YouVersion Logo
Search Icon

ഓഗെന്നാനു 15

15
മുന്തിരിങ്ങെബള്ളിമു അയിന്റ കൊമ്പുമു
1പിന്നെ ഏച്ചു തന്റ ബൊവുകെട്ടിയണ്ടൊന്റ പറേഞ്ചു: “നാനു നേരാന മുന്തിരിങ്ങെബള്ളിമു എന്റ അപ്പെയ് മുന്തിരിങ്ങെതോട്ടത്തിന്റ ഉടേയക്കാറെനുമാന്റു. 2മുന്തിരിങ്ങെബള്ളിയാന എന്നിലി കായി പുടിഗത്ത കൊമ്പൊക്ക അദു ബെട്ടികാവു. എന്റെങ്കി കായി പുടിക്കിന്റ കൊമ്പിലൊക്ക അദിഗ കായി പുടിപ്പബേണ്ടി കബാത്തെടുത്തിച്ചു ബെടുപ്പുമാടിന്റു. 3നാനു നിങ്കക്കു പറേഞ്ചുകാട്ടിതന്ത ബാക്കുകോണ്ടു നീങ്ക ഇപ്പൊതന്നെ ചുദ്ദകീന്റെരളാന്റു. 4എന്റൊന്റ ഒന്റതക്കത്തി ഇരുമി. എമ്മടെക്കു നാനു നിങ്കടൊന്റമു ഒന്റതക്കത്തി ഇപ്പെയ്. കൊമ്പു മുന്തിരിങ്ങെബള്ളിന്റൊന്റ ഇന്തെങ്കി മാത്തിരമെ അയിലി കായി പുടിക്കിന്റെയെയ്. അങ്ങാണെതന്നെ നീങ്ക എന്റൊന്റ ഒന്റതക്കത്തി ഇരാദെ നിങ്കളിലി ഒരു കായിമു പുടിഗയ്. 5നാനു മുന്തിരിങ്ങെബള്ളിമു നീങ്ക കൊമ്പുമാന്റു. ഒരുത്തെയ് എന്നിലിമു നാനു അയിനിലിമു ഇപ്പായിത്തെങ്കി അയിനിലി ബലാബരി കായി പുടിപ്പൊയ്. 6എന്നിലി ഇരാത്ത ഒരുത്തെനെ ഒരു കൊമ്പുനെപല്ലെ ബെട്ടി പുറാത്തെക്കു എറിവനുമു അയിനു ഉണാങ്കിപോവനുമു ചെയിവൊയ്. അങ്ങാണത്ത ഒക്കാത്തിനെമു കൂട്ടിച്ചു തീക്കിടുവനുമു അയിനു ബെന്തുപോവനുമു ചെയിവൊയ്. 7നീങ്ക എന്നിലി ഇപ്പനുമു എന്റ ബാക്കു നിങ്കളിലി ഇപ്പനുമു ചെയിവായിത്തെങ്കി നീങ്ക അലാക്കിന്റ എന്ന കാരിയമു എന്റൊന്റ കേട്ടെങ്കി അയിനു നിങ്കക്കു കിട്ടുവൊയ്. 8നീങ്ക അദിഗ കായിപുടിക്കിന്റെനെകോണ്ടു എന്റ അപ്പെയ് നിലേമുബിലേമു കീന്റദാവു. അങ്ങാണെ നീങ്ക എന്റ ബൊവുകെട്ടിയളാവെരി. 9എന്റ അപ്പെയ് എന്നെ ചിനേഗിക്കിന്റപല്ലെതന്നെ നാനുമു നിങ്കളെ ചിനേഗിക്കിന്റെയ്. അയിനെകോണ്ടു നീങ്ക എന്റ ചിനേഗത്തി ബദുക്കൊണു. 10നാനു എന്റ അപ്പെയ് പറേന്റ നേമമൊക്ക കേട്ടിന്തുനടാന്തൊണ്ടു അദുന്റ ചിനേഗത്തി ബദുക്കിന്റെയ്. അങ്ങാണെതന്നെ നീങ്കളുമു നാനു പറേന്റെനൊക്ക കേട്ടിന്തുനടാന്തെങ്കി എന്റ ചിനേഗത്തി ബദുക്കുവെരി. 11എന്റ അയിച്ചിരി നിങ്കളിലി ഇപ്പബേണ്ടിച്ചുമു നിങ്കട അയിച്ചിരി അദിഗമാവ ബേണ്ടിച്ചുമാന്റു നാനു ഏനൊക്ക നിങ്കടൊന്റ പറേന്റെയെയ്. 12നാനു നിങ്കളെ ചിനേഗിച്ചപല്ലെ നിങ്കളുമു അങ്കെക്കിങ്കെക്കു ചിനേഗിക്കൊണെന്റാന്റു നാനു നിങ്കക്കുതന്റ നേമ. 13ജൊദേയക്കുബേണ്ടി തന്റ ഉഗിരുനെ കൊടുക്കിന്റെങ്കിന്തു ബലിയ ചിനേഗ ബേറൊന്റുമു കാണി. 14നാനു നിങ്കടൊന്റ പറേന്റെനൊക്ക ചെയിദെങ്കി നീങ്ക എന്റ ജൊദേയളാന്റു. 15ഉടേയക്കാറെയ് ചെയിവപോന്റ കാരിയ എന്നെയെയ് എന്റു അദുന്റ അടിമെക്കു ഗൊത്തുകാണിയില്ല. എന്റെങ്കി നാനു നിങ്കളെ ഒരുന്നമു അടിമെയളെന്റു ബുളിയെയ്. എന്നെഗെന്റെങ്കി എന്റ അപ്പെയ് എനാക്കു പറേഞ്ചുതന്തെനൊക്ക നാനു നിങ്കക്കു പറേഞ്ചുതന്തുകീന്റെയ്. അയിനെകോണ്ടു നാനു നിങ്കളെ എന്റ ജൊദേയളെന്റു ബുളിച്ചുകീന്റെയ്. 16നീങ്ക എന്നെ തടാക്കിയെടുത്തെനല്ല. നാനു നിങ്കളെ തടാക്കിയെടുത്തെനാന്റു. നീങ്ക അദിഗ കായിപുടിച്ചിച്ചു ആ കായി എപ്പൊണെക്കുമു ഇപ്പബേണ്ടിച്ചുമാന്റു നാനു നിങ്കളെ ആക്കിബെച്ചുകീന്റെയ്. അങ്ങാണെ നീങ്ക എന്റ പേരിലി എന്നെനെ കേട്ടദെമു എന്റ അപ്പെയ് അയിനെ നിങ്കക്കു തരുവു. 17ഏനാന്റു എന്റ നേമ: നീങ്ക അങ്കെക്കിങ്കെക്കു ചിനേഗിമി.
