മത്തായി 27
27
ഇച്ചുകരിയാത്തു ഊദെ ചായിന്റൊയ്
1കരുവെദിരെയെ ബലിയ കനെലാടിയമു നാടുകാറെരമു ഒന്റകൂടിച്ചു ഏച്ചുനെ കൊല്ലിന്റെനെപറ്റി പറേഞ്ചുകിടാന്തൊണ്ടിന്തരു. 2അങ്ങാണെ അയിര ഏച്ചുനെ കെട്ടിട്ടിച്ചു നാടദിഗാരിയാന പിലാത്തോച്ചുന്റവുടെക്കു കൊണ്ടുപോനരു.
3ഏച്ചുനെ കൊല്ലുവ ബിദിച്ചരു എന്റു അദുനെ ബുളേവിലി കാട്ടികൊടുത്ത ഊദെക്കു ഗൊത്താനയ്. തന്റ തെറ്റുനെ ഗൊത്തുമാടിന അയിനു ബലിയ കനെലാടിയളാത്തെക്കുമു നാടുകാറെരളാത്തെക്കുമു മടാങ്കിപോച്ചു താനു കേട്ടുബെച്ചിന്ത ആ മുപ്പെദു ബെള്ളിതൊട്ടുനെ അയിരക്കുതന്നെ മടാക്കി കൊടുത്തൊണ്ടു: 4“ഇമ്മലെമി, ഒരു തെറ്റുമു ചെയ്യത്ത ഒരുത്തെനെ കൊല്ലുവബേണ്ടി കാട്ടികൊടുത്തിച്ചു നാനു പാപ്പ ചെയിദുകീന്റെയ്” എന്റു പറേഞ്ചയ്.
അയിങ്കു അയിര: “അയിങ്കു എങ്കക്കെന്നെയെയ്? നീ ചെയിദെനെ നീ തന്നെ നോക്കിക്കോ” എന്റു പറേഞ്ചരു.
5ഊദെ ആ ബെള്ളിതൊട്ടുനെ ദേവരുഗുടിക്കു ബലിച്ചെറിഞ്ചുകാന്റു അവുടിന്തു പോച്ചു തൂങ്കി ചത്തൊണ്ടയ്.
6എന്റെങ്കി ബലിയ കനെലാടിയ ആ ബെള്ളിതൊട്ടുനെ ആഞ്ചൊണ്ടു പറേഞ്ചരു: “ഈ പയിച്ചെ ഒരു മയിച്ചെനെ കൊല്ലുവബേണ്ടി കൊടുത്തെനാന്റു. അയിനെകോണ്ടു ഏനെ ബണ്ടറപെട്ടിക്കു ഇണ്ടെയെയ് നേമത്തെക്കു ഒപ്പിനെനല്ല.” 7അയിനെകോണ്ടു അയിര അങ്കെക്കിങ്കെക്കു പറേഞ്ചുറേച്ചിച്ചു ഒരു കിടാക്കെക്കു ബേണ്ടികീന്റ ജാഗ കലാമാടിന്റെന്റ കയിലിന്തു എടുത്തരു. ആ കിടാക്കെ എരുച്ചലേമു പട്ടണ മെലേവബന്റെര അവുടിന്തു ചത്തെങ്കി അയിരളെ പൂത്തുവബേണ്ടിച്ചായിന്തയ്. 8അയിനെകോണ്ടു ആ ജാഗത്തിനെ ഇപ്പൊണുമു “ചോരെനില” എന്റാന്റു ബുളിക്കിന്റെയെയ്. 9തമ്മടിയാന ഇരെമ്മിയാവു പറേഞ്ചിന്തപല്ലെതന്നെ ഈ കാരിയ നടാന്തയ്.
