മറുക്കോച്ചു 6
6
ഏച്ചുനെ അദുന്റ ചൊന്തകാറെര തള്ളിന്റൊരു
1ഏച്ചു അവുടിന്തു തന്റ ചൊന്ത അങ്ങടിക്കു പോയിത്തു. അദുന്റ ബൊവുകെട്ടിയമു അദുന്റൊന്റ പോനരു. 2ഉളേപ്പുജിന അദു ജൂദപള്ളിക്കു പോച്ചു പടേപ്പിപ്പ തൊടാങ്കിത്തു. അയിനെ കേട്ടിന്തിച്ചു അവുടെയിന്തെര അന്തബുട്ടൊണ്ടു ഇങ്ങാണെ പറേഞ്ചരു: “ഏനൊക്ക ഏങ്കു എവുടിന്തു കിട്ടിനെയെയ്? എന്നാ ഒരു അറിവാന്റു ഏങ്കു കിട്ടികീന്റെയെയ്! ഈ അദിച്ചെയമൊക്ക ചെയിവകീന്റ ചഗുത്തി ഏങ്കെവുടിന്തു കിട്ടിനെയെയ്? 3ഏനു മറിയെന്റ മഗെനല്ലേ? ആക്കോബു, ഓച്ചെ, ചീമോനു, ഊദെ എന്റെര ഏന്റ ളേയമക്കളുമാന്റു. ഏനൊരു ആജെരിപണിക്കാറെനാന്റു. ഈ മയിച്ചെന്റ ളേയമക്കളാന പെണിയമക്കളുമു നമിന്റൊന്റ കീന്റൊരു.” അയിര ഇങ്ങാണെ പറേഞ്ചൊണ്ടു ഏച്ചു പറേഞ്ചുകാട്ടികൊടുത്തെനെ ബഗെബെപ്പകാണി.
4അയിനെകോണ്ടു ഏച്ചു അയിരണ്ടൊന്റ പറേഞ്ചു: “തമ്മടിയളെ തങ്കട ചൊന്ത നാടിലെരളുമു ചൊന്ത കുള്ളിലെരളുമു ചൊന്ത മയിച്ചെരളുമു മാത്തിരമെ താവുന്തെരളായി കണാക്കാക്കിന്റെയെയ്.”
5അദു കുറെ ചുഗാകാണത്തെരണ്ട മേലുക്കു കയിബെച്ചിച്ചു അയിരളെ ചാരിമാടിത്തു. അവുടില മയിച്ചെരക്കു നമ്പെലു കാണത്തെനെകോണ്ടു അവുടെ ബേറെ അദിച്ചെയ കാരിയമൊന്റുമു അദുക്കു ചെയിവ പറ്റുവകാണി. 6അയിരക്കു നമ്പെലു കാണത്തെങ്കു ഏച്ചു അന്തബുട്ടുപോയിത്തു.
ഏച്ചു പന്തിരാണ്ടു ബൊവുകെട്ടിയളെ ചൊല്ലിബുണ്ടു
അയികവുഞ്ചിച്ചു ഏച്ചു മയിച്ചെരക്കു പറേഞ്ചുകാട്ടികൊടുത്തൊണ്ടു ബളേഞ്ചുമുകീന്റ ഒക്കാ കുന്റുകായെമു നടാന്തു. 7പിന്നെ ഏച്ചു തന്റ പന്തിരാണ്ടു ബൊവുകെട്ടിയളെ തന്നാത്തെക്കു ബുളിച്ചിച്ചു അയിരളിലി രാണ്ടുരാണ്ടാളുനെ പലേ ജാഗത്തെക്കുമു ചൊല്ലിബുടുവ തൊടാങ്കിത്തു. അദു അയിരക്കു പേയളെ ഉദുക്കുവകീന്റ അദിഗാര കൊടുത്തു. 8അയിര പോവടെക്കു അദു അയിരണ്ടൊന്റ ഇങ്ങാണെ പറേഞ്ചു: “നീങ്ക പോവടെക്കു ഒട്ടിയോ പിട്ടോ, ജോളിഗെയോ, പയിച്ചെയോ പണമോ നിങ്കളക്കെ ബെപ്പനാഗയ്. നടാന്തു പോവടെക്കു കുത്തിപുടിപ്പ ഒരു ബടി മാത്തിര എടുത്തെങ്കി മദി. 9ചെരുപ്പു ഇടുവനാവൊയ്, എന്റെങ്കി ഇട്ടുകീന്റ കുപ്പെയ അല്ലദെ ബേറെ കുപ്പെയ എടുപ്പനാഗയ്.
