതാൻ തെയ്‌വം ഏശുവെ മേലോകത്തുക്ക് എടുത്തത്. 3ചത്തോഞ്ചത്തുക്ക് പുറകോട് ഉടയാ ഇപ്പണും ഉശിരോടെ ഇരുക്കിനെ ഒൺ ശിശിയരുക്ക് മെച്ചക്കമാ തിക്കിലൊണ്ടാളത്തുക്ക് നാപ്പതുനാ ഏശു പലെ തടവെ അവറാത്തുക്കു വെളിവായെ; അകനെ അവറെ ഏശുവെ കണ്ടെ; പിന്നെ ഏശു തെയ്‌വ രാച്ചത്തില കാരിയമെ അവറാത്തുകാക്ക് ചൊല്ലിയെ. 4അവറെ കൂടി ഇരുന്തവോളെ ഏശു, “നിങ്കെ എരുശലേമെ വുട്ടു ഏടേക്കും പോവാനില്ലെ; എൻ തകപ്പൻ തന്തെ വാക്ക് കിടയ്‌ക്കിനത് വരേക്ക് കാത്ത് ഇരുക്കോണും; അതെ ഏൻ മിന്നേ ചൊല്ലിയിരുക്കിനതാനേ? 5ഓകന്നാൻ തണ്ണീൽതാൻ രാട്ടിപിരാട്ടിയത്; ഒണ്ണാ കൊഞ്ചനാ ഓയിനത്തുക്ക് മിന്നേ തെയ്‌വ ആത്തുമാവിലെ രാട്ടിപിരാട്ടുകെ നിങ്കാക്ക് കിടച്ചോകും.”
ഏശുവെ മേലോകത്തുക്ക് എടുത്താനെ
6ഏശുവും അപ്പോശ്‌ത്തലരും മൊത്തമാ ഇരുന്തവോളെ അവറെ ഏശുവുകാൽ, “കരുത്താവേ, ഇക്കാലത്തിലീ നീ ഇശ്‌രവേൽ രാച്ചത്തുക്ക് അതികാരമെ തിരുപ്പി കൊടുക്കിനത്.” 7ഏശു അവറകാൽ, “തകപ്പൻ ഉടയാ അതികാരത്തിൽ നിനച്ചിരുക്കിനെ കാരിയത്തിലെ കാലമാം നേരമാം നിങ്കാക്ക് ഇപ്പെ തിക്കിലൊണ്ടാളതില്ലെ. 8ഒണ്ണാ തെയ്‌വ ആത്തുമാവ് നിങ്കളേത്തിൽ വരിനവോളെ നിങ്കാക്ക് തെയ്‌വ ചക്കിതി കിടച്ചാലെ എരുശലേമിലും എകൂതിയാ മുച്ചൂടും ശമരിയാവിലും എന്തുക്ക്, പൂമീലെ അത്തം വരേക്ക് നിങ്കെ എന്നെ വെളിവാക്കും.” 9ഇതെ കുരവുട്ടോഞ്ച് അവറെ നോക്കി നിക്കയിലേ ഏശുവെ മേലോകത്തുക്ക് തെയ്‌വം എടുത്താച്ചെ; അന്നേരമേ ഒരു മഞ്ചികുമി വന്തു അവനെ അവറെ കണ്ണുക്കു മില്ലോടുനുൺ മറച്ചാച്ചെ. 10ഏശു മേലോകത്തുക്ക് പോയതെ ശിശിയര് കുറിപ്പാ നോയ്‌ക്കി നുണ്ണവോളെ വെള്ള ഉടനടയെ ഇട്ടെ ഇരണ്ടാണാ അവറാത്തുക്ക് വെളിവായ്, 11അവറകാക്ക്, “കെലീലേലവേരാളേ, നിങ്കെ വാനമെ നോയ്‌ക്കി നിക്കിനത് എന്തുക്ക്? നിങ്കളെ വുട്ടു മേലോകത്തുക്ക് പോയെ ഇം ഏശു മീത്തുക്ക് പോനതെ നിങ്കെ കണ്ടതുവോലയേ അവൻ ഇനീം തിരുമ്പി വരും” ഒൺ ചൊല്ലിയെ.
