ഓകന്നാൻ 6
6
ഏശു അഞ്ചായിരം വേരാക്ക് തീനെ കൊടുക്കിനെ
മത്തായി 14:13–21; മരുക്കോശ് 6:30–44; ലൂക്കോശ് 9:10–17
1അതോഞ്ചി ഏശു തിബരിയാശ് കടൽ ഒൺ കേൾവി കോക്കിനെ കെലീലാ കടലുക്ക് അക്കറോട്ടുക്ക് പോയെ. 2അവൻ നോയ് നൊടികാറാക്ക് ചെയ്യിനെ അരിശുകമാനെ അടകാളം കണ്ടോൺ ഒരു വലിയെ ആൾകന്നെ അവനുക്ക് പുറകോടേ പോയെ. 3അന്നേരം ഏശു മലേക്ക് ഓറിപ്പോയ് ഉടയാ ശിശിയരുകാടും മത്തും അങ്ക് ഇരുന്തെ. 4എകൂതരുകാട്ടിലെ പെശകാ പെരുനാൾ കിട്ടെതട്ടെ ആയെ. 5മനിശെ മാനടവൻകാട് ഉടയാകാക്ക് വരിനതെ കണ്ടോൺ ഏശു പിലിപ്പോശുകാക്ക്, “ചേരാക്ക് തിൻബച്ചൂട്ടി ഏടെ ഇരുന്ത് തീനെ കൊടുക്കും?” ഒൺ കേട്ടെ. 6ഇത് പിലിപ്പോശെ ചോതനെ ചെയ്വച്ചൂട്ടിതാൻ കേട്ടത്; ഉടയാ എന്തെ ചെയ്കേക്ക് പോനതൊൺ ഏശുവുക്ക് തിക്കിനൊണ്ടായെ.
7അത്തുക്ക് പിലിപ്പോശ് ഏശുവുകാൽ, “ഇരുനൂറു #6:7 ഒരു നാളേലെ കൂലിതാൻ ഒരു വെള്ളി അണെ എന്നത് വെള്ളി അണകാട്ടുക്ക് അപ്പമെ വായ്ങ്കാലും ഒവ്വൊരാക്കും ഒരുത്തിനെ ഒരുത്തിനയായി കൊടുക്കേക്കുകൂടി പേരാത്ത്” ഒൺ ചൊല്ലിയെ.
8അന്നേരം ശീമോൻ പത്തിരോശു തമ്പീം ഏശുവിലെ ശിശിയരുകാട്ടിൽ ഒരാളുമാനെ അന്തിരയോശ് അവൻകാക്ക്, 9“ഇങ്ക് ഒരു കുഞ്ചികുണേൻ കയ്യിൽ അഞ്ചപ്പമും ഇരണ്ടു മീനും ഒളെള; ഒണ്ണാ അത് ഇത്തിനാരംവേരാക്ക് പേരുമീ?” ഒൺ കേട്ടെ. 10അത്തുക്ക് ഏശു അവറകാൽ, “നിങ്കെ ആളുകളെ ഇരുത്തിൻ” ഒൺ ചൊല്ലിയെ. ചരിയാനെ പുൽ മന്തതാൻ അങ്ക് ഇരുന്തത്; നിരന്തിരുന്തെ ആളുകേൽ ഒരുവോളെ അഞ്ചായിരം ആണാകാടേ ഒണ്ടായെ. 11പിന്നെ ഏശു അപ്പമെ എടുത്തു വായാതി നണ്ണിയെ ചൊല്ലി അങ്ക് ഇരുന്തവേരാക്ക് പയ്ങ്കി കൊടുത്തെ; അതുവോലെ മീനാം പയ്ങ്കി കൊടുത്തെ. 12അവറയെല്ലാം തുൺ മതിയടഞ്ചവോളെ ഏശു ശിശിയരുകാൽ, “മീതി വന്തെ അപ്പമെ ഒണ്ണാം കൊട്ടി ഒറീവാനില്ലെ” ഒൺ ചൊല്ലിയെ. 13അകനെ ശിശിയരുകാട് അഞ്ചപ്പത്തിൽ നുണ്ണും തുൺ മിഞ്ചതേ പന്നണ്ട് കൊട്ടെ നുറച്ചെടുത്തെ. 14അവൻ ചെയ്യെ അടകാളമെ കണ്ടോൺ ആളുകെ, “ഉലകത്തുക്ക് വരുകേക്കിരുക്കിനെ പലകപ്പാട്ടുക്കാറൻ ചെൻതാൻ ചത്തിയം” ഒൺ ചൊല്ലിയെ. 15ആളുകെ അവനെ പുടിച്ച് രാശാവാക്കേക്ക് തണ്ടമാനമെ ഇടിനെ ഒൺ തിക്കിനൊണ്ടായതും ഏശു തൻബാട്ടിൽ മലേക്ക് ഓറിപ്പോയെ.