10ആരെങ്കില നിങ്കളെ ഒരു കുള്ളുക്കു കൂട്ടിനെങ്കി ബേറെബേറെ കുള്ളിലി പോയി ഇരാദെ ആ ജാഗ ബുട്ടു പോന്റബരെ ആ കുള്ളിലിതന്നെ ഇക്കൊണു. 11ആരെങ്കില നിങ്കളെ കൂട്ടദിപ്പനോ നീങ്ക പറേന്റെനെ കേട്ടിരാദിപ്പൊനോ ചെയിദെങ്കി അവുടിന്തു പോവടെക്കു നിങ്കട കാലില പൊടി ഒദാറികാമി! അയിരണ്ട കുറ്റ അയിരക്കു ഇപ്പൊയ് എന്റു കാട്ടുവ ഏനൊരു അടിയളമായി ഇക്കൊട്ടു.”
12അങ്ങാണെ ബൊവുകെട്ടിയ അവുടിന്തു പുറാപ്പട്ടുപോച്ചു നെരേയണ്ടൊന്റ “ആഗത്തമനാത്തിനെ ബുട്ടുതിരിയൊണു” എന്റു ബുളിച്ചു പറേഞ്ചരു. 13അയിര ബലാബരി പേയളെ ഉദുക്കിനരു, ചുഗാകാണത്ത ബലാബരി മയിച്ചെരളെ എണ്ണെ ചേച്ചിച്ചു ചാരിമാടിനരു.
എരോദാറാജാവു ഓഗെന്നാനുനെ കൊല്ലിന്റു
14ഏച്ചുനെപറ്റി ഒക്കായിമു പറേഞ്ചുകിടാപ്പ തൊടാങ്കിനരു. എരോദാറാജാവുമു ഏച്ചുനെപറ്റി കേട്ടിന്തു. കുറെ മയിച്ചെര ഏച്ചുനെപറ്റി ഇങ്ങാണെ പറേവ കൂടിന്തരു: “നീരുക്കു മുക്കി ഏന്തെപ്പിച്ചൊണ്ടിന്ത ഓഗെന്നാനു ചത്തെരണ്ട ഇടേലിന്തു ഉഗിരുപുറാന്തുകീന്റൊയ്. അയിനെകോണ്ടാന്റദു ഈ അദിച്ചെയമൊക്ക ചെയിവകീന്റ ചഗുത്തി ഏച്ചുക്കു കീന്റെയെയ്.” 15എന്റെങ്കി ബേറെ കുറെ മയിച്ചെര ഏച്ചുനെ: “അദു ഏലിയാവെന്റു” പറേവ കൂടിന്തരു. ബേറെ കുറെ മയിച്ചെര: “അദു പണ്ടില തമ്മടിയളിലി ഒരുത്തെനെപല്ലെ ഒരു തമ്മടിയാന്റു” എന്റു പറേഞ്ചരു.