“ഇച്ചുറായേലുകാറെര അദുക്കു ബിലേയായി കണാക്കാക്കിന
മുപ്പെദു ബെള്ളിതൊട്ടു എടുത്തിച്ചു
10കറുത്താവു എന്റൊന്റ പറേഞ്ചിന്തപല്ലെ,
ആ പയിച്ചെലി അയിര കലാമാടിന്റെന്റ കയിലിന്തു ജാഗ എടുത്തരു”
എന്റു അദു പറേഞ്ചിന്തു.
നാടദിഗാരി ഏച്ചുനെ ചോദണെ ചെയിന്റു
11അയിര ഏച്ചുനെ നാടദിഗാരിയാന പിലാത്തോച്ചാത്തെക്കു കൂട്ടികോണ്ടുപോനരു. അദു ഏച്ചുന്റൊന്റ: “നീയല ജൂദെരണ്ട റാജാവു” എന്റു കേട്ടു.
അയിങ്കു ഏച്ചു: “നീ പറേഞ്ചെയെയ് നേരാന്റു” എന്റു പറേഞ്ചു.
12ബലിയ കനെലാടിയമു നാടുകാറെരമു ഏച്ചുക്കു എദിരായി കുറ്റ പറേഞ്ചൊണ്ടിന്തരു. എന്റദെമു ഏച്ചു അയിരണ്ടൊന്റ ഒന്റുമു പറേവകാണി. 13എമ്മടെക്കു നാടദിഗാരിയാന പിലാത്തോച്ചു ഏച്ചുന്റൊന്റ: “ഇമ്മലേ, നീക്കെദിരാച്ചു അയിര ബലാബരി കുറ്റപറേന്റൊരു. നീ അയിനെ കേട്ടിപ്പകാണിയല” എന്റു കേട്ടു. 14എന്റെങ്കി ഏച്ചു അദുന്റൊന്റ ഒരു ബാക്കുബരെ പറേവകാണി. അയിനെകോണ്ടു നാടദിഗാരി അന്തബുട്ടുപോയിത്തു.
15ഒക്കാ പെച്ചഗെ ആറട്ടുക്കുമു ജെയിലുക്കു കൂട്ടിബെച്ചുകീന്റ കുറ്റക്കാറെരളിലി ഒരുത്തെനെ നാടദിഗാരി ബുട്ടുകൊടുത്തൊണ്ടിന്തു. നെരേയ കേളുക്കിന്റ ഒരുത്തെനെയായിന്തയ് ബുട്ടുകൊടുത്തൊണ്ടിന്തെയെയ്. 16ആ ചമേയത്തി ഒക്കായിക്കുമു അറിയപണ്ടെനാന ബറാബ്ബാച്ചു#27.16 കുറെ എവുത്തിലി ബറാബ്ബാച്ചുന്റ പേരു ഏച്ചുബറാബ്ബാച്ചു എന്റുമു എവുദികീന്റൊരു. എന്റു പേരുകീന്റ ഒരുത്തെയ് ജെയിലിലിന്തയ്. 17നെരേയളൊക്കായിമു ബന്തുകൂടികവുഞ്ചപ്പൊ പിലാത്തോച്ചു അയിരണ്ടൊന്റ: “ബറാബ്ബാച്ചുനെയോ, കിറുത്തു എന്റു പേരുകീന്റ ഏച്ചുനെയോ ആരുനെ നാനു നിങ്കക്കു ബുട്ടുതരോണു എന്റു നീങ്ക അലാക്കിന്റെരി” എന്റു കേട്ടു. 18ഏച്ചുന്റൊന്റ കറുമ്പെലു ഇന്തെനെകോണ്ടാന്റദു അയിര ഏച്ചുനെ പുടിച്ചിച്ചു തന്റ കയിക്കു തന്തെയെയ് എന്റു പിലാത്തോച്ചുക്കു ഗൊത്തിന്തയ്.