ഏശു തണ്ണീക്ക് മീത്തോട് നടക്കിനെ
മത്തായി 14:22–33; മരുക്കോശ് 6:45–52
16അന്തി മശങ്കലായവോളെ ഏശുവിലെ ശിശിയരുകാട് മലേൽ നുൺ കടലുകാക്കു പോയെ. 17അവറെ അവുടെ നുൺ ഒരു വള്ളത്തിൽ ഓറി അക്കറോടൊള്ളെ കവർന്നകൂമുക്ക് പോയെ; അന്തിവാട്ടമായപ്പണും ഏശു അവറകാക്ക് തിരുമ്പി വന്തതില്ലെ. 18അന്നേരം വൻകാത്ത് അടിച്ചുകിട്ടേ നുണ്ണനാലെ അലെ ചരിയാനത്തിൽ കലി ഉറങ്കിനുണ്ണെ. 19അവറെ ഒരുവോളെ അഞ്ച് കിലോമീട്ടർ തുലേ വളളമെ തുശഞ്ച് പോയവോളെ ഏശു തണ്ണീക്ക് മീത്തോടേ നടന്ത് വള്ളത്തുകാക്ക് വരിനതെ കണ്ടു അവറെ അരണ്ടേയെ. 20അപ്പണേ ഏശു അവറകാൽ, “ഇതി ഏൻതാൻ; പേടിയാതേൻ” ഒൺ ചൊല്ലിയെ. 21അന്നേരം അവറെ ഏശുവെ ഉടവുറെ വള്ളത്തിൽ ഏത്തുകേക്ക് ആശിച്ചെ; ഒണ്ണാ അപ്പണേ അവറെ പോളാൻ പോയ് ചേന്തെ.
ആളുകെ ഏശുവെ തേടിനെ
22പിത്തുനാ അങ്ക് ഒരു വള്ളം മട്ടുംതാൻ ഒള്ളതൊണ്ണും ഏശു ശിശിയരുകാട് കൂട്ടത്തിൽ വള്ളത്തിൽ ഓറാപ്പോയെ ഒണ്ണും ശിശിയരുകാട് മട്ടുംതാൻ അങ്ക് നുൺ പോയതൊണ്ണും അക്കറോടു നുണ്ണവേരാക്ക് തിക്കിനൊണ്ടായെ. 23അതോഞ്ച് കരുത്താവു തെയ്വത്തുക്ക് ചോത്തിരമെ ചൊല്ലി അപ്പമെ പയ്ങ്കി കൊടുത്തെ പണ്ണേക്ക് കിട്ടയൊള്ളെ തിബരിയാശിൽ നുൺ കുഞ്ചിക്കുഞ്ചി വള്ളങ്കാട് അവുടേക്ക് വന്തെ. 24ഏശുവും ശിശിയരുകാടും അങ്ക് നാത്തെ ഒൺ തിക്കിനൊണ്ടായവോളെ അവറെ ഏശുവെ തേടി വള്ളത്തിൽ ഓറി കവർന്നകൂമുക്ക് പോയെ.
ഏശു ഉശിരൊള്ളെ അപ്പം
25അക്കറോടു ഏശുവെ കണ്ടു പുടിച്ചവോളെ അവറെ അവൻകാൽ, “റബീ, നീ എപ്പെ ഇങ്ക് വന്തെ” ഒൺ കേട്ടെ.
26അത്തുക്ക് ഏശു അവറകാൽ, “ഏൻ ചത്തിയമാ ചൊന്നെ, നിങ്കെ അരിശുകമാനെ അടകാളമെ കണ്ടനാലെ നാത്തെ, അപ്പമെ തുൺ മതിയടഞ്ചനാലതാൻ എന്നെ തേടിനത്” ഒൺ ചൊല്ലിയെ. 27“നശിച്ച് കെട്ട് പോനെ തീനുക്കില്ലെ എണ്ണേക്കുമൊള്ളെ ഉശിരു വരേക്കും നിലെ നുറുത്തിനെ തീനുക്കൂച്ചൂട്ടി കറുമം അടയോണും; അതെ മനിശൻ മകൻ നിങ്കാക്ക് തരും. അവനുക്ക് തകപ്പനാനെ തെയ്വം അതികാരമെ കൊടുത്തു നീമിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ.