16ഏനൊക്ക കേട്ടിന്തിച്ചു എരോദാറാജാവു ഏച്ചുനെപറ്റി ഇങ്ങാണെ പറേഞ്ചു: “അയിനു ഓഗെന്നാനു ആന്റു. നാനു പറേഞ്ചിച്ചാന്റു ഓഗെന്നാനുന്റ തിലെ ബെട്ടി കൊന്റെയെയ്. ഇപ്പൊ അയിങ്കു ഉഗിരുപുറാന്തുകീന്റൊയ്.” 17അദു ഓഗെന്നാനുനെ കൊന്റെന്റ കാരിയ ഏനാന്റു: എരോദാറാജാവു തന്റ അണ്ണെനാന പിലിപ്പോച്ചുന്റ റാട്ടിയായിന്ത എരോദിയെനെ കോന്തൊണ്ടിന്തു. 18എന്റെങ്കി ഓഗെന്നാനു എരോദാവുന്റൊന്റ പറേഞ്ചു: “ഇഞ്ച അണ്ണെന്റ റാട്ടിനെ കോന്തൊണ്ടുകീന്റെയെയ് ഈച്ചിരന്റ നേമത്തെക്കു ഒപ്പിന്റെയെയ് അല്ല.” ഈ ബാക്കിലി എരോദിയെ ഓഗെന്നാനുന്റ മുഗാളു പഗെ ബെച്ചിന്ത. അയിനെകോണ്ടു എരോദിയെന്റ അയിച്ചിരിക്കുബേണ്ടി എരോദാവു പടെയാളിയളെ ബുട്ടു ഓഗെന്നാനുനെ പുടിച്ചു ജെയിലുക്കു ഇടുപ്പിച്ചു. 19എരോദിയെക്കു ഓഗെന്നാനുന്റ മുഗാളു കറുമ്പെലു ഇന്തെനെകോണ്ടു അദുനെ കൊല്ലൊണു എന്റു അവൊ അലാന്ത. എന്റെങ്കി അവോക്കു അയിങ്കു പറ്റുവകാണി. 20എന്റെങ്കി എരോദാറാജാവുക്കു ഓഗെന്നാനുനെകണ്ടു പേടിയായിന്തയ്. അയിനെകോണ്ടു റാജാവു അദുനെ കൊല്ലദെ നോക്കിമാടിട്ടു. ഓഗെന്നാനു നേരുകീന്റദുമു ചുദ്ദകീന്റദുമാന ഒരു മയിച്ചെനെന്റു എരോദാറാജാവുക്കു ഗൊത്തിന്തയ്. ഓഗെന്നാനുന്റ ബാക്കു കേട്ടിന്ത ഗളിഗെലിയൊക്ക അദു ബെദാറിപോയിന്തദെമു അദുന്റ ബാക്കു കേട്ടിക്കിന്റെയെയ് അദുക്കു അയിച്ചിരിയായിന്തയ്.
21അങ്ങാണെ ഇപ്പടെക്കു എരോദിയെക്കു ഓഗെന്നാനുനെ കാണദെമാടുവകീന്റ തക്ക കിട്ടിനയ്. എരോദാറാജാവു പുറാന്ത ജിന ആയിന്തയ് അയിനു. ആ ജിന എരോദാറാജാവു അവുടില ബലിബലിയ അദിഗാരിയളെമു പടെ നയിക്കിന്റെരളെമു ഗെലീലെ നാടില ബലിയ മയിച്ചെരളെമു ബിരുന്തുക്കു ബുളിച്ചിന്തു. 22എരോദിയെക്കു ഒരു മഗ ഇന്ത. ആ ജിന അവൊ ബന്തിച്ചു ആടിന. അവോണ്ട ആട്ടു മെലേഞ്ചിച്ചു എരോദാറാജാവുക്കുമു അദുന്റ ബിരുന്തുകാറെരക്കുമു അയിച്ചിരിയാനയ്. അയിനെകോണ്ടു: “നീ അലാക്കിന്റെയെയ് എന്നെനാനദെമു എന്റൊന്റ കേട്ടെങ്കിമദി, നാനയിനെ നീക്കു തരുവെയ്. 23നീ എന്നെനെ കേട്ടദെമു നാടുന്റ പഗുദി തന്നെ ആനദെമു നാനു നീക്കു തരുവെയ്” എന്റു അദു ചത്തിയ ചെയിദിച്ചു അവോക്കു ബാക്കുകൊടുത്തു.
24പെണ്ണു പുറാത്തെക്കു പോച്ചു: “അവ്വാ, നാനു എന്നെനെ കേളുക്കൊണു” എന്റു അവ്വെന്റൊന്റ കേട്ട. പെണ്ണുന്റ അവ്വെയാന എരോദിയെ പറേഞ്ച: “നീരുക്കു മുക്കി ഏന്തെപ്പിക്കിന്റ ഓഗെന്നാനുന്റ തിലെ തരുവ പറേ.”
