YouVersion Logo
Search Icon

ഓകന്നാൻ 9

9
പൊറതിപ്പാശക്കാറനാഞ്ഞ കണ്ണ് കാണാത്തവന്ക്ക് ഏശു ശൊകം കൊടക്കന്റാൻ
1ഏശു നടന്ന് പിയ്യപ്പൻ പൊറതിപ്പാശക്കാറനാഞ്ഞ ഒര കണ്ണ് കാണാത്തവന കണ്ടാൻ. 2അപ്പിനിക്കി അവന്റ ശിശിയൻമാര് അവനോട, “ഏമാനേ ഇവൻ പൊറതിപ്പാശക്കാറൻ ആഞ്ഞ് പൊറന്ന്‌ത് ഏവന്റ തെറ്റ്കുറ്റം കാറണമാണും? ഇവന്റയോ ഇവന്റ അമ്മയപ്പൻമാരയോ?” ഇന്റ് കേട്ടാര്.
3അത്ക്ക് ഏശു, “ഇവനോ ഇവന്റ അപ്പനോ അമ്മയോ തെറ്റ്കുറ്റം ചെയ്ഞ്ഞത്കൊണ്ടില്ല, തെയ്‌വം ചെയ്യന്റ കാരിയങ്ങള് ഇവനീല് വെളിവാവാനിക്കി വേണ്ടിയാണും. 4എന്ന വിട്ടവന്റ വേല പൊള്ത് ഒള്ളകാലം പൂര നമ്മ ചെയ്യണം; ഒരത്തന്ക്കും വേല എടപ്പാനിക്കി പെറ്റാത്ത രായ് വെന്റ്. 5നാന് ഒലകത്തീല് ഒണ്ടാവ്നിക്കി ഈ ഒലകത്ത്ന്റ വെട്ടം നാന് ആണും.”
6ഈണ പേശിക്കെയിഞ്ഞ് ഏശു മണ്ണീല് തുപ്പി തുപ്പല് കൊണ്ട് വെതിയൊണ്ടാക്കിയെട്ത്ത് അത് അവന്റ കണ്ണീല് പൂശിയാൻ. 7“നിയ്യ് പിയ്യ് ശിലോകാമ് തണ്ണിക്കൊളത്തീല് കെയകണം” ഇന്റ് പേശിയാൻ. (ശിലോകാമ് ഇന്റ് പേശന്റ വാക്ക്ന്റ അറത്തം പേശിവിട്ടവൻ ഇന്റാണും) അവൻ പിയ്യ് കെയ്‌കി കണ്ണ് കാണന്റവനാഞ്ഞ് തില്‌മ്പി വന്താൻ.
8അവന്റ വീട്ട്ക്ക് കിട്ട കുടിയിരക്കന്റ ആള്കളും അവൻ എരന്ന് ഇര്ന്നപ്പൻ കണ്ട ആള്കളും, “ഇവനില്ലിയാ അവട എരന്ന് ഇരന്നവൻ?” ഇന്റ് പേശിയാര്.
9ചെലാള്കള് “അവൻ തിന്നയിന്റും” ഇത്ത്റിയാള്കള് “അവനില്ല അവനപ്പേല ഇര്ക്ക്ന്റ വേറ ഒരത്തൻ” ഇന്റും പേശിയാര്; അപ്പിനിക്കി, “അത് നാന് തിന്നയാണും” ഇന്റ് ചീക്ക് മാറീവൻ അവങ്ങളോട പേശിയാൻ.
10“നിക്ക് ഏണ കായിച്ച കിട്ടീത്?” ഇന്റ് ആള്കള് അവനോട കേട്ടാര്.
11അത്ക്ക് അവൻ, “ഏശു ഇന്റ് പേശന്റ ഒരത്തൻ വെതിയൊണ്ടാക്കി എന്റ കണ്ണീല് പൂശി ശിലോകാമ് ഇന്റ് പേശന്റ കൊളത്തീല് പിയ്യ് കെയകണം ഇന്റ് പേശിയാൻ; അപ്പിനിക്കി നാന് പിയ്യ് കെയ്‌കിയിൻ ആണയാണും എക്ക് ശൊകം കിട്ടീത്” ഇന്റ് പേശിയാൻ.