ലോഗത്തികീന്റെര നിങ്കളെ ബെറുപ്പൊരു
18ലോഗത്തികീന്റെര നിങ്കളെ ബെറുപ്പായിത്തെങ്കി നിങ്കക്കിന്തുമുല്ലെ എന്നെ അയിര ബെറുത്തുകീന്റൊരു എന്റു നീങ്ക ഗൊത്തുമാടിയിരുമി. 19നീങ്ക ലോഗത്തെക്കുബേണ്ടി കീന്റെരളായിന്തെങ്കി അയിര നിങ്കളെ തങ്കക്കു ബേണ്ടപട്ടെരളെപല്ലെ ചിനേഗിപ്പന്തരു. എന്റെങ്കി നാനു നിങ്കളെ ലോഗത്തിലിന്തു തടാക്കിയെടുത്തെനെകോണ്ടു നീങ്ക ലോഗത്തെക്കുബേണ്ടി കീന്റെരളല്ല. അയിനെകോണ്ടു ലോഗത്തികീന്റെര നിങ്കളെ ബെറുക്കിന്റൊരു. 20ഒരു അടിമെ തന്റ ഉടേയക്കാറെനെമുകാട്ടി ബലിയെനല്ല എന്റു നാനു നിങ്കടൊന്റ മുല്ലെ പറേഞ്ചിന്ത ബാക്കു നിനേച്ചു നോക്കുമി. മയിച്ചെര എന്നെ കട്ടപ്പടുത്തികീന്റെനെകോണ്ടു നിങ്കളെമു കട്ടപ്പടുത്തുവൊരു. നാനു പറേഞ്ചെനൊക്ക അയിര കേട്ടിന്തുനടാന്തെങ്കി നീങ്ക പറേന്റെനെമു കേട്ടിന്തുനടാപ്പൊരു. 21എന്റദെമു എന്നെ ചൊല്ലിബുട്ട എന്റ അപ്പെനെ അയിരക്കു ഗൊത്തുകാണത്തെനെകോണ്ടു നീങ്ക എന്റ ബൊവ്വെ ബരുവടെക്കു അയിര നിങ്കടൊന്റമു ഇങ്ങാണൊക്ക ചെയിവൊരു. 22നാനു ബന്തിച്ചു നെരേയണ്ടൊന്റ പറേഞ്ചുകിടാഗദിന്തിന്തെങ്കി അയിരക്കു പാപ്പത്തിന്റ ചിച്ചെ കാണദാവന്തയ്. എന്റെങ്കി ഇഞ്ഞി അയിരക്കു എന്നെനാച്ചുമു പാപ്പ ചെയിന്റെങ്കുകീന്റ ചിച്ചെ കിട്ടുവൊയ്. 23എന്നെ ബെറുക്കിന്റെയെയ് എന്റ അപ്പെനെമു ബെറുക്കിന്റൊയ്. 24ബേറെ ആരുമു ചെയ്യത്ത കാരിയമാന്റു നാനു നെരേയണ്ട ഇടേലി ചെയിദെയെയ്. നാനു അയിനൊക്ക അയിരണ്ട ഇടേലി ചെയ്യദിന്തിന്തെങ്കി അയിരക്കു പാപ്പത്തിന്റ ചിച്ചെ കാണദാവന്തയ്. എന്റെങ്കി നാനു ചെയിദ ഈ കാരിയമൊക്ക അയിര മെലേവനുമു എന്നെമു എന്റ അപ്പെനെമു ബെറുപ്പനുമു ചെയിദുകീന്റൊരു. 25‘അയിര എന്നെ ഒരു കാരിയമു കാണദെ ബെറുത്തരു’ എന്റു മോച്ചെന്റ നേമത്തി എവുദികീന്റ കാരിയ അങ്ങാണെതന്നെ നടാക്കിന്റൊയ്. 26നാനു എന്റ അപ്പെനാത്തിന്തു നിങ്കക്കു മുറിച്ചുപറേവബേണ്ടി നേരുകീന്റ ഈച്ചിരനുവേലുനെ നിങ്കളാത്തെക്കു ചൊല്ലിബുടുവെയ്. ആ ഈച്ചിരനുവേലു ബന്തിച്ചു എന്നെപറ്റി തെളിവു പറേവു. 27നീങ്കമു മുല്ലെതൊട്ടേ എന്റൊന്റ കീന്റെനെകോണ്ടു എന്നെപറ്റികീന്റ തെളിവുപറേമി.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in