25പെണ്ണു ദടുബുടാനെ റാജാവാത്തെക്കു ഓടിച്ചു അദുന്റൊന്റ: “നീരുക്കു മുക്കി ഏന്തെപ്പിച്ചൊണ്ടിന്ത ഓഗെന്നാനുന്റ തിലെ ഇപ്പൊതന്നെ ബെട്ടിച്ചു ഒരു തളുവെലി ബെച്ചിച്ചു എനാക്കു താത്തേ” എന്റു കേട്ട.
26ഏനെ കേട്ടിന്തിച്ചു എരോദാറാജാവുക്കു അദിഗമെ ചങ്കടമാനയ്. താനു ബാക്കുകൊടുത്തെനെ നിനേച്ചൊണ്ടുമു ബിരുന്തുകാറെരളെ നിനേച്ചൊണ്ടുമു അവൊ കേട്ടെനെ കൊടുഗദെ ഇപ്പ റാജാവുക്കു മന ബരുവകാണി. 27അയിനെകോണ്ടു റാജാവു ബിരേന്റു ഓഗെന്നാനുന്റ തിലെ ബെട്ടിക്കോണ്ടുബരുവ ഒരു പടെയാളിനെ ചൊല്ലിബുട്ടു. അയിനു ജെയിലുക്കു പോച്ചു ഓഗെന്നാനുന്റ തിലെ ബെട്ടിനയ്. 28എന്റിച്ചു അയിനു അയിനെ ഒരു തളുവെലി ബെച്ചിച്ചു പെണ്ണുക്കു കോന്തുകൊടുത്തയ്. പെണ്ണു അയിനെ എടുത്തൊണ്ടു പോച്ചു അവോണ്ട അവ്വെക്കു കൊണ്ടുപോച്ചു കൊടുത്ത. 29ഓഗെന്നാനുന്റ ബൊവുകെട്ടിയ നടാന്തെയെയ് എന്നെനെന്റു ഗൊത്തുമാടിനരു. അയിര ബന്തിച്ചു അദുന്റ ചാവെടുത്തൊണ്ടു പോച്ചു കിടാക്കെലി പൂത്തിനരു.
ഏച്ചു അഞ്ചായിര മയിച്ചെരക്കു തിമ്മ കൊടുക്കിന്റു
30ഏച്ചു ചൊല്ലിബുട്ട പന്തിരാണ്ടു അപ്പോച്ചോലെര മടാങ്കിബന്തരു. താങ്ക ചെയിദെനെമു പറേഞ്ചുകാട്ടികൊടുത്ത ഒക്കാ കാരിയമു അയിര ഏച്ചുന്റൊന്റ പറേഞ്ചരു. 31ബലാബരി മയിച്ചെര ഏച്ചുവാത്തെക്കു ബന്തുമു പോയികോണ്ടുമു ഇന്തെനെകോണ്ടു ഏച്ചുക്കുമു ബൊവുകെട്ടിയക്കുമു തിന്റുകുടിച്ചിടുവബരെ ചമേയ കിട്ടുവകാണി. അയിനെകോണ്ടു ഏച്ചു ബൊവുകെട്ടിയണ്ടൊന്റ: “നീങ്ക ബരി, നമാക്കു ആരുമു ബാരത്ത ജാഗത്തിപോയി കുറെ ചമേയ ചന്ന ഉളേച്ചിപ്പൊവു” എന്റു പറേഞ്ചു.
32അങ്ങാണെ അയിര തോണിക്കത്തികോണ്ടു ആരുമു കാണത്ത ഒരു ജാഗത്തെക്കു പോനരു.
33എന്റെങ്കി അയിര പോന്റെനെ കുറെ മയിച്ചെര മെലേഞ്ചരു. ഏച്ചു പോന്റെന്റു അയിരക്കു ഗൊത്താനയ്. അയിനെകോണ്ടു ഏച്ചു പോന ജാഗത്തെക്കു ഒക്കാ അങ്ങടിലിന്തുമു മയിച്ചെര കരേകായെ ഓണരു. അയിര ഓടിപോച്ചു ഏച്ചുമു ബൊവുകെട്ടിയമു എത്തിന്റെങ്കിന്തു മുല്ലെ അവുടെക്കു എത്തിനരു. 34ഏച്ചു തോണിലിന്തു ഉദുഗിന ചമേയത്തി അവുടെ ചുമാറു മയിച്ചെരളെ മെലേഞ്ചു. ആ നെരേയ ആടുകാറെയ് കാണത്ത ആടുവളെപല്ലെ ആയിന്തരു. അയിരളെ മെലേഞ്ചിച്ചു ഏച്ചുക്കു ബാറുകത്തിനയ്. അയിനെകോണ്ടു അദു അയിരക്കു പലേ കാരിയമു പറേഞ്ചുകാട്ടികൊടുപ്പ തൊടാങ്കിത്തു.
