LUKA 7:7-9
LUKA 7:7-9 MALCLBSI
അങ്ങയുടെ അടുക്കൽ നേരിട്ടു വരുവാനും എനിക്കു യോഗ്യതയില്ല; അവിടുന്ന് ഒരു വാക്കു കല്പിച്ചാൽ മതി, എന്റെ ഭൃത്യൻ സുഖം പ്രാപിക്കും. ഞാനും അധികാരത്തിൻകീഴിൽ ഉള്ളവനാണ്; എന്റെ കീഴിലും പടയാളികളുണ്ട്; ഒരുവനോടു ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോടു ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു.” ഇതു കേട്ടപ്പോൾ യേശു വിസ്മയഭരിതനായി. അവിടുന്നു തിരിഞ്ഞ് തന്നെ അനുഗമിച്ച ജനത്തോടു പറഞ്ഞു: “ഇസ്രായേലിൽപോലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല!”