12അത്ക്ക് അവങ്ങ അവനോട “അവൻ ഏട” ഇന്റ് കേട്ടത്ക്ക്, “എക്ക് തിക്ക്‌ല” ഇന്റ് അവൻ തിരിച്ച് പേശിയാൻ.
കായിച്ച കിട്ടീവനോട പരീശൻമാര് കേക്കന്റാര്
13പൊറതിപ്പാശക്കാറൻ ആഞ്ഞവന ആള്കള് പരീശൻമാരാട്ടക്കി എട്ത്ത് പിയ്യാര്. 14ഏശു വെതിയൊണ്ടാക്കി അവന്റ കണ്ണ്ക്ക് കായിച്ച കൊടത്തത് ശവത്ത് നാളയ്‌ക്കാഞ്ഞ്ത്. 15അത്കൊണ്ട് “നിക്ക് ശൊകം കിട്ടീത് ഏണ” ഇന്റ് പരീശൻമാരും കേട്ടാര്. അത്ക്ക് അവൻ അവങ്ങളോട, “അവൻ എന്റ കണ്ണീല് വെതി പൂശിയാൻ നാന് പിയ്യ് കെയ്‌കിയിൻ; ഇപ്പൻ എക്ക് കാണ്‌വേള്” ഇന്റ് പേശിയാൻ.
16അപ്പിനിക്കി പരീശൻമാരില് ഇത്ത്റിയാള്കള്, “ഇവൻ തെയ്‌വത്താട്ട് നെന്റ് വന്തവനില്ല എന്തനിന്റെ ശവത്ത് നാള്ന്റ നേമത്ത്ക്ക് എത്റാഞ്ഞ് നെക്കന്റവനാണും.” ഇന്റെ ഇത്ത്റിയാള്കള് “ഇവൻ കുറ്റക്കാറനാണ്‌ങ്ങി ഈണത്തീ അത്‌ശകങ്ങളാഞ്ഞ കാരിയങ്ങള് ചെയ്യന്റത് ഏണ?” ഇന്റ് കേട്ടാര്; ആണ അവങ്ങ തമ്മ്ളി പേശിപ്പടത്ത് ഒണ്ടാഞ്ഞ് റണ്ട് കൂട്ടമാഞ്ഞ് പിരിഞ്ഞാര്.
17പിന്നയം അവങ്ങ പൊറതിപ്പാശക്കാറൻ ആഞ്ഞവനോട, “നിന്റ കണ്ണ് തൊറന്ന് തന്ത്ത് കൊണ്ട് നിയ്യ് അവനപ്പെറ്റി എന്തൻ പേശന്റ?” ഇന്റ് അവങ്ങ കേട്ടാര്. “അവൻ ഒര വ്‌ലാത്തിയാണും” ഇന്റ് തിരിച്ച് പേശിയാൻ. 18കായിച്ച കിട്ടീവന്റ അപ്പനമ്മീനിയും വിളിച്ച് കേക്കന്റത് വെരയം അവൻ പൊറതിപ്പാശക്കാറനിന്റും അവന്ക്ക് കായിച്ച കിട്ടീത് ഇന്റും എകൂത നേതാക്കൻമാര് നമ്പീല. 19അവങ്ങ അവന്റ അപ്പനമ്മയോടയും, “ഇത് നിങ്ങള കയ്യനാ? പൊറതിപ്പാശക്കാറൻ ആഞ്ഞ് പൊറന്നവൻ ഇന്റ് നിങ്ങ പേശീവൻ ഇവൻതിന്നയാ? ഇപ്പൻ ഇവന്ക്ക് ഏണ കണ്ണ് കാണ്‌വാനിക്കി പെറ്റന്റത്?” ഇന്റ് കേട്ടാര്.
