YouVersion Logo
Search Icon

അപ്പോച്ചോലെര ചെയിദ കാരിയ 12

12
എരോദാറാജാവു ഏച്ചുനെ നമ്പിന്റെരളെ കറുമഗെട്ടിന്റു
1ആ കാലത്തി എരോദാറാജാവു ഏച്ചുനെ നമ്പിന്റെരണ്ട ഇണ്ടിലികീന്റ കുറെ മയിച്ചെരളെ പുടിച്ചിച്ചു അയിരളെ കറുമഗെട്ടുവ തൊടാങ്കിത്തു. 2അദുന്റ ബാക്കു കേട്ടിന്തിച്ചു ഓഗെന്നാനുന്റ അണ്ണെനാന ആക്കോബുനെ പടെയാളിയ ബാളിലി ബെട്ടികൊന്റരു. 3ആക്കോബുനെ കൊന്റെയെയ് ജൂദെരക്കു അയിച്ചിരിയാനയ് എന്റൊണ്ടു അദു പത്തുറോച്ചുനെമു പുടിച്ചു. (ഈ കാരിയ നടാന്തെയെയ് പുളികാണത്ത ഒട്ടിന്റ ആറട്ടു ചമേയത്തിയായിന്തയ്.) 4പടെയാളിയ അദുനെ ജെയിലുക്കു കൂട്ടിബെച്ചരു. എന്റിച്ചു അദുക്കു നാലുനാലാളത്തെനെ പടെയാളിയകീന്റ നാലു ഗുഡ്ഡെയളെകോണ്ടു കാവെലു നില്ലിപ്പിച്ചു. പെച്ചഗെ ആറട്ടു കവുഞ്ചിച്ചു പത്തുറോച്ചുനെ നെരേയണ്ട മുല്ലെലക്കെ കൂട്ടികോണ്ടു ബന്തിച്ചു അദുനെ ബിദിപ്പ റാജാവു നിനേച്ചിന്തു. 5അങ്ങാണെ പത്തുറോച്ചുനെ ജെയിലുക്കു കൂട്ടിബെച്ചിന്ത ചമേയത്തി ഏച്ചുനെ നമ്പിന്റ നെരേയ അദുക്കുബേണ്ടി ഒരേമനാത്തി ഈച്ചിരന്റൊന്റ പുറാത്തിച്ചരു.
ദേവദൂദെയ് പത്തുറോച്ചുനെ ജെയിലിലിന്തു രെച്ചപടുത്തിന്റൊയ്
6എരോദാറാജാവു പത്തുറോച്ചുനെ നെരേയണ്ട മുല്ലെലക്കെ കോന്തുനില്ലിപിപ്പ നിനേച്ച ജിനാത്തിന്റ മുല്ലെലിയ അന്തിക്കു പത്തുറോച്ചു രാണ്ടു കാവെലുകാറെരണ്ട നടുവെ റാങ്കുവകൂടിന്തു. അദുന്റ കയിനെ രാണ്ടു ചങ്ങലെലി കെട്ടിട്ടിന്തരു. ജെയിലുന്റ ബായെലിലിമു രാണ്ടു കാവെലുകാറെര കാവെലു നിന്റിന്തരു. 7ബിരേന്റു കറുത്താവുന്റ ഒരു ദേവദൂദെയ് ജെയിലഗാത്തെക്കു ബന്തുനിന്റയ്. നെട്ടമെ ആ അഗാത്തെക്കൊക്ക ബെളിച്ച ബന്തയ്. ദേവദൂദെയ് പത്തുറോച്ചുന്റ എഗേലുനെ തൊട്ടൊണ്ടു: “ബിരേ ഏന്തെ” എന്റു പറേഞ്ചൊണ്ടു അദുനെ ഉണാത്തിനയ്. ബിരേന്റു പത്തുറോച്ചുന്റ കയിനെ കെട്ടിട്ടിന്ത ചങ്ങലെ അവുഞ്ചുബൂന്തുപോനയ്. 8പിന്നെ ദേവദൂദെയ് പത്തുറോച്ചുന്റൊന്റ: “ഇഞ്ച അരേചിന്തെ മുറുക്കികെട്ടു, ചെരുപ്പിടു” എന്റു പറേഞ്ചയ്. അദു ദേവദൂദെയ് പറേഞ്ചപല്ലെതന്നെ ചെയിദു. പിന്നെ ദേവദൂദെയ് പത്തുറോച്ചുന്റൊന്റ: “ഇഞ്ച ഉദ്ദമത്ത കുപ്പെയ ഇട്ടൊണ്ടു എന്റൊന്റ ബാഗു” എന്റു പറേഞ്ചയ്.