19പിലാത്തോച്ചു ബിദിക്കിന്റ ജാഗത്തി ഉളേച്ചിപ്പടെക്കു അദുന്റ റാട്ടി അദുന്റവുടെക്കു ആളുബുട്ടിച്ചു ഇങ്ങാണെ പറേവ പറേഞ്ച: “ഏച്ചുനെ ഒന്റുമു ചെയ്യൊണ്ട, അദു നേരുകാറെനാന ഒരു മയിച്ചെനാന്റു. ഇന്നലെ അന്തിക്കു നാനു അദുനെപറ്റികീന്റ ഒരു കനാവുത്തു കണ്ടിച്ചു എന്റ മനാത്തെക്കു ചാലദിഗ നോവു ഉണ്ടാനയ്.”
20എന്റെങ്കി ബറാബ്ബാച്ചുനെ ബുട്ടുതരോണെന്റുമു ഏച്ചുനെ കൊല്ലൊണെന്റുമു പറേവബേണ്ടി ബലിയ കനെലാടിയമു നാടുകാറെരമു മയിച്ചെരക്കു പറേഞ്ചുകാട്ടികൊടുത്തരു.
21നാടദിഗാരി അയിരണ്ടൊന്റ: “ഈ രാണ്ടു മയിച്ചെരളിലി ആരുനെ നാനു നിങ്കക്കു ബുട്ടുതരോണു എന്റു നീങ്ക അലാക്കിന്റെരി” എന്റു കേട്ടു.
അയിങ്കു അയിര: “ബറാബ്ബാച്ചുനെ എങ്കക്കു ബുട്ടുതരോണു” എന്റു ബലാമായി പറേഞ്ചരു.
22അയിങ്കു പിലാത്തോച്ചു അയിരണ്ടൊന്റ: “കിറുത്തു എന്റു പേരുകീന്റ ഏച്ചുനെ നാനു എന്നെയെയ് ചെയ്യൊണു” എന്റു കേട്ടു.
അയിങ്കു അയിര ഒക്കായിമു: “അയിനെ കുരിച്ചിലി തറേച്ചു കൊല്ലൊണു” എന്റു ഗാരിട്ടൊണ്ടു പറേഞ്ചരു.
23പിന്നെ പിലാത്തോച്ചു അയിരണ്ടൊന്റ: “ഏനു എന്ന തെറ്റു ചെയിദയ്” എന്റു കേട്ടു.
അയിങ്കു അയിര: “അയിനെ കുരിച്ചിലി തറേച്ചു കൊല്ലൊണു” എന്റൊണ്ടു അദിഗമെ ഗാരിട്ടൊണ്ടു പറേഞ്ചരു.
24തനാക്കൊന്റുമു ചെയിവ പറ്റയ് എന്റുമു മയിച്ചെര ഒക്കായിമു ഗല്ലട്ടി മാടുവ തൊടാങ്കിന്റൊരു എന്റുമു പിലാത്തോച്ചുക്കു ഗൊത്താനയ്. അയിനെകോണ്ടു അദു “ഈ മയിച്ചെനെ കൊല്ലിന്റെങ്കു നാനു കുറ്റക്കാറെനല്ല. നീങ്ക തന്നെയാന്റു ഏങ്കൊക്ക കുറ്റക്കാറെര” എന്റു പറേഞ്ചൊണ്ടു നീരെടുത്തിച്ചു മയിച്ചെരണ്ട ഒക്കായിന്റമു മുല്ലെലക്കെബെച്ചു തന്റ കയി കവുഗിത്തു. 25അയിങ്കു മയിച്ചെരളൊക്കായിമു ഒന്റകൂടികോണ്ടു: “അയിനെ കൊല്ലിന്റെന്റ കുറ്റ എങ്കടമു എങ്കട മക്കണ്ടമു തിലേക്കുതന്നെ ബരോട്ടു” എന്റു പറേഞ്ചരു.