20ഇവൻ എങ്ങള കയ്യനിന്റും ഇവൻ പൊറന്നപ്പൻതിന്ന പൊറതിപ്പാശയോടയാണും പൊറന്നത് ഇന്റും എങ്ങ്ക്ക് തിക്കൊണ്ട്. 21ഇന്റെ ഇവന്ക്ക് ഏണ കായിച്ച കിട്ടീതിന്റോ ഏവൻ കായിച്ച കൊടത്തതിന്റോ എങ്ങ്ക്ക് തിക്ക്‌ല; അത് അവനോടതിന്ന കേളൻ; ഇതൊക്ക പേശിതെര്‌വാനൊള്ള വയശ് ഇവന്ക്ക് ഒണ്ട് ഇന്റ് അവന്റ അപ്പനമ്മയം പേശിയാര്. 22എകൂതൻമാര പേടിച്ചാണും അവന്റ അപ്പനമ്മയം ഈണ പേശീത്; എന്തനിന്റെ ഏശുവ്ന കിര്ശ്തു ഇന്റ് ഏവനൊക്ക ഏറ്റ്ടക്കന്റാരോ അവങ്ങള എകൂതപള്ളിയിനെന്റ് പൊറത്താക്കണമിന്റ് എകൂതൻമാര് തീരമാനിച്ചിരന്നാര്. 23അത്കൊണ്ടാണും അവന്ക്ക് വയശൊണ്ടില്ലോ അവനോടതിന്ന കേളൻ ഇന്റ് അവന്റ അപ്പനമ്മയം പേശീത്. 24പൊറതിപ്പാശക്കാറനാഞ്ഞ് ഇര്ന്നവന പിന്നയം വിളിച്ച് അവനോട, “തെയ്‌വത്ത്ക്ക് മാനം കൊടക്കന്റത്ക്ക് നിയ്യ് ശത്തിയം പേശണം; ആ മന്ശൻ ഒര കുറ്റക്കാറൻ ഇന്റ് എങ്ങ്ക്ക് തിക്കൊണ്ട്” ഇന്റ് പേശിയാര്. 25അത്ക്ക് അവൻ, “അവൻ തെറ്റ്കുറ്റക്കാറനോ ഇല്ലയോ ഇന്റ് എക്ക് തിക്ക്‌ല; ഇന്റെ ഒര കാരിയം എക്ക് തിക്കൊണ്ട്; നാന് കണ്ണ് കാണാത്തവനാഞ്ഞ്ത് ഇപ്പൻ എക്ക് കണ്ണ്കാണ്‌വേള്” ഇന്റ് അവൻ പേശിയാൻ.
26അവങ്ങ അവനോട, “അവൻ നിക്ക് എന്തൻ ചെയ്ഞ്ഞ് തന്താൻ? നിന്റ കണ്ണ് അവൻ ഏണ തൊറന്ന്ത്” ഇന്റ് അവങ്ങ കേട്ടാര്.
27“നാന് ഒക്ക നിങ്ങളോട പേശിയിൻ; അപ്പിനിക്കി നിങ്ങ കേട്ട്‌ല; നിങ്ങ പിന്നയം അത് കേപ്പാനിക്കി ആശിക്കിന്റത് എന്തന്ക്ക്? നിങ്ങ്ക്കും അവന്റ ശിശിയൻമാര് ആകണമിന്റ് ആശയൊണ്ടാ?” ഇന്റ് കേട്ടാൻ.
28ഇത് കേട്ടപ്പൻ അവങ്ങ അവന ചെലച്ച് നിയ്യ് അവന്റ ശിശിയൻ; എങ്ങ മോശീന്റ ശിശിയൻമാര്. 29മോശയോട തെയ്‌വം പിര്പ്പ്ത്തിയിട്ടാര് ഇന്റ് എങ്ങ്ക്ക് തിക്കൊണ്ട്; ഇന്റെ ഇവൻ ഏടനെന്റ് വന്തതിന്റ് പോലും എങ്ങ്ക്ക് തിക്ക്‌ല.