9പത്തുറോച്ചു ദേവദൂദെന്റ ബൊവ്വെ ജെയിലുന്റ പുറാത്തെക്കു ഉദുഗിത്തു. ഈ നടാന്ത കാരിയ ഇഞ്ഞി നേരോ അല്ല ഇഞ്ഞി കനാവുത്തോ എന്റു പത്തുറോച്ചു നിനേച്ചു. 10അയിര പടെയാളിയ കാവെലു നിന്റിന്ത ഒന്റാമത്തില ബായെലുമു രാണ്ടാമത്തില ബായെലുമു കടാന്തരു. പിന്നെ അയിര പട്ടണത്തെക്കു കടാപ്പകീന്റ മദിലാത്തില ഇരുമ്പു ബായെലാത്തെക്കു എത്തിനരു. ആ ബായെലു അയിരക്കു അയിനായെ തുറാന്തയ്. അയിര പുറാത്തെക്കു കടാന്തിച്ചു ഒരു ബീദിക്കായെ നടാന്തൊണ്ടു പോവടെക്കു ബിരേന്റു ദേവദൂദെയ് പത്തുറോച്ചുനെ ബുട്ടുകാന്റു പോയികട്ടയ്.
11എമ്മടെക്കാന്റു നടാന്തെയെയ് എന്നെയെന്റു പത്തുറോച്ചുക്കു ഗൊത്താനെയെയ്. അദു തന്റൊന്റതന്നെ പറേഞ്ചു: “കറുത്താവു തന്റ ദേവദൂദെനെ ചൊല്ലിബുട്ടിച്ചു എന്നെ എരോദാറാജാവുന്റ കയിലിന്തുമു ജൂദെരളാന നെരേയ എനാക്കു ചെയിവ നിനേച്ചിന്ത ഒക്കാത്തിന്തുമു രെച്ചപടുത്തികീന്റെന്റു ഇപ്പൊ എനാക്കു നേരാച്ചുമു ഗൊത്താനയ്.”
12ഇങ്ങാണെ നടാന്ത കാരിയ എന്നെയെന്റു ഗൊത്തുമാടിന പത്തുറോച്ചു മറിയെന്റ കുള്ളുക്കു പോയിത്തു. അവൊ മറുക്കോച്ചു എന്റു പേരുകീന്റ ഓഗെന്നാനുന്റ അവ്വെയാന്റു. അവുടെ ബലാബരി മയിച്ചെര ഒന്റകൂടികോണ്ടു പുറാത്തിച്ചൊണ്ടിന്തരു. 13പത്തുറോച്ചു അവുടെക്കു എത്തിച്ചു കുള്ളുന്റ പുറാത്തു നിന്റൊണ്ടു ബായെലുക്കു മുട്ടിത്തു. എമ്മടെക്കു രോദെ എന്റു പേരുകീന്റ ഒരു പണിക്കാറത്തിപെണ്ണു ബുളിക്കിന്റെയെയ് ആരെന്റു മെലേവബേണ്ടി ബായെലാത്തെക്കു പോയിനോക്കിന. 14അവോളു പത്തുറോച്ചുന്റ ഓച്ചെ ഗൊത്തുമാടിച്ചു അദിഗമെ അയിച്ചിരിപട്ട. അവൊ ബായെലുബരെ തുറാഗദെ അഗാത്തെക്കു ഓടിപോച്ചു അവുടെ ഇന്തെരണ്ടൊന്റ ബുളിച്ചുപറേഞ്ച: “ഇമ്മലെമി, പത്തുറോച്ചു ബായെലുമെട്ടിലി നിന്റുകീന്റു.”
15അയിര അവോണ്ടൊന്റ: “ഞാക്കല പുച്ചുപുടിച്ചുകീന്റൊയ്” എന്റു കേട്ടരു. അയിങ്കു അവോളു: “കാണി, നാനു കീന്റകാരിയതന്നെ പറേന്റെയെയ്” എന്റു ഉറേപ്പിച്ചു പറേഞ്ച. അയിങ്കു അയിര: “അദുന്റ ദേവദൂദെനൊങ്കൊ” എന്റു പറേഞ്ചരു.
16എന്റെങ്കി ആ ചമേയത്തിമു പത്തുറോച്ചു ബായെലുക്കു മുട്ടികോണ്ടേയിന്തു. അയിര പോച്ചു ബായെലു തുറാന്തപ്പൊ പത്തുറോച്ചു അവുടെ നിന്റുകീന്റെനെ മെലേഞ്ചിച്ചു അന്തബുട്ടുപോനരു. 17പത്തുറോച്ചു അയിരണ്ടൊന്റ ചദ്ദുലാദെ ഇപ്പ കയികോണ്ടു കാട്ടിത്തു. പിന്നെ അദു കറുത്താവു തന്നെ ജെയിലിലിന്തു പുറാത്തെക്കു കടാത്തിന കാരിയ അയിരണ്ടൊന്റ പറേഞ്ചു. പിന്നെ പത്തുറോച്ചു അയിരണ്ടൊന്റ: “ഈ കാരിയ ആക്കോബുക്കുമു ഏച്ചുനെ നമ്പിന്റ ബാക്കികീന്റെരക്കുമു അറിപ്പിമി” എന്റു പറേഞ്ചുകാന്റു ബേറൊരു ജാഗത്തെക്കു പോയിത്തു.
