ഓകന്നാൻ 3

3
ഏശുവും നിക്കൊതേമോശും
1എകൂത മതനേതാക്കൻമാര കൂട്ടത്തീല് നിക്കൊതേമോശ് ഇന്റ് പേരൊള്ള ഒര പരീശൻ ഒണ്ടാഞ്ഞ്ത്. 2ഒര രായ് അവൻ ഏശുവാട്ട് പിയ്യ്, “ഏമാനേ, നിങ്ങ തെയ്‌വത്താട്ട് നെന്റ് വന്ത ഒര വാത്തിയാരാണ്‌മിന്റ് എക്ക് തിക്കൊണ്ട്; തെയ്‌വം കൂട്ടത്ത് ഇല്ലയിന്റെ നീ ചെയ്യന്റ ഈണത്തീ അടയാളം കാട്ട്‌വാനിക്കി ഒരത്തന്ക്കും നോക്കണ്ട” ഇന്റ് പേശിയാൻ.
3അത്ക്ക് ഏശു, “നെശമാഞ്ഞും നാന് നിന്നോട പേശന്റൻ; പിന്നയം പൊറന്നലിങ്ങി തെയ്‌വം വായന്റ ഒലകം കാണ്‌വാനിക്കി ഒരത്തന്ക്കും നോക്കണ്ട” ഇന്റ് തിരിച്ച് പേശിയാര്.
4അപ്പിനിക്കി നിക്കൊതേമോശ് ഏശുവോട, “കിളവനാഞ്ഞ ഒരത്തൻ പിന്നയം ഏണ പൊറപ്പാനിക്കി? അവന്ക്ക് പിന്നയം അമ്മീന്റ വെക്റീല് തുറ്ന്നേറി പൊറപ്പാനിക്കി നോക്കണ്ടയേ” ഇന്റ് കേട്ടാൻ.
5അത്ക്ക് ഏശു, “നെശമാഞ്ഞും നാന് നിന്നോട പേശന്റൻ, തണ്ണീ നെന്റും ഉശ്റീ നെന്റും പൊറന്ന്‌ല ഇന്റെ തെയ്‌വം വായന്റ ഒലകത്തീല് കടപ്പാനിക്കി ഒരത്തന്ക്കും നോക്കണ്ട” ഇന്റ് പേശിയാൻ. 6തേകത്തീല് നെന്റ് പൊറന്നത് തേകമം ഉശ്റീല് നെന്റ് പൊറന്നത് ഉശ്റ്മാണും. 7“നിങ്ങ പിന്നയം പൊറക്കണം ഇന്റ് നാന് നിന്നോട പേശീത് കേട്ട് നിയ്യ് എമ്ളി വിടേറ്. 8കാറ്റ് ഇട്ടമൊള്ള താവ്ക്ക് ഊത്‌ന്റ്; നിയ്യ് അത്‌ന്റ ശെന്ന കേക്കന്റ; ഇന്റെ അത് ഏടനെന്റ് വെന്റതിന്റോ ഏടക്കി പോന്റതിന്റോ നിക്ക് തിക്ക്‌ല; അത്പേലതിന്നയാണും ഉശ്റീല് പൊറന്നാള്കളും.”
9അത്ക്ക് നിക്കൊതേമോശ്, “ഇത് ഏണ നടക്കും?” ഇന്റ് കേട്ടാൻ. 10അപ്പിനിക്കി ഏശു, “നിയ്യ് ഇശറയേല്ന്റ വാത്തിയാര് ഇല്ലയാ? ഇന്റാലും നിക്ക് ഇത് തിക്ക്‌ലിയാ?” ഇന്റ് കേട്ടാൻ. 11“നാന് നെശമാഞ്ഞ് നിന്നോട പേശന്റൻ; എങ്ങ്ക്ക് തിക്കൊള്ളത് എങ്ങ പേശന്റം എങ്ങ കണ്ണാല കണ്ടത് ഒറപ്പോട പേശന്റം ഇന്റാലും എങ്ങ പേശന്റത് നിങ്ങ കെയ്യേക്ക്‌ല. 12പൂമിയിലൊള്ള ശേതി നാന് നിങ്ങളോട പേശീപ്പനം നിങ്ങ നമ്പീല ആണയിന്റെ മേലോകത്തീലൊള്ള കാരിയം നിങ്ങളോട പേശിയെ നിങ്ങ ഏണ നമ്പ്വ്റ്? 13മേലോകത്തീനെന്റ് എറങ്ങിവന്ത മന്ശ്‌നാഞ്ഞ് വന്ത കയ്യനില്ലാണ്ടി വേറ ഒരത്തനം മേലോകത്ത്ക്ക് ഏറിപ്പീല.”