26അങ്ങാണെ പിലാത്തോച്ചു ബറാബ്ബാച്ചുനെ അയിരക്കു ബുട്ടുകൊടുത്തു. ഏച്ചുക്കു ചാട്ടെബള്ളിലി അലേപ്പിച്ചുകാന്റു കുരിച്ചിലി തറേച്ചു കൊല്ലുവബേണ്ടി ബുട്ടുകൊടുത്തു.
പടെയാളിയ ഏച്ചുനെ മാനകെടുത്തിന്റൊരു
27നാടദിഗാരിന്റ പടെയാളിയ ഏച്ചുനെ പിലാത്തോച്ചുന്റ കോട്ടെമുറ്റത്തെക്കു കൊണ്ടുപോനരു. എന്റിച്ചു അയിര അവുടെ ഇന്ത ഒക്കാ പടെയാളിയളെമു ബുളിച്ചുകൂട്ടിച്ചു ഏച്ചുന്റ ബളേഞ്ചുമു നിന്റരു. 28അയിര അദുന്റ കുപ്പെയ ഊരികാന്റു ഒരു ചുവാന്ത പട്ടുകുപ്പെയ അദുക്കു ഇടുപ്പിച്ചരു. 29അയിര മുള്ളുന്റ ഒരു തൊപ്പി മാടിച്ചു ഏച്ചുന്റ തിലേക്കു ബെച്ചരു. അദുന്റ ബലാത്തു കയിക്കു ഒരു ബടിമു കൊടുത്തരു. എന്റിച്ചു അദുന്റ മുല്ലെലക്കെ മണ്ടികുത്തികോണ്ടു ജൂദെരണ്ട റാജാവേ, ജെയിത്തവ, ജെയിത്തവ എന്റു പറേഞ്ചൊണ്ടു അദുനെ കളിയാക്കിനരു. 30എന്റിച്ചു അയിര അദുന്റ മുഗാറുക്കു തുപ്പുവനുമു അദുന്റ കയിലിന്തു ആ ബടി എടുത്തിച്ചു അദുന്റ തിലേക്കു ബടിലി അറേവനുമു ചെയിദരു. 31അങ്ങാണെ അയിര അദുനെ നാണകെടുത്തികവുഞ്ചിച്ചു അദുക്കു ഇടുപ്പിച്ചിന്ത ചുവാന്ത കുപ്പെയ ഊരിനരു. എന്റിച്ചു അദുന്റ കുപ്പെയതന്നെ ഇടുപ്പിച്ചുകാന്റു കുരിച്ചിലി തറേച്ചു കൊല്ലുവബേണ്ടി അദുനെ കൂട്ടികോണ്ടുപോനരു.
ഏച്ചുനെ കുരിച്ചിലി തറേക്കിന്റൊരു
32പടെയാളിയ ഏച്ചുനെ കൂട്ടികോണ്ടുപോവടെക്കു കുറേനെകാറെനാന ചീമോനു എന്റു പേരുകീന്റ ഒരുത്തെനെ മെലേഞ്ചരു. പടെയാളിയ അയിനെകോണ്ടു ഏച്ചുന്റ കുരിച്ചു തറുക്കതറുക്ക എടുപ്പിച്ചരു. 33അങ്ങാണെ അയിര തിലേയോടുന്റ ജാഗ എന്റു അറുത്തകീന്റ ഗോലുഗോദെ എന്റ ജാഗത്തെക്കു എത്തിനരു. 34അവുടിന്തു അയിര ഏച്ചുക്കു കയിപ്പു കലാക്കിന മുന്തിരിങ്ങെനീരു കുടിപ്പ കൊടുത്തരു. ഏച്ചു അയിന്റ ചവി നോക്കിച്ചു അയിനെ കുടിപ്പകാണി. 35ഏച്ചുനെ കുരിച്ചിലി തറേച്ചുകാന്റു അയിര അദുന്റ കുപ്പെയചിന്തെ പാലിട്ടെടുപ്പബേണ്ടി നറുക്കിട്ടരു. 36പിന്നെ പടെയാളിയ അവുടെ ഏച്ചുക്കു കാവെലുളേച്ചരു. 37“ഏനു ഏച്ചു, ജൂദെരണ്ട റാജാവു” എന്റു അദുക്കെദിരായികീന്റ കുറ്റ എവുദിച്ചു അദുന്റ തിലേന്റ മുഗാളില ബരിലി ബെച്ചരു. 38ഏച്ചുന്റൊന്റ അയിര രാണ്ടു കള്ളെരളെ ഒരുത്തെനെ ഏച്ചുന്റ ബലാത്തു ബരിലിമു ഒരുത്തെനെ ഏച്ചുന്റ ഇടാത്തു ബരിലിമാച്ചു കുരിച്ചിലി തറേച്ചരു.
