ഓകന്നാൻ 2

2
കാനാവിലെ കലിയാണം
1മൂണാമതുനാ കെലീലേലെ കാനാവിൽ ഒരു കലിയാണം ഒണ്ടായെ; ഏശുവിലെ തള്ളേം അങ്ക് ഒണ്ടായെ. 2ഏശുവാം ഉടയാ ശിശിയരുകാടാം അം കലിയാണത്തുക്കു വുളിച്ചിരുക്കുമെ. 3അങ്ക് വീഞ്ച് പേരാതെ വന്തവോളെ ഏശുവിലെ തളെള അവൻകാക്ക്, “ഇങ്ക് വീഞ്ച് ഓഞ്ചേയെ” ഒൺ ചൊല്ലിയെ.
4അത്തുക്ക് ഏശു, “പെൺമ്പുള്ളേ, ഇത്തിൽ എനക്കും നിനക്കും എന്തൻ കാരിയം? എനക്കൊളെള നേരം ഇതുവരേക്ക് ആയതില്ലെ” ഒൺ ചൊല്ലിയെ.
5പിന്നെ ഏശുവിലെ തളെള അങ്കിളെ വേലക്കാറാകാൽ, “അവൻ നിങ്കകാൽ എന്തയൊണ്ണാലും ചൊല്ലിയാ അതെ ചെയ്യിൻ” ഒൺ ചൊല്ലിയെ.
6എകൂതരിലെ ചട്ടംവോലെ ചുത്തമാകേക്കൊള്ളെ തണ്ണിയെ നുറച്ച് വയ്‌ക്കിനെ ആറു കൽ പാത്തിരങ്കാട് അങ്കൊണ്ടായെ. അത്തിൽ ഒവ്വൊണ്ണിലും നൂറോ അത്തിൽ അതികമോ പടി തണ്ണി നുറയ്‌ക്കുമതാൻ. 7ഏശു അങ്കിളെ വേലക്കാറാകാൽ, “ഇം കൽ പാത്തിരങ്കാട്ടിൽ തണ്ണിയെ കോരി നുറേനിൻ” ഒൺ ചൊല്ലിയെ. അവറെ അത്തിലെ വായ്‌കാൽ വരേക്ക് നുറച്ചെ. 8പിന്നെ ഏശു അവറകാൽ, “ഇത്തിൽ നുൺ ഒരുത്തിനേ കോരി വിരുന്തിലെ കങ്കാണീക്ക് കൊടിൻ” ഒൺ ചൊല്ലിയെ; അവറെ അകനയേ ചെയ്യെ. 9വീഞ്ചായെ തണ്ണിയെ അവൻ കുടിച്ച് നോയ്‌ക്കെ. അത് ഏടെ നുൺ കിടച്ചതൊൺ അവനുക്ക് തിക്കിനാപ്പോയെ. തണ്ണിയെ കോരിയെ വേലക്കാറാക്ക് മട്ടുംതാൻ അത് തിക്കിലൊണ്ടായത്. വിരുന്തിലെ കങ്കാണി മണവാളനെ വുളിച്ചാലെ, 10“മുതെ എല്ലാരും നല്ലെ വീഞ്ചാം കിരയ്‌ങ്കോഞ്ചി ഇളവനാം കൊടുക്കും; ഒണ്ണാ നീ നല്ലെ വീഞ്ചെ ഇതുവരേക്ക് ഓമ്പി വച്ചതെ” ഒൺ അവൻകാക്ക് ചൊല്ലിയെ.
11ഏശു ഇതെ ഉടയാളിലെ മുതെ അടകാളമായ് കെലീലേലെ കാനാവിൽ വച്ച് ചെയ്യെ; അവൻ അങ്ക് വച്ചി ഉടയാളിലെ മകിമെ വെളിപ്പടുത്തുകേം ശിശിയരുകാട് അവനിൽ നമ്പുകേം ചെയ്യെ.
12അതോഞ്ച് ഏശുവും അവൻ തള്ളേം തമ്പിയേരും ശിശിയരുകാടും മത്തും കവർന്നകൂം എന്നാനുക്കു പോയെ; ബൊകുനാ അങ്ക് ഇരാപ്പോയെ.
ഏശു തെയ്‌വ ആലയമെ ചുത്തമാക്കിനെ
മത്തായി 12:12–13; മരുക്കോശ് 11:15–17; ലൂക്കോശ് 19:45–46