18പിലേരുന്ത ചമേയത്തി പടെയാളിയക്കു പത്തുറോച്ചുനെ കണ്ടുബാരത്തെനെകോണ്ടുമു അദു എങ്കെക്കു പോയികട്ടു എന്റു നിനേച്ചിച്ചുമു അദിഗമെ പേടിയാനയ്. 19എരോദാറാജാവു ആളുബുട്ടിച്ചു പത്തുറോച്ചുനെ തടാക്കിപ്പിച്ചു. എന്റെങ്കി അയിരക്കു അദുനെ കണ്ടുകിട്ടുവകാണി. അയിനെകോണ്ടു അദു പത്തുറോച്ചുക്കു കാവെലു നിന്റിന്ത പടെയാളിയളെ ചോദണെ ചെയിദുകാന്റു അയിരളെ കൊല്ലുവബേണ്ടി പറേഞ്ചു.
പിന്നെ എരോദാറാജാവു ജൂദിയെനാടിലിന്തു പോച്ചു കയിച്ചെരിയെ പട്ടണത്തി കുറെകാല ഇന്തു.
എരോദാറാജാവു ചായിന്റു
20എരോദാറാജാവു ചോരു പട്ടണത്തിലെരണ്ട മുഗാളുമു ചീദോനു പട്ടണത്തിലെരണ്ട മുഗാളുമു ചാലദിഗ കറുമ്പെലു ബെച്ചിന്തു. എന്റെങ്കി ഈ പട്ടണത്തിലെരക്കു എരോദാവു അദിഗാര നടാത്തിന്റ നാടിലിന്താന്റു തിന്റുകുടിച്ചിടുവകീന്റ ചാദണ കിട്ടൊണ്ടെയെയ്. അയിനെകോണ്ടു റാജാവുന്റൊന്റ ഒന്റതക്കത്തി ആവബേണ്ടിച്ചു അയിരളിലി ഒരുഗുഡ്ഡെ മയിച്ചെര എരോദാറാജാവാത്തെക്കു പോനരു. റാജാവുന്റൊന്റ പറേഞ്ചുകിടാപ്പബേണ്ടി അയിര പോച്ചു മുല്ലെലായി റാജാവുന്റ കൊട്ടാരത്തില കാരിയ നോക്കിനടാത്തിന്റ ബുച്ചുതോച്ചുനെ തങ്കട ബരിക്കു കൂട്ടിനരു. 21എരോദാറാജാവു നെരേയണ്ടൊന്റ പറേഞ്ചുകിടാപ്പ ഉറേപ്പിച്ചിന്ത ജിനാത്തി റാജകുപ്പെയമൊക്ക ഇട്ടിച്ചു റാജകച്ചാലെലി ഉളേച്ചൊണ്ടു അയിരണ്ടൊന്റ പറേഞ്ചുകിടാന്തു. 22അദുന്റ ബാക്കു കേട്ടിന്തിച്ചു നെരേയ: “നാങ്ക കേട്ടിക്കിന്റ ഈ ഓച്ചെ മയിച്ചെന്റ ഓച്ചെയല്ല, ദേവരുന്റ ഓച്ചെ ആന്റു” എന്റൊണ്ടു ബലാമായി ഗാരിട്ടൊണ്ടു പറേഞ്ചരു.
23എന്റെങ്കി എരോദാറാജാവു ഈച്ചിരനെ ബലിയദെന്റു കണാക്കാക്കത്തെനെകോണ്ടു ബിരേന്റു കറുത്താവുന്റ ഒരു ദേവദൂദെയ് അദുനെ അറേഞ്ചുബൂത്തിനയ്. അദുനെ പൂവ തിന്റിച്ചു അദു ചത്തുപോയിത്തു.
24എന്റെങ്കി ഏച്ചുനെ നമ്പിന നെരേയ ഈ ചമേയത്തിമു അദിഗദിഗ മയിച്ചെരണ്ടൊന്റ ഈച്ചിരബാക്കു പറേവനുമു ബലാബരി മയിച്ചെര ഏച്ചുനെ നമ്പുവനുമു ചെയിദരു.
25എരുച്ചലേമു പട്ടണത്തില ഏച്ചുന്റ നെരേയക്കു താങ്ക കോന്ത ദരുമ കൊടുത്തുകാന്റു ബറുന്നബാച്ചുമു ചവുലുമു മറുക്കോച്ചു എന്റു പേരുകീന്റ ഓഗെന്നാനുനെമു കൂട്ടികോണ്ടു അവുടിന്തു മടാങ്കിപോനരു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in