14മണല്‌പ്പൂമിയില് മോശ പാമ്പ്ന പൊക്കിനെർത്തീത് പേല മന്ശ്‌നാഞ്ഞ് വന്ത കയ്യനയം പൊക്കി നെർത്ത്‌വാനിക്കൊള്ളതാണും. 15അത് അവന നമ്പന്റാള്കള്ക്കൊക്ക എപ്പന്‌മൊള്ള ഉശ്റ് കിട്ട്‌വാനിവേണ്ടിയാണും. 16അവങ്ങള ഒറ്റകയ്യന നമ്പന്റ ഒരത്തനം നയിച്ച്കെട്ട് പോകാണ്ടിയും എപ്പന്‌മൊള്ള ഉശ്റ് അവ്ങ്ങ്ക്ക് കിട്ട്‌വാനിക്കിവേണ്ടിയും തെയ്‌വം അവന കൊടപ്പാനിക്കി തക്കവണ്ണം അത്തറമാട്ട്ക്കും ഒലകത്ത്ന ശ്‌നേകിച്ചാര്. 17തെയ്‌വം അവങ്ങള കയ്യന ഒലകത്ത്ക്ക് വിട്ടത് ഒലകത്ത്ന വിതിപ്പാനിക്കി ഇല്ല, അവനച്ചിട്ട് ഒലകത്ത്ന കാപ്പാത്ത്‌വാനിക്കി വേണ്ടിയാണും.
18അവന നമ്പന്റ ഒരത്തനയം നായംവിതിക്കിത്ത്‌ല; ഇന്റെ തെയ്‌വത്ത്ന്റ ഒറ്റക്കയ്യന്റ പേരില് നമ്പാത്താള്കള്ക്ക് ഇപ്പത്തിന്ന നായവിതി വന്ത്ത്. 19വെട്ടം ഒലകത്തീല് വന്ത്ത് ഇന്റാലും ആള്കള് ഇറ്ട്ട്ന ശ്‌നേകിച്ചാര്; എന്തനിന്റെ അവങ്ങള കെട്ടകാരിയങ്ങള് കൊണ്ടാണും അവ്ങ്ങ്ക്ക് നായവിതി വന്ത്ത്. 20കെട്ടത് ചെയ്യന്റാള്കള് വെട്ടത്ത്ന വെറക്കന്റാര്; എന്തനിന്റെ അവങ്ങ വെട്ടത്ത്ന്റ കിട്ട വന്തെ അവങ്ങ ചെയ്യന്റ കെട്ടകാരിയം വെളിവാകും ഇന്റ് അവങ്ങ പേടിക്കിന്റാര്. 21ഇന്റെ ശത്തിയം ചെയ്ഞ്ഞ് പൊളയ്‌ക്കന്റവൻ അവൻ ചെയ്യന്റ കാരിയം തെയ്‌വത്ത്ന്റ ചൊല്ല്ക്ക് നെന്റ് ചെയ്യന്റത്കൊണ്ട് അത് വെളിവാക്ക്‌വാനിക്കി വേണ്ടി വെട്ടത്ത്കാലക്കി വെന്റാൻ.
ഏശുവും ഓകന്നാനും
22അത്കെയിഞ്ഞ് ഏശു അവന്റ ശിശിയൻമാര കൂട്ടത്ത് എകൂതിയ താവീല് വന്ത് അവങ്ങള കൂട്ടത്ത് അവട ഇര്ന്ന് തെയ്‌വകുളി കുളിപ്പിക്കത്തം ചെയ്ഞ്ഞാൻ. 23ശാലേമ്ക്ക് കിട്ട അയിനോനില് വിട്ട തണ്ണിയാഞ്ഞ്ത്കൊണ്ട് ഓകന്നാനും ആള്കള തെയ്‌വകുളി കുളിപ്പിച്ചാൻ; ആള്കള് അവനാട്ടക്കി തെയ്‌വകുളി കുളിപ്പാനിക്കി വന്ത്തിന്ന ഇര്ന്നാര്. 24ഓകന്നാന ഏല്‌ക്കൂട്ടീല് ഇടന്റത്ക്ക് മുന്തിയാഞ്ഞ്ത് ഇത്.