13എകൂതരുകാട്ടിലെ പെശകാ പെരുനാൾ തുടങ്കിളെ കാലം കിട്ടെ ആയവോളെ ഏശു എരുശലേമിലെ തെയ്‌വ ആലയത്തുക്ക് പോയെ. 14അങ്ക് തെയ്‌വ ആലയത്തിൽ ആടുമാടുകാടാം പുറാവുകാടാം ഏവാരമെ ചെയ്യിനവേരാളെ കണ്ടെ. മട്ടുമില്ലെ രൂവായെ മാത്തി കൊടുക്കിനവേരാ ഇരുക്കിനതാം കണ്ടെ.
15ഇതെ കണ്ടവോളെ അവൻ കകിറിൽ ഒരു ചാട്ടവാറെ ചെയ്യെടുത്ത് ആടുമാടുകാടെ തെയ്‌വ ആലയത്തിൽ നുൺ മുടുക്കി വുടുക്കുകേം രൂവായെ മാത്തി കൊടുക്കിനവേരാ മേശകാടെ ഉന്തിയിടുകേം അവറെ തുട്ടുകാടെ തൂവിയൊറീകേം ചെയ്യെ. 16പുറാവെ ഏവാരമെ ചെയ്യിനവേരാകാൽ, “ഇതയെല്ലാം ഇങ്കുനുൺ എടുത്തു പോൻ; എൻ തകപ്പൻ ആലയമെ ഏവാരക്കളമാക്കാതേൻ” ഒൺ ചൊല്ലിയെ. 17“നിൻ ആലയമെചൊല്ലിയൊള്ളെ എരിവ് എന്നെ തിന്നെ” ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനതെ അന്നേരമെ അവൻ ശിശിയരുകാട് നിനച്ചെ.
18അന്നേരം എകൂതര് അവൻകാക്ക്, “ഇകനയെല്ലാം ചെയ്‌കേക്കൊള്ളെ അതികാരം നിനക്ക് ഒള്ളെ ഒണ്ണത്തുക്കൊള്ളെ എന്തൻ അടകാളമെ കാട്ടി തരുകേക്ക് നിനക്ക് മുടിയും?” ഒൺ കേട്ടെ. 19ഏശു അവറാത്തുകാൽ, “ഇം ആലയമെ പൂച്ചൊറീൻ ഏൻ മൂണുനാത്തേക്കൊള്ളേ പിന്നേം ഇതെ ചെയ്യും” ഒൺ വതിലെ ചൊല്ലിയെ. 20അത്തുക്ക് എകൂതര് അവൻകാക്ക്, “ഇം ആലയമെ നാപ്പത്താറ് വരിയം എടുത്തുതാൻ വേലെ ചെയ്യോച്ചത്; നീ അതെ മൂണുനാത്തേക്കൊള്ളേ ചെയ് മുടിച്ചാകുമീ?” ഒൺ കേട്ടെ. 21ഒണ്ണാ അവൻ ചൊല്ലിയത് ഉടയാ ഉടമ്പൊണ്ണെ ആലയമെചൊല്ലി താൻ. 22ഏശു ചാവിൽ നുൺ ഉശിരോറി എന്തിയോഞ്ച് അവൻ ഇകനെ ചൊല്ലിയതെചൊല്ലി ഉടയാ ശിശിയരുകാട്ടുക്ക് നിനവ് വന്തെ; അന്നേരം തിരുവെളുത്താം ഏശു ചൊല്ലിയെ വാക്കുകാടാം അവറെ നമ്പിയെ. 23പെശകാ പെരുനാളിൽ ഏശു എരുശലേമിൽ ഇരുന്തവോളെ അവൻ ചെയ്യെ അരിശുകമാനെ അടകാളമെ കണ്ടു ചിലവേരാ അവൻ നാമത്തിൽ നമ്പിയെ. 24ഒണ്ണാ ഏശുവുക്ക് അവറെ എല്ലാരിലേം കുണമെചൊല്ലി തിക്കിനൊണ്ടായനാലെ ഉടയാ ഇതയത്തിലെ ഒണ്ണാം അവറകാക്ക് വുട്ടു ചൊല്ലിയതില്ലെ. 25അവനുക്ക് മനിശനിലെ ഉള്ളത്തിൽ ഒള്ളതെചൊല്ലി തിക്കിനൊള്ളനാലെ മനിശനെചൊല്ലി വോറാരും ചൊല്ലി കൊടുക്കിളെ കാരിയമുമില്ലെ.

Pati Souliye

Pataje

Kopye

None

Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte