YouVersion Logo
Search Icon

ഓകന്നാൻ 4

4
ഏശുവും ശമരിയാക്കാറത്തീം
1ഏശു ഓകന്നാനക്കാട്ടീം അനേകം ആളുകളെ ശിശിയരുകാടായ്‌ക്കി രാട്ടിപിരാട്ടിനതൊൺ പരീശരുകാട്ടുക്ക് കേൾവിപ്പട്ടെ. 2(ഒണ്ണാ ഏശുവു നാത്തെ ശിശിയരുകാടുതാൻ അങ്ക് രാട്ടിപിരാട്ടിയത്). 3ഇം ചേതി കരുത്താവുക്ക് കേൾവിപ്പട്ടവോളെ അവൻ എകൂതാ തേശമെ വുട്ടു പിന്നേം കെലീലേക്ക് തിരുമ്പി പോയെ. 4അവനുക്ക് ശമരിയാവ് എന്നെ കൂറാ വശിയെ കടന്തു പോകവേണ്ടിയിരുന്തെ.
5അകനെ അവൻ ശുക്കാർ ഒണ്ണെ ഒരു ശമരിയാ പട്ടണത്തിൽ ആക്കോവ് ഉടയാ മകനാനെ ഓശേപ്പുക്കു കൊടുത്തെ ഉശത്തിൽ പോയ് ചേന്തെ. 6അങ്ക് ആക്കോവിലെ കിണര് ഒണ്ടായെ. ഏശു നടന്ത് നടന്ത് ഒത്തേ ചോന്ത് വശി അരുകിലെ കിണത്തുകാൽ ഇരുന്തെ; അന്നേരം ഒരുവോളെ ഉച്ചയായിരുക്കുമെ.
7ശമരിയാക്കാറത്തിയാനെ ഒരു പെൺമ്പുള്ളെ തണ്ണിയെ കോരുവെ വന്തവോളെ ഏശു അവേകാൽ, “എനക്ക് കുടിപ്പെ ഒരുത്തിനെ തണ്ണിയെ തരാമീ?” ഒൺ കേട്ടെ. 8അമ്പോളെ അവൻ ശിശിയരുകാട് തീനെ വാങ്കുവേക്ക് പട്ടണത്തുക്ക് പോയിരുക്കുമെ.
9ശമരിയാക്കാറത്തി പെൺമ്പുള്ളെ ഏശുവുകാക്ക്, “നീ ഒരു എകൂതനും ഏൻ ഒരു ശമരിയാക്കാറത്തീമാനെ; പിന്നെ നീ എൻകാൽ തണ്ണിയെ കോക്കിനത് എന്തുക്ക്?” ഒൺ കേട്ടെ. എകൂതരും ശമരിയാക്കാറാളും ഒത്തുമെ നാപ്പോമെ.
10അത്തുക്ക് ഏശു അവേകാക്ക്, “നിനക്ക് തെയ്‌വത്തിലെ താനമാം നിൻകാൽ കുടിപ്പേക്ക് കോക്കിനാ ആരൊണ്ണും തിക്കിനൊണ്ടായതായപ്പെ നീ അവൻകാൽ കോക്കുകേം അവൻ നിനക്ക് ഉശിരൊള്ളെ തണ്ണിയെ തരുകേം ചെയ്‌വനായെ” ഒൺ വതിലായ് ചൊല്ലിയെ.
11പെൺമ്പുള്ളെ ഏശുവുകാൽ, “എശമാനനേ, നിൻകാൽ തണ്ണിയെ കോരുകേക്ക് പാത്തിരം ഇല്ലെ; കിണരും ചരിയാനെ ആശമൊള്ളത്; പിന്നെ ഉശിരൊള്ളെ തണ്ണി നിനക്ക് ഏടനുൺ കിടയ്‌ക്കും? 12നീ നങ്കെ തകപ്പനാനെ ആക്കോവക്കാട്ടീം വലിയവനീ? അം വലിയോരുതാൻ എങ്കാക്ക് ഇം കിണരെ തന്തത്; അവനും അവൻ മക്കളും അവറെ ചീവാതികാടും ഇത്തിൽ നുൺതാൻ തണ്ണിയെ കുടിച്ചി വരുമത്” ഒൺ ചൊല്ലിയെ.
13ഏശു അവേകാൽ, “ഇം തണ്ണിയെ കുടിയ്‌ക്കിനവനുക്കെല്ലാം പിന്നേം തവിക്കും. 14ഒണ്ണാ ഏൻ കൊടുക്കിനെ തണ്ണിയെ കുടിയ്‌ക്കിനവനുക്ക് ഒരുനാളും തവിയാത്ത്; ഏൻ കൊടുക്കിനെ തണ്ണിയെ കുടിയ്‌ക്കിനവനിൽ അത് തുമ്പുകമായ് പൊയ്‌ങ്കി അവനുക്ക് എണ്ണെണ്ണേക്കുമൊളെള ഉശിരെ കൊടുക്കും” ഒൺ വതിലെ ചൊല്ലിയെ.
15പെൺമ്പുള്ളെ അവൻകാക്ക്, “എശമാനനേ, ഇനി എനക്ക് ഒരു കാലത്തും തവിയാതിരുപ്പേക്കും ഇനീം ഏൻ തണ്ണിയെ കോരുവെ ഇക്കു വാരാതിരുപ്പേക്കും ചൂട്ടി അം തണ്ണിയെ എനക്ക് തരോണും” ഒൺ ചൊല്ലി.
16അന്നേരം ഏശു അവേകാൽ, “നീ പോയ് നിൻ ആണെ കൂട്ടി വര്” ഒൺ ചൊല്ലിയെ.
17“എനക്ക് ആൺ നാത്തെ” ഒൺ പെൺമ്പുളെള അവൻകാക്ക് വതിലെ ചൊല്ലിയെ; അത്തുക്ക് ഏശു, “നിനക്ക് ആൺ നാത്തതൊൺ ചൊന്നത് ചരി. 18നിനക്ക് അഞ്ച് ആണാകാട് ഇരുന്തെ; ഒണ്ണാ ഇപ്പെ നിൻ കൂട്ടത്തിൽ ഒള്ളാളും നിൻ ആൺ നാത്തെ ഒൺ നീ ചൊല്ലിയത് ചരിതാൻ” ഒൺ ചൊല്ലിയെ.
19പെൺമ്പുളെള അവൻകാൽ, “എശമാനനേ, നീ ഒരു പലകപ്പാട്ടുക്കാറൻ ഒൺ എനക്ക് ഇപ്പെ തിക്കിനൊള്ളെ. 20എങ്കെ തന്തേരുകാട് ഇം മലേൽ താൻ തെയ്‌വമെ കുമ്പിട്ട് വന്തത്; ഒണ്ണാ എരുശലേമിൽ താൻ എങ്കെ കുമ്പിടിളത് ഒൺ എകൂതരാനെ നിങ്കെ ചൊന്നെ” ഒൺ ചൊല്ലിയെ.
21ഏശു അവേകാക്ക് ചൊല്ലിയത്, “പെൺമ്പുള്ളേ നീ എന്നെ നമ്പ്, നിങ്കെ തകപ്പനെ കുമ്പിടിളത് ഇം മലേലുമില്ലെ എരുശലേമിലുമില്ലെ ഒണ്ണൊള്ളെ ഒരു കാലം വരുവപ്പോനെ. 22ശമരിയാക്കാറായാനെ നിങ്കെ തിക്കിനാത്തതെ കുമ്പിടിനെ. എകൂതരാനെ എങ്കെ തിക്കിനൊള്ളതെ കുമ്പിടിനെ; എന്തൊണ്ണാ രച്ചെ വരിനത് എകൂതര് ഇടേലിരുന്തുതാനെ? 23ഒണ്ണാ മെച്ചക്കമാ കുമ്പിടുനവേരാ തകപ്പനെ ആത്തുമാവിലും ചത്തിയത്തിലും കുമ്പിടുകേക്ക് പോനെ; ഇപ്പണേ വന്തുമിരുക്കിനെ. ഇകനെ കുമ്പിടുനവേരാളതാൻ തകപ്പനുക്ക് പിരിയം. 24തെയ്‌വം ആത്തുമാവുതാൻ; അവനെ കുമ്പിടിനവൻ ആത്തുമാവിലും ചത്തിയത്തിലും കുമ്പിടോണും” ഒൺ ചൊല്ലിയെ.
25പെൺമ്പുളെള അവൻകാൽ, “മശികാ (കിരിശ്ത്തു) വരിനതൊൺ എനക്ക് തിക്കിനൊളെള; അവൻ വരിനവോളെ എല്ലാ കാരിയമാം അവൻ എങ്കാക്ക് വെളിവായ്‌ക്കി തരും” ഒൺ ചൊല്ലിയെ.
26ഏശു അവേകാൽ, “നിൻകാൽ കുരവുടിനെ ഏനേതാൻ മശികാ” ഒൺ ചൊല്ലിയെ.
27ഇത്തുക്കിടേൽ ഏശുവിലെ ശിശിയരുകാട് തിരുമ്പി വരുകേം ഏശു പെൺമ്പുള്ളേകാൽ കുരവുടിനതെ കണ്ടോൺ അരിശുകപ്പടുകേം ചെയ്യെ; ഒണ്ണാലും, നീ എന്തെ കുരവുടിനെ ഒണ്ണോ അപ്പിൺകാൽ എന്തുക്ക് കുരവുടിനെ ഒണ്ണോ ആരും കേട്ടതില്ലെ.
28പിന്നെ അവെ തണ്ണി പാത്തിരമെ അങ്കേ വച്ചാലെ പട്ടണത്തുക്ക് പോയോൺ അങ്കിളെ മാനടവൻകാൽ, 29“ഏൻ ഇത്തിനെ കാലം ചെയ്യെ കാരിയങ്കാടയെല്ലാം എൻകാൽ ചൊല്ലിയെ ഒരു മനിശനെ വന്തു കാണിൻ; അവൻ ഒരുവോളെ കിരിശ്ത്തുതാനോ?” ഒൺ ചൊല്ലിയെ. 30അവറെ പട്ടണത്തിൽ നുൺ പുറപ്പട്ട് ഏശുവുകാൽ വന്തുചേന്തെ.
31അന്നേരം ശിശിയരുകാട് അവൻകാക്ക്, “റബീ, എന്തൊണ്ണാലും തിൻ” ഒൺ കെഞ്ചി ചൊല്ലിയെ.
32അത്തുക്ക് അവൻ അവറകാൽ, “നിങ്കാക്ക് തിക്കിനാത്തെ തീനെ തിൻബേക്ക് എനക്കൊളെള” ഒൺ ചൊല്ലിയെ.
33“ഒരുവോളെ ആരൊണ്ണാലും അവനുക്ക് തീനെ കൊടുത്തു കാണുമോ?” ഒൺ ശിശിയര് തങ്കവാട്ടിൽ ചൊല്ലിയെ.
34ഏശു അവറാത്തുകാക്ക് ചൊല്ലിയത്, “എന്നെ കടത്തി വുട്ടവനിലെ പിരിയമെ ചെയ്യിനതും അവൻ എനക്ക് ഏത്തു വുട്ടെ വേലേ ചെയ് മുടിക്കിനതും താൻ എൻ തീൻ. 35ഇനി നാല് മാശം ഓഞ്ചാ അറുപ്പു കാലം വരിനെ ഒൺ നിങ്കെ ചൊന്നതാനെ? കണ്ണെ തുറന്ത് കണ്ടത്തുക്ക് നോക്കിൻ, അത് ഇപ്പണേ അറുപ്പുക്കു പാകമായിരുക്കിനെ ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ. 36വിതകാറനും അറുപ്പുകാറനും മൊത്തമാ പിരിയമടേകേക്കുചൂട്ടി അറുപ്പുകാറൻ ഇപ്പണേ കൂലിയെ വായ്‌ങ്കി എണ്ണെണ്ണേക്കുമൊളെള ഉശിരുക്ക് വിളവെ കൂട്ടി വയ്‌ക്കിനെ. 37ഒരാ വിതയ്‌ക്കിനെ, വോറൊരാ അറുക്കിനെ ഒണ്ണൊള്ളെ ചൊൽ ഇത്തിൽ ചേന്ത് വരിനെ. 38നിങ്കെ ഉളയാത്തതെ അറുപ്പേക്കു ഏൻ നിങ്കളെ കടത്തിവുട്ടിരുക്കിനെ; വോറെ ഒള്ളവേരാ ചരിയാനത്തിൽ ഉളച്ചെ; അവറെ ഉളപ്പിലെ കുണം നിങ്കാക്ക് കിടയ്‌ക്കും.”
39ഏൻ ഇത്തിനെ കാലം ചെയ്യെ കാരിയങ്കാടയെല്ലാം അവൻ എൻകാൽ ചൊല്ലിയെ ഒണ്ണൊള്ളെ ശമരിയാക്കാറത്തി പെൺമ്പുള്ളേലെ വാക്കുനാലെ അം പട്ടണത്തിലൊള്ളെ കനേം ശമരിയാക്കാറാ അവനിൽ നമ്പിയെ. 40അകനെ ശമരിയാക്കാറാ അവൻകാക്ക് വന്തു ഉടവുറെ പട്ടണത്തിൽ ഇരുക്കോണുമൊൺ അവൻകാക്ക് കെഞ്ചി കേട്ടനാലെ അവൻ ഇരണ്ടുനാ അങ്ക് ഇരുന്തെ.
41അകനെ അവൻ ചൊല്ലിയെ വശനമെ കേട്ട് പിന്നേം കനേമാളുകെ നമ്പിയെ. 42അവറെ അം പെൺമ്പുള്ളേകാൽ, “ഇനി നിൻ വാക്കുകാടുനാലെ നാത്തെ എങ്കെ നമ്പിനത്; ഇപ്പെ എങ്കാക്കേ കോക്കുകേം ഇം മനിശനേതാൻ മെച്ചക്കമാ ഉലകത്തിലെ രച്ചകൻ ഒൺ തിക്കിലൊണ്ടാകേം ചെയ് ഇരുക്കിനെ” ഒൺ ചൊല്ലിയെ.
ഏശു ഒരു ശിപായി മകനുക്ക് ചുകമെ കൊടുക്കിനെ.
43ഇരണ്ടുനായോഞ്ചി ഏശു അങ്ക് നുൺ കെലീലാ കൂറാക്ക് പോയെ. 44“ഒരു പലകപ്പാട്ടുക്കാറനുക്കും ഉടവൻ ചൊന്തെ തേശത്തിൽ മാനം കിടയാത്ത്” ഒൺ ഏശുവേ ചൊല്ലിയെ. 45പെശകാ പെരുനാളിൽ അവറെ എരുശലേമിൽ ഇരുന്തവോളെ അവൻ അങ്ക് വച്ച് ചെയ്യെ അടകാളങ്കാടയെല്ലാം അവറെ കണ്ടനാലെ അവൻ കെലീലേൽ പോയ് ചേന്തവോളെ കെലീലക്കാറാ അവനെ ഏത്തെടുത്തെ.
46താൻ പച്ചെ തണ്ണിയെ വീഞ്ചായ്‌ക്കെ കെലീലാവിലെ കാനാവെന്നെ കൂറാക്ക് ഒരുവട്ടം കൂടി വന്തെ. അങ്ക് കവർന്നകൂമിൽ രാശാവിലെ ശിപായീക്ക് തൊന്നി പുടിച്ചെ ഒരു മകൻ ഒണ്ടായെ. 47ഏശു എകൂതാവിൽ നുൺ കെലീലാവിൽ വന്തേയതൊൺ അവനുക്ക് കേൾവിപ്പട്ടവോളെ അവൻ ഏശുവുകാക്ക് വന്തു ചങ്കട്ടമായ് കിടക്കിനെ തൻ മകനുക്ക് ചുകമെ കൊടുക്കാമീ ഒൺ കെഞ്ചി കേട്ടെ. 48ഏശു അവൻകാക്ക്, “നിങ്കെ അരിശുകമാം അടകാളമാം കണ്ടല്ലാതെ നമ്പാത്ത് അല്ലെ?” ഒൺ കേട്ടെ.
49ശിപായി ഏശുവുകാക്ക്, “എശമാനനേ, എൻ പുളെള ചാനത്തുക്ക് മിന്നേ വന്തതായപ്പെ” ഒൺ ചൊല്ലിയെ.
50ഏശു അവൻകാക്ക്, “നീ മണ്ട്; നിൻ മകൻ ഉശിരോടെ ഇരുക്കിനെ” ഒൺ വതിലെ ചൊല്ലിയെ.
ഇതെ കണ്ടോൺ അം മനിശൻ നമ്പി തിരുമ്പി പോയെ. 51അവൻ തിരുമ്പി പോമവോളെ അവൻ പണ്ണക്കാറാ വന്ത്, “നിൻ മകൻ ഉശിരോടിരുക്കിനെ” ഒൺ ചൊല്ലിയെ.
52എപ്പനേ തൻ മകനുക്ക് ചുകം കിടച്ചത് ഒൺ ശിപായി അവറകാൽ കേട്ടവോളെ, “നിനട്ട് ഉച്ചേക്ക് ഒരു മണീക്ക് അവൻ നോവ് വുട്ടുപോയെ” ഒൺ അവറെ ചൊല്ലിയെ. 53“നിൻ മകൻ ഉശിരോടിരുക്കിനെ” ഒൺ ഏശു ചൊല്ലിയെ അതേ നേരംതാൻ അവനുക്ക് ചുകം കിടച്ചത് ഒൺ അം കുണാൻ തന്താരുക്ക് തിക്കിനൊണ്ടായെ; അകനെ അമ്പാളും കൂരേലവേരാ മൊത്തമായും ഏശുവിൽ നമ്പിയെ.
54ഏശു എകൂതാവിൽ നുൺ കെലീലാവിൽ വന്തവോളെ ഇരണ്ടാം വട്ടം ചെയ്യെ അടകാളം താൻ ഇത്.

Tõsta esile

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in