ഊതാശിലെ ഇടത്തുക്ക് മത്തിയാശെ കുറിയിട്ട് എടുക്കിനെ
12പിന്നെ അവറെ ഒലിവ് മലേൽ നുൺ എരുശലേമുക്കു തിരുമ്പി പോയെ; ഇം എരുശലേം പട്ടണത്തുക്കും ഒലിവ് മലേക്കും ഒരു കിലോമീട്ടർ തുലതാൻ. 13അവറെ പട്ടണത്തുക്ക് തിരുമ്പി വന്താലെ തങ്കെ ഇരുന്തെ മാളികേലെ ചിത്താറേക്ക് ഓറിപ്പോയെ. അപ്പോശ്‌ത്തലരാനെ പത്തിരോശ്, ഓകന്നാൻ, ആക്കോവ്, അന്തിരയോശ്, പിലിപ്പോശ്, തോമശ്, ബെർത്തലോമായി, മത്തായി, അൽപായി മകനാനെ ആക്കോവ്, ചാതീക്കുചൂട്ടി ചാനെ ശീമോൻ, ആക്കോവ് മകൻ ഊതാശ് ചേരതാൻ. 14ചേരെ ഏശുവിലെ തള്ളെ മറിയാവും അങ്ക് ഇരുന്തെ പെണ്ണാളും ഏശു തമ്പിയേരും മത്തും ഒത്തുമയാ എപ്പണും വായാതികിട്ട് ഇരുന്തെ. 15ചിലനാ ഓഞ്ചതും നമ്പിക്കെ ഇരുന്തെ നൂത്തി ഇരുവതുവേരായാനെ ഒരു കൂട്ടം ആളുക മൊത്തമാ ഇരുന്തവോളെ പത്തിരോശ് അവറാത്തുക്ക് നടുവയെ നുൺ ഇകനെ ചൊല്ലിയെ, 16“മാളേ, ഏശുവെ കാട്ടി കൊടുത്തെ ഊതാശെചൊല്ലി താവീത് തെയ്‌വ ആത്തുമാവിൽ നുൺ പലകേൽ പാടിയെ തെയ്‌വ വശനം നടമാകോണുമൊൺതാൻ. 17അവൻ എങ്കെ കൂട്ടത്തിലാളും ഇം തെയ്‌വ വേലേക്ക് വുളിച്ചായ്‌ക്കാളുംതാൻ.” 18[ഒണ്ണാ അം മനിശൻ ഉടയാ നിച്ചം കെട്ടെ നടപ്പുക്ക് കിടച്ചെ കൂലീക്ക് ഒരു ഇടമെ വായ്‌ങ്കി അവ്വിടത്തിൽ ബൂന്ത് ചത്തെ; കീമാന്തലയാ ബൂന്തനാലെ വകുറ് പുളന്ത് അവൻ കുടറെല്ലാം പുറത്തുക്ക് തത്തിയെ. 19എരുശലേമിൽ പിശയ്‌ക്കിനെ എല്ലാരുക്കും ഇം കതെ വെളിവായെ; അം ഇടത്തുക്ക് അവറെ പാശേൽ ഇലത്തം ബൂന്തെ ഇടം ഒൺ ചൊന്നെ അക്കൽതാമെ ഒണ്ണെ പേരായെ]. 20“അവൻ പിശയ്‌ക്കിനാൻ ഒണ്ണും നാതിരുക്കട്ടെ; അത്തിലാരും പിശയാതിരുക്കട്ടെ ഒണ്ണും അവൻ പട്ടം വോറെ ആളുക്ക് കിടയ്‌ക്കട്ടെ ഒണ്ണും ശങ്കീര്‌ത്തനം ഒണ്ണെ പൊത്തകത്തിൽ എളുതിയിരുക്കിനതാനെ. 21അതുനാലെ നങ്കെ കൂട്ടത്തിൽ കരുത്താവ് ഏശു ഉശിരോറി എന്തി വന്തത്തുക്ക് തെളിവാ ഒരാ വേണും. 22കരുത്താവാനെ ഏശു നങ്കെ കൂട്ടത്തിൽ നടന്തവോളെ ഓകന്നാൻ രാട്ടിപിരാട്ടുകയിരുന്ത് ഏശുവെ മേലോകത്തുക്ക് എടുത്തെ നാൾ വരേക്ക് നങ്കെ കൂട്ടത്തിൽ ഇരുന്തെ ഒരാതാൻ അം ആളായ് വേണ്ടത്.” 23അവറെ ഉശ്‌ത്തോശ് ഒൺ പേരാനെ ബറുശബാശ് ഒണ്ണെ ഓശേപ്പാം മത്തിയാശ് പേരാം ചൊല്ലിയെ. 24പിന്നെ ഇകനെ അവറെ വായാതിയെ “എല്ലാ മനിശെ മാനടവൻ മനശാം തിക്കിനൊള്ളെ കരുത്താവേ, ഇം വേലയാം അപ്പോശ്ത്തലൻ പട്ടമാം വുട്ടൊറിഞ്ച് ഉടയാക്ക് വച്ചിരുക്കിനെ ഇടത്തുക്ക് ഊതാശ് മണ്ടിയേയെ. 25അവ്വാളിടത്തുക്ക് ചേരളിൽ ആരളെ നീ എടുത്തിരുക്കിനെ ഒൺ കാട്ടി തരോണും.” 26പിന്നെ അവറെ പേരിൽ കുറിയെ ഇട്ടെ; കുറി മത്തിയാശുക്കു ബൂന്തെ; അകനെ മത്തിയാശെ പതിനൊൺ അപ്പോശ്‌ത്തലര് കൂട്ടത്തിൽ ചേത്തെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in