35നേരബൂവനാന ചമേയത്തി ബൊവുകെട്ടിയ ഏച്ചുവാത്തെക്കു ബന്തിച്ചു പറേഞ്ചരു: “ഇമ്മത്തേ, ഏനു ആരുമു കാണത്ത ജാഗമാന്റു, ഇപ്പൊതന്നെ ബലാബരി നേരമു ആയികീന്റൊയ്. 36അയിനെകോണ്ടു ഈ മയിച്ചെരളെ ചൊല്ലിബുട്ടുകാത്തെ. അയിര പോച്ചു അടുക്കകീന്റ ജാഗത്തിന്തോ കുന്റിലിന്തോ എന്നെനെങ്കില എടുത്തു തിന്നൊട്ടു.”
37ഏച്ചു അയിരണ്ടൊന്റ പറേഞ്ചു: “നീങ്കതന്നെ അയിരക്കു തിമ്മ കൊടുമി.”
അയിങ്കു അയിര: “ഇരുന്നൂറു ബെള്ളിതൊട്ടു ഇന്തദെമു ഏരക്കു ഒട്ടി എടുത്തുകൊടുപ്പ പയിച്ചെ തിഗേയയ്” എന്റു പറേഞ്ചരു.
38അയിങ്കു ഏച്ചു അയിരണ്ടൊന്റ പറേഞ്ചു: “നിങ്കട കയിലി എത്തെനെ ഒട്ടി കീന്റൊയ് എന്റു പോയിനോക്കുമി.” അയിര പോയി നോക്കിച്ചു “അഞ്ചു ഒട്ടിമു രാണ്ടു മീനുമു കീന്റൊയ്” എന്റു പറേഞ്ചരു.
39“ഒക്കായിന്റൊന്റമു പുല്ലിലി ബരിബരിയായി ഉളേപ്പ പറേമി” എന്റു ഏച്ചു അയിരണ്ടൊന്റ പറേഞ്ചു. 40അയിര നൂറുമു അയിമ്പെദുമു മയിച്ചെരളായി ബരിബരിയാച്ചു ഉളേച്ചരു.
41ഏച്ചു ആ അഞ്ചു ഒട്ടിമു രാണ്ടു മീനുമു എടുത്തിച്ചു ചൊറുഗത്തെക്കു മെലേഞ്ചൊണ്ടു ഈച്ചിരങ്കു നന്നി പറേഞ്ചു. എന്റിച്ചു ഒട്ടി ഒടിച്ചിച്ചു മയിച്ചെരക്കു കൊടുപ്പബേണ്ടി ബൊവുകെട്ടിയണ്ട കയിക്കു കൊടുത്തു. ആ രാണ്ടു മീനുമു അയിര ഒക്കായിക്കുമു പാലിട്ടു കൊടുത്തരു. 42ഏച്ചു അയിനെ അദിഗമാക്കികൊടുത്തു. ഒക്കായിമു ബാറുനിറേച്ചുമു തിന്റരു. 43ഒക്കായിമു തിന്റുകവുഞ്ചിച്ചു പന്തിരാണ്ടു കുക്കെ നിറേച്ചുമു ഒട്ടിമു മീനുമു ബാക്കിയാനയ്. 44ഒട്ടി തിന്റെരളിലി അഞ്ചായിരത്തെനെ ആണങ്ക ഇന്തരു.
ഏച്ചു കടേലുന്റ മുഗാളെ നടാക്കിന്റു
45ഏച്ചു മയിച്ചെരളെ ചൊല്ലിബുണ്ടെന്റ ഇടേക്കു തന്റ ബൊവുകെട്ടിയണ്ടൊന്റ ബിരേന്റു തോണിക്കത്തിച്ചു കടേലുന്റ അക്കരെകീന്റ ബേത്തുച്ചയിദെ അങ്ങടിക്കു പോവ പറേഞ്ചു. 46അയിരളെ ഒക്കായിനെമു ചൊല്ലിബുട്ടുകാന്റു ഏച്ചു പുറാത്തിപ്പബേണ്ടി മലെമുഗാളെക്കു പോയിത്തു.
47അന്തിയായിബന്തപ്പൊ തോണി കടേലുന്റ നടുവെമു ഏച്ചു ഒരുത്തെനെ കരേലിമു ഇന്തു. 48കനാമായി കാറ്റു അടിച്ചെങ്കു തോണി തുവേവ ബൊവുകെട്ടിയ കട്ടപ്പണ്ടെനെ ഏച്ചു മെലേഞ്ചു. പിലേരിച്ചെക്കു കോയി കൂഗിന്റ ചമേയത്തി അദു നീരുന്റ മുഗാളെ നടാന്തു അയിരളാത്തെക്കു എത്തിത്തു. അദു തോണി കടാന്തുപോവ പേച്ചാടിത്തു. 49ഏച്ചു നീരുമുഗാളെ നടാക്കിന്റെനെ ബൊവുകെട്ടിയ മെലേഞ്ചിച്ചു പേയെന്റൊണ്ടു പേടിച്ചൊണ്ടു അയ്യബുളിച്ചരു. 50അദുനെ അങ്ങാണെ മെലേഞ്ചിച്ചു ഒക്കാ ബൊവുകെട്ടിയമു അദിഗമെ പേടിച്ചുപോനരു.
ബിരേന്റു ഏച്ചു അയിരണ്ടൊന്റ പറേഞ്ചുകിടാന്തു: “ബലാമായിരുമി, ഏനു നാനാന്റു; പേടിയദിരുമി.” 51പിന്നെ അദു അയിര ഇന്ത തോണിക്കു അത്തിത്തു. എമ്മടെക്കു കാറ്റു നിന്റയ്. ബൊവുകെട്ടിയ അന്തബുട്ടു ബെദാറിപോയിന്തരു. 52അഞ്ചു ഒട്ടിനെ അഞ്ചായിര മയിച്ചെരക്കു എങ്ങാണെ കൊടുത്തു അയിച്ചിരി ബരുത്തിനെന്റു അയിരക്കു ഗൊത്താവകാണി. അയിരണ്ട മനാത്തെക്കു അയിനു ഗൊത്തുമാടുവ പറ്റദായിന്തയ്.
53ഏച്ചുമു ബൊവുകെട്ടിയമു കടേലു കടാന്തിച്ചു ഗെന്നെച്ചരേത്തു നാടുന്റ കരേക്കു തോണി അടുപ്പിച്ചരു. 54അയിര തോണിലിന്തു ഉദുഗിന ചാദിക്കെ നെരേയ ഏച്ചുനെ ഗൊത്തുമാടിനരു. 55അയിര അടുക്കകീന്റ ജാഗത്തെക്കൊക്ക ഓടിനടാന്തൊണ്ടു ചുഗാകാണത്തെരളെ കിടാത്തിന്ത പായോണ്ടെയെ എടുത്തൊണ്ടു ഏച്ചു ബന്തുകീന്റെന്റു കേട്ടിന്ത ജാഗത്തെക്കു പോവ തൊടാങ്കിനരു. 56ഏച്ചു കുന്റുകായെമു അങ്ങടികായെമു നാടുകായെമു കുടിലുകായെമൊക്ക കടാന്തൊപോവടെക്കു അദേയൊക്ക മയിച്ചെര ചുഗാകാണത്തെരളെ ചന്തെലിയ പൊരുബൊവ്വരിഗെ കോന്തു കിടാത്തിനരു. അയിര അദുന്റൊന്റ “ഇഞ്ച കുപ്പെയത്തിന്റ കോടിയെങ്കില തൊടുവ ബുടോണു” എന്റു കേട്ടരു. അദുനെ തൊട്ടെരളൊക്ക ചാരിയാനരു.
Currently Selected:
മറുക്കോച്ചു 6: റാവുള
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
New Life Computer Institute