39അദേങ്ങാണെ പോന്റെരളൊക്ക തിലേ കുലുക്കികോണ്ടു അദുനെ കളിയാക്കിനരു: 40“ഇമ്മലെമി, ദേവരുഗുടി പിരിച്ചുകാന്റു മൂന്റു ജിനാകോണ്ടു മാടിന്റെയെയ്. നീ ഈച്ചിരന്റ മഗെനാനെങ്കി ഇഞ്ഞെതന്നെ രെച്ചപടുത്തികോണ്ടു കുരിച്ചിലിന്തു ഉദുഗി ബാ” എന്റു പറേഞ്ചരു.
41അങ്ങാണെതന്നെ ബലിയ കനെലാടിയമു നേമകാറെരമു നാടുകാറെരമു ഏച്ചുനെ കളിയാക്കികോണ്ടു അങ്കെക്കിങ്കെക്കു ഇങ്ങാണെ പറേഞ്ചരു: 42“ഏനു ബേറെകീന്റെരളെ രെച്ചിച്ചയ്, എന്റെങ്കി തന്നെതന്നെ രെച്ചിപ്പ തീരയ്. ഏനു ഇച്ചുറായേലില റാജാവാനെങ്കി ഇപ്പൊതന്നെ കുരിച്ചിലിന്തു ഉദുഗി ബരോട്ടു. എന്റെങ്കി നാങ്ക അയിനെ നമ്പുവൊവു. 43ഏനു ഈച്ചിരനെ നമ്പിന്റ ഒരുത്തെനല്ലേ? ഈച്ചിരങ്കു അയിന്റൊന്റ ഇട്ട ഇന്തെങ്കി അദു അയിനെ രെച്ചിക്കൊട്ടു. താനു ഈച്ചിരന്റ മഗേനെന്റല്ലേ ഏനു പറേഞ്ചൊണ്ടിന്തെയെയ്.” 44അങ്ങാണെതന്നെ ഏച്ചുന്റൊന്റ കുരിച്ചിലി തറേച്ചിന്ത കള്ളെരളുമു അദുനെ കളിയാക്കിനരു.
ഏച്ചു ചായിന്റു
45ഉച്ചെതൊട്ടു മൂന്റുമണിബരെ ആ നാടുപരാക്ക ഇറുട്ടുകുത്തിന കാവുളമാനയ്. 46മൂന്റുമണിയാനപ്പൊ ഏച്ചു: “ഏലീ, ഏലീ, ലമ്മാ ചബത്താനി” എന്റൊണ്ടു ബലാമായി അയ്യബുളിച്ചു. അയിന്റ അറുത്ത: “എന്റ ഈച്ചിരനേ, എന്റ ഈച്ചിരനേ, നീ എന്നെ കയിബുട്ടെയെയ് എന്നെഗു” എന്റാന്റു.
47ഏനെ കേട്ടിന്തിച്ചു അവുടെ നിന്റിന്തെര: “അമ്മലെമി, അയിനു ഏലിയാവുനെ ബുളിക്കിന്റൊയ്” എന്റു പറേഞ്ചരു. 48ബിരേന്റു ഒരുത്തെയ് ഓടിപോച്ചു ഒരു പഞ്ഞി കോന്തിച്ചു പുളിച്ച മുന്തിരിങ്ങെനീരുക്കു മുക്കിക്കാന്റു ഓടെന്റ ബടിലി കെട്ടിനയ്. എന്റിച്ചു ആ ബടി പൊങ്കിച്ചിച്ചു ഏച്ചുക്കു കുടിപ്പ കൊടുത്തയ്. 49ബാക്കികീന്റെര: “നില്ലുമി, ഏലിയാവു അയിനെ രെച്ചിപ്പ ബരുവൊയ് എന്റു നമാക്കു നോക്കുവൊവു” എന്റു പറേഞ്ചരു.
50ഏച്ചു പിന്നെമു ബലാമായി അയ്യബുളിച്ചൊണ്ടു തന്റ ഉഗിരുനെ ബുട്ടു. 51ആ ചമേയത്തി ദേവരുഗുടിന്റ ഗാവു മറേച്ചുകെട്ടിന്ത ചിന്തെ മുഗാളിന്തു അടിബരെ നടുവെ രാണ്ടാച്ചു കീറിപോനയ്. ബൂമി കുലുങ്കിനയ്. പാറെയൊക്ക പൊട്ടിനയ്. 52ചാവുപൂത്തിന്ത കിടാക്കെയൊക്ക തുറാന്തുബന്തയ്. ചത്തുപോന പലേ നേരുകാറെരളാന മയിച്ചെരളുമു ഉഗിരുപുറാന്തേന്തെച്ചരു. 53ഏര ഏച്ചുക്കു ഉഗിരുപുറാന്തു കവുഞ്ചിച്ചു ചുദ്ദകീന്റ പട്ടണമാന എരുച്ചലേമുക്കു പോച്ചു പലേ മയിച്ചെരണ്ട കണ്ണുമുല്ലെലക്കെമു കണ്ടുബന്തരു.
54ചെറിയ പടെനേദാവുമു അദുന്റൊന്റ ഏച്ചുക്കു കാവെലു നിന്റിന്ത പടെയാളിയമു ബൂമി കുലുങ്കിനെനെമു അവുടെ നടാക്കിന്റ ഒക്കാ കാരിയമു മെലേഞ്ചിച്ചു ചാലദിഗ പേടിച്ചൊണ്ടു: “ഇദു നേരാച്ചുമു ഈച്ചിരന്റ മഗെയ് ആയിന്തു” എന്റു പറേഞ്ചരു.
55ഗെലീലെലിന്തു ഏച്ചുനെ നോക്കിമാടിട്ടൊണ്ടു അദുന്റ ബൊവ്വെ ബന്ത ബലാബരി പെണിയ ദൂരത്തി നിന്റൊണ്ടു ഏനൊക്ക മെലേവകൂടിന്തരു. 56അയിരളിലി മഗുദലെ അങ്ങടിലികീന്റ മറിയെമു ആക്കോബുന്റമു ഓച്ചേപ്പുന്റമു അവ്വെയാന മറിയെമു ചെബെദിമക്കണ്ട അവ്വെമു ഇന്തരു.
ഏച്ചുന്റ ചാവു പൂത്തിന്റൊരു
57അന്തിനേരമാനപ്പൊ അരിമത്തിയെകാറെനാന ഓച്ചേപ്പു എന്റ ഒരു പണാക്കാറെയ് അവുടെക്കു ബന്തു. അദുമു ഏച്ചുനെ നമ്പിന്റ ഒരു മയിച്ചെനായിന്തു. 58അദു പിലാത്തോച്ചുന്റവുടെക്കു പോച്ചു അദുന്റൊന്റ ഏച്ചുന്റ ചാവുനെ കേട്ടു. ഏച്ചുന്റ ചാവുനെ ബുട്ടുകൊടുപ്പ പിലാത്തോച്ചു തന്റ പടെയാളിയണ്ടൊന്റ പറേഞ്ചു. 59അങ്ങാണെ ഓച്ചേപ്പു ഏച്ചുന്റ ചാവുനെ നല്ല ബെടുപ്പുകീന്റ ഒരു ബെളുത്ത ചിന്തെലി പൊദിഞ്ചു. 60എന്റിച്ചു താനു പാറെലി ബെട്ടിമാടിന്ത തന്റ പുദിയ ചാവുഗുണ്ടിലി ഏച്ചുന്റ ചാവു പൂത്തിത്തു. ചാവുഗുണ്ടുന്റ ബായെലിലി ഒരു തട്ടിയ കല്ലുമു ഉറുട്ടിബെച്ചുകാന്റു അദു പോയിത്തു. 61ആ ചാവുഗുണ്ടുകീന്റ ജാഗത്തിന്റ അങ്കുടുബരിലി മഗുദലെക്കാറത്തി മറിയെമു ആക്കോബുന്റമു ഓച്ചേപ്പുന്റമു അവ്വെയാന മറിയെമു ഉളേച്ചിന്തരു.
പടെയാളിയ കിടാക്കെക്കു കാവെലു നില്ലിന്റൊരു
62പിറ്റുജിന ഉളേപ്പുജിനാമായിന്തയ്. ആ ജിന ബലിയ കനെലാടിയമു പരീച്ചെമാരുവമു പിലാത്തോച്ചുന്റവുടെക്കു ബന്തുകൂടിനരു. 63എന്റിച്ചു അദുന്റൊന്റ ഈ കാരിയ പറേഞ്ചരു: “ഇമ്മത്തേ ഉടേയക്കാറാ, മൂന്റു ജിന കവുഞ്ചിച്ചു ‘നാനു ചത്തെരണ്ട ഇടേലിന്തു ഉഗിരുപുറാപ്പെയ്’ എന്റു ആ കള്ളെയ് ഉഗിരായിപ്പടെക്കു പറേഞ്ചിന്തെനെ എങ്കക്കു നിനേച്ചു ബന്തയ്. 64അയിനെകോണ്ടു മൂന്റു ജിന കവുന്റബരെ കിടാക്കെക്കു കാവെലുകാറെരളെ നില്ലിപ്പിച്ചിച്ചു കിടാക്കെനെ നോക്കിമാടിടുവ പറേവൊണു. അല്ലക്കി അയിന്റ ബൊവുകെട്ടിയ അയിനെ കട്ടൊണ്ടു പോച്ചു അയിനു ചത്തെരണ്ട ഇണ്ടിലിന്തു ഉഗിരുപുറാന്തയ് എന്റു മയിച്ചെരണ്ടൊന്റ പറേവൊരു. അങ്ങാണാനെങ്കി ഏനു മുല്ലെ പറേഞ്ച കള്ളത്തിനെമുകാട്ടി ബലിയ കള്ളമാവൊയ്.”
65അയിങ്കു പിലാത്തോച്ചു അയിരണ്ടൊന്റ: “കാവെലുകാറെരളെ നീങ്ക കൂട്ടികോണ്ടുപോമി. നിങ്കക്കു പറ്റിന്റത്തെനെമു ആ കിടാക്കെനെ നോക്കിമാടിടുമി” എന്റു പറേഞ്ചു. 66അയിര പോച്ചു ചാവുഗുണ്ടുന്റ ബായെലുക്കു ബെച്ച കല്ലുക്കു മുദ്ദിരെ അടിയള ഇട്ടിച്ചു അയിന്റ മുല്ലെലക്കെ കാവെലുകാറെരളെ നില്ലിപ്പിച്ചരു.
Currently Selected:
മത്തായി 27: റാവുള
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
New Life Computer Institute