25ഓകന്നാന്റ ശിശിയൻമാരീല് ചെലാള്കളും ഒര എകൂതനം തമ്മ്ളി ശുത്തിയാകന്റത്‌നപ്പെറ്റിയൊള്ള ചട്ടത്ത്നപ്പെറ്റി ഒര പേശിപ്പടത്ത് ഒണ്ടാഞ്ഞ്ത്. 26അത്കൊണ്ട് ഓകന്നാന്റ ശിശിയൻമാര് ഓകന്നാനാട്ട് പിയ്യ് അവനോട പേശിയാര്, “ഏമാനേ, ശോർത്താൻ ആറ്റ്ന്റ അക്ക്ട് നിങ്ങള കൂട്ടത്ത് ഒണ്ടാഞ്ഞ ഒരത്തനപ്പെറ്റിയില്ലയാ നിങ്ങ പേശീത്? അവൻ ആള്കള തെയ്‌വകുളി കുളിപ്പിക്കിന്റാൻ; ഒരിന്നാള്കള് അവനാട്ടക്കി പോന്റാര്.” 27അത്ക്ക് ഓകന്നാൻ, “മേലോകത്തീനെന്റ് തെയ്‌വം കൊടക്കാണ്ടി മന്ശൻമാര്ക്ക് ഒന്റും കിട്ട്ത്ത്‌ല” ഇന്റ് പേശിയാൻ. 28“‘നാന് കിര്ശ്തു ഇല്ലയിന്റും അവന്ക്ക് മുന്തി വിട്ടവൻ ഇന്റും’ നാന് പേശിയ വാക്ക്കള് ശെല്ലി നിങ്ങ്ക്ക് തിന്ന ഒറപ്പ് വെര്ത്താമില്ലോ. 29കൊറവൻകാറി പെണ്ണ്കാറന്ക്ക് ഒള്ളവളാണും പെണ്ണ്കാറന്റ തൊണക്കാറൻ കിട്ടനെന്റ് അവൻ പേശന്റത് കേട്ട് കൂയെടക്കന്റാൻ; ഈണ എന്റ കൂയ് ഇപ്പൻ നടന്ന്ത്. 30അവ്ങ്ങ്ക്ക് പേരും പെര്മിയും കിട്ടണം എക്ക് അതൊന്റും വാണ്ടാ” ഇന്റ് പേശിയാൻ.
മേലോകത്തീനെന്റ് വെന്റവൻ
31മേലോകത്തീനെന്റ് വെന്റവൻ ഒക്കളീക്കായും വിട്ടനാണും. പൂമിയിനെന്റൊള്ളവൻ പൂമിക്കൊള്ളവനാണും അവൻ പൂമിയില ശേതി പിര്പ്പ്ത്തിയിടന്റാൻ മേലോകത്തീനെന്റ് വെന്റവൻ ഒക്കളീക്കായും വിട്ടനാണും. 32അവൻ കണ്ടതം കേട്ടത്‌മാഞ്ഞ കാരിയം ഒറപ്പോട പേശന്റാൻ; ഇന്റെ അവൻ പേശന്റത് ഒരത്തനം കെയ്യേക്ക്‌ല. 33അവൻ പേശന്റതൊക്ക കെയ്യേക്കന്റവൻ തെയ്‌വം ശത്തിയമൊള്ളവനാണും ഇന്റ് ഒറപ്പോട പേശന്റാൻ. 34തെയ്‌വം വിട്ടവൻ തെയ്‌വത്ത്ന്റ വയനം പേശന്റാൻ; എന്തനിന്റെ തെയ്‌വം തെയ്‌വത്ത്ന്റ ഉശ്റ്ന അളവില്ലാണ്ടിയാണും കൊടക്കന്റത്. 35അപ്പൻ കയ്യന ശ്‌നേകിച്ച് ശപ്പടക്കം കയ്യന്റ കെയ്യീല് ഒപ്പടച്ച് വെച്ചിരക്കന്റാൻ. 36കയ്യന നമ്പന്റവന്ക്ക് എപ്പനം ഒള്ള ഉശ്റ് ഒണ്ട്. കയ്യന്റ ചൊല്ല്ക്ക് നെക്കാത്തവൻ ഉശ്റ്ന കാണ്ത്ത്മില്ല; തെയ്‌വത്ത്ന്റ ചെനം എപ്പനം അവന്റ തേകത്ത് ഒണ്ടാകും.

Áherslumerki

Deildu

Afrita

None

Want to have your highlights saved across all your devices? Sign up or sign in