30അപ്പിനിക്കി ചീക്ക് മാറീവൻ അവങ്ങളോട, “ഇത് ചില്ലപ്പട്ട കതയില്ല എന്റ കണ്ണ്ക്ക് കായിച്ച തന്തപ്പനം ഇവൻ ഏടനെന്റ് വന്തതിന്റ് നിങ്ങ്ക്ക് തിക്ക്‌ല ഇന്റ് പേശന്റത് അത്‌ശകമാണും. 31തെറ്റ്കുറ്റം ചെയ്ഞ്ഞ് നടക്കന്റ ആള്കള കുമ്പ്ടത്ത് തെയ്‌വം കേക്ക്‌ല ഇന്റും തെയ്‌വം പേശന്റത് കേട്ട് തെയ്‌വനോയ്‌മ്പോട ഇര്ക്കന്റവന്റ കുമ്പ്ടത്ത് തെയ്‌വം കേക്ക്ന്റ് ഇന്റും നമ്മ്ക്ക് തിക്കൊണ്ട്. 32ഒലകം ഒണ്ടാഞ്ഞ്ത് തൊട്ട് ഇന്റിവെരയം പൊറതിപ്പാശക്കാറനാഞ്ഞ ഒരത്തന്ക്കും ശൊകം കിട്ടീത് ഇന്റ് നമ്മ കേട്ട്‌ല. 33ഈ മന്ശൻ തെയ്‌വത്താട്ട് നെന്റ് വന്തവനില്ലയിന്റെ അവന്ക്ക് ഒന്റും ചെയ്‌വാനിക്കി നോക്കണ്ട” ഇന്റ് പേശിയാൻ.
34അവങ്ങ അവനോട, “നിയ്യ് പൂര തെറ്റ്കുറ്റത്തീല് പൊറന്നവനാണും നിയ്യ് എങ്ങ്ക്ക് പുത്തി പേശിതെന്റതാ?” ഇന്റ് പേശി. അവന എകൂതപള്ളിയില് നെന്റ് ഓട്ടിവിട്ടാര്.
ഇറ്ട്ട് നെറഞ്ഞ ചങ്ക്
35അവന എകൂതപള്ളിയില് നെന്റ് ഓട്ടിവിട്ടാര് ഇന്റ് ഏശു കേട്ടാൻ; പിന്ന ഏശു അവന കണ്ടപ്പൻ, “നിയ്യ് മന്ശ്‌നാഞ്ഞ് വന്ത കയ്യനീല് നമ്പന്റയാ?” ഇന്റ് കേട്ടാൻ.
36അത്ക്ക് അവൻ, “ഏമാനേ, അവൻ ഏവനാണും? അവനീല് നാന് നമ്പാം” ഇന്റ് പേശിയാൻ.
37ഏശു അവനോട, “നിയ്യ് ഇപ്പൻ അവന കണ്ട; നിന്നോട പിര്പ്പ്ത്തിയിടന്റവൻതിന്നയാണും അവൻ” ഇന്റ് പേശിയാൻ.
38അപ്പിനിക്കി അവൻ, “കർത്താവേ, നാന് നിന്ന നമ്പന്റൻ” ഇന്റ് പേശി അവന്റ കാല്‌ക്ക് വീന്ന് കുമ്പ്ട്ടാൻ.
39കണ്ണ് കാണാത്ത ആള്കള് കാണ്‌വാനിക്കും കാണന്റ ആള്കള കണ്ണ് കാണാത്ത ആള്കളാക്ക്‌വാനിക്കും നായംനടത്ത്‌വാനിക്കും വേണ്ടിയാണും നാന് ഒലകത്ത്ക്ക് വന്ത്ത് ഇന്റ് ഏശു പേശിയാൻ.
40അവന്റ കൂട്ടത്തൊണ്ടാഞ്ഞ പരീശൻമാര് ഇത് കേട്ട്, “എന്തൻ എങ്ങയം കണ്ണ് കാണാത്ത ആള്കളാ?” ഇന്റ് കേട്ടാര്.
41ഏശു പേശിയാൻ, “നിങ്ങ കണ്ണ് കാണാത്ത ആള്കള് ആഞ്ഞ്ങ്ങി നിങ്ങ്ക്ക് തെറ്റ്കുറ്റം ഒണ്ടാക്‌ത്ത്‌ലാഞ്ഞതെ; ഇന്റെ എങ്ങ്ക്ക് കാണ്‌വേള് ഇന്റ് നിങ്ങ പേശന്റത്കൊണ്ട് നിങ്ങള തെറ്റ്കുറ്റം നെലനെക്ക്ന്റ്” ഇന്റ് കേട്ടാൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in