28അന്നേരം അവറെ അവൻകാൽ, “തെയ്വത്തുക്ക് പിരിയമാനെ കാരിയം ചെയ്കേക്ക് എങ്കെ എന്തെ ചെയ്യോണും?” ഒൺ കേട്ടെ.
29അത്തുക്ക് ഏശു അവറകാൽ, “തെയ്വം കടത്തി വുട്ടാളെ നിങ്കെ നമ്പോണും; ഇൻതാൻ തെയ്വത്തുക്ക് പിരിയമൊള്ളെ കാരിയം.”
30അത്തുക്ക് അവറെ അവൻകാക്ക്, “എങ്കെ കണ്ട് നമ്പുവച്ചൂട്ടി നീ എന്തൻ അടകാളം കാട്ടി തരും? 31‘അവറാത്തുക്കു തിൻബേക്ക് മേലോകത്തിൽ നുൺ അപ്പമെ കൊടുത്തെ’ ഒൺ തെയ്വ വശനത്തിൽ എളുതിയതുവോലെ നങ്കെ തകപ്പരുകാടും മണൽ പെത്താരത്തിൽ വച്ച് മന്നാ തുണ്ണതാനേ?” ഒൺ ചൊല്ലിയെ.
32ഏശു അവറാത്തുകാൽ, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, മേലോകത്തിൽ നുണ്ണൊള്ളെ അപ്പമെ നിങ്കാക്ക് തന്തത് മോശയില്ലെ. എൻ തകപ്പൻതാൻ മേലോകത്തിൽ നുണ്ണൊള്ളെ മെച്ചക്കമാനെ അപ്പമെ നിങ്കാക്ക് തന്തത്. 33തെയ്വത്തിലെ അപ്പം എന്നത് മേലോകത്തിൽ നുൺ ഉറങ്കി വന്ത് ഉലകത്തുക്ക് ഉശിരെ കൊടുക്കിനവൻതാൻ.”
34അത്തുക്ക് അവറെ അവൻകാക്ക്, “ഏശമാനനേ, ഉണ്ണേക്കിരുന്ത് എങ്കാക്ക് അം അപ്പമെ എപ്പണും തരോണും” ഒൺ ചൊല്ലിയെ. 35അത്തുക്ക് ഏശു അവറകാൽ, “ഏൻ ഉശിരെ കൊടുക്കിനെ അപ്പം താൻ എൻങ്കാക്ക് വരിനവനുക്ക് ഒരു കാലത്തിലും പഞ്ചം പുടിയാത്ത്; എന്നേത്തിൽ നമ്പുനവനുക്ക് ഒരുനാളും തവിക്കുകേം ഇല്ലെ. 36ഉണ്ണേക്കു ഏൻ നിങ്കകാൽ ചൊല്ലിയതുവോലെ നിങ്കെ കണ്ടപ്പണും നമ്പുനതില്ലെ. 37തകപ്പൻ എനക്ക് തരിനെ ആളുകയെല്ലാം എൻകാക്ക് വരും; എൻകാക്ക് വരിനവനെ ഏൻ ഒരുനാളും ഒറിഞ്ച് പോടാത്ത്. 38ഏൻ മേലോകത്തിൽ നുൺ ഉറങ്കി വന്തിരുക്കിനത് എൻ പിരിയമെ ചെയ്കേക്ക് നാത്തെ, എന്നെ കടത്തി വുട്ടാളിലെ പിരിയമെ ചെയ്കേക്കുതാൻ. 39അവൻ തന്തെ ആളുകളിൽ ഒണ്ണെ കൂടി ഏൻ ഒറിഞ്ച് പോടാതെ, എല്ലാരാം ഏൻ കടശി നാളിൽ ഉശിരോടെ എത്തെ വയ്ക്കും ഒണ്ണതുതാൻ എന്നെ കടത്തി വുട്ടാളിലെ പിരിയം. 40മകനെ കണ്ട് അവനെ നമ്പുനെ എല്ലാരുക്കും എണ്ണണ്ണേക്കുമൊള്ളെ ഉശിര് കിടയ്ക്കോണും ഒൺതാൻ എൻ തകപ്പനിലെ പിരിയം; ഏൻ അവറളെ കടശി നാളിൽ ഉശിരെ കൊടുത്ത് എത്തും.
41ഏൻ തെയ്വ ലോകത്തിൽ നുൺ അടീക്ക് ഉറങ്കിവന്തെ അപ്പം താൻ” ഒൺ ചൊല്ലിയതുനാലെ എകൂതര് അവനെ ചൊല്ലി ഇകനെ കുശുകുശുത്തെ. 42“ചെൻ ഓശേപ്പ് മകൻ ഏശു താനെ? ചെൻ തള്ളയാം തന്താരാം നങ്കാക്ക് തിക്കിനൊള്ളതാനെ? ‘ഏൻ മേലോകത്തിൽ നുൺ ഉറങ്കി വന്താതാൻ’ ഒൺ ചൊൽകേക്ക് ചെന്നുക്ക് എകനെ മുടിയും?” 43അത്തുക്ക് ഏശു അവറകാക്ക്, “നിങ്കെ കുശുകുശുക്കിനതെ നുറുത്തിൻ. 44എന്നെ കടത്തിവുട്ടെ എൻ തകപ്പൻ കൂട്ടി കുടകാതെ ആരുക്കും എൻകാക്ക് വരുകേക്ക് കൂടാത്ത്; കടശി നാൾ ഏൻ അവനെ ഉശിരെ കൊടുത്ത് എത്തും. 45‘തെയ്വം എല്ലാരാം പടിയ്ക്കെ വയ്ക്കും’ ഒൺ പലകപ്പാട്ടുക്കാറാ എളുതി വച്ചെ. തകപ്പൻ ചൊന്നത് കോക്കുകേം പടിയ്ക്കുകേം ചെയ്യിനവൻ എൻകാക്ക് വരും. 46തെയ്വത്തുകാൽ നുൺ വന്തവനല്ലാതെ ഒരാളും തകപ്പനെ കണ്ടതില്ലെ. അവൻ മട്ടുംതാൻ തകപ്പനെ കണ്ടതും. 47നിച്ചമാ ഏൻ നിങ്കകാക്ക് ചൊന്നത് നമ്പുനവനുക്ക് എണ്ണണ്ണേക്കുമൊള്ളെ ഉശിരു കിടയ്ക്കും. 48ഏൻ ഉശിരിലെ അപ്പം താൻ. 49നിങ്കെ വലിയോരുകാട് മിന്നേ മണൽ പെത്താരത്തിൽ വച്ച് മന്നയെ തുണ്ണപ്പണും ബൂറാ ചത്തുകെട്ട് പോയെ. 50ഒണ്ണാ മേലോകത്തിൽ നുൺ ഉറങ്കിവന്തെ അപ്പം ഇന്താൻ. ഇതെ തിന്നവൻ ഒരു കാലത്തിലും ചാകാത്ത്. 51ഏൻ മേലോകത്തിൽ നുൺ ഉറങ്കിവന്തെ ഉശിരൊള്ളെ അപ്പം താൻ; ആരൊണ്ണാലും ഇം അപ്പമെ തുണ്ണതൊണ്ണാ അവൻ എപ്പണും ഉശിരോടെ ഇരുക്കും; ഉലകത്തിലെ ഉശിരുക്കുചൂട്ടി ഏൻ കൊടുപ്പേക്ക് ഇരുക്കിനെ ഇം അപ്പം എൻ ഉടമ്പുതാൻ.”
52അന്നേരം എകൂതരുക്ക് ചരിയാനത്തിൽ കിരുക്കുറയ്ങ്കി, “ഇം മനിശൻ എകനെ അവനിലെ കറിയെ നങ്കാക്ക് തിൻബേക്ക് തരും?” ഒൺ ചൊല്ലി അങ്കോട്ടുക്കും ഇങ്കോട്ടുക്കും ഏയിലെ കെട്ടിയെ.
53അത്തുക്ക് ഏശു അവറകാക്ക്, “ചത്തിയമാ ഏൻ നിങ്കകാക്ക് ചൊന്നെ നിങ്കെ മനിശൻ മകനിലെ കറിയെ തിന്നാതേം അവൻ ഇലത്തമെ കുടിയാതേം ഇരുന്താ നിങ്കളിൽ ഉശിരു ഒണ്ടാകാത്ത്. 54എൻ കറിയെ തിന്നുകേം ഇലത്തമെ കുടിയ്ക്കേം ചെയ്യിനവനുക്ക് എണ്ണേക്കുമൊള്ളെ ഉശിര് ഒണ്ട്. കടശി നാളിൽ ഏൻ അവനുക്ക് ഉശിരെ കൊടുത്ത് എത്തുകേം ചെയ്യും. 55എൻ കറി മെച്ചക്കമാനെ തീനും എൻ ഇലത്തം മെച്ചക്കമാനെ കുടിനീരുമാനെ. 56എൻ കറിയെ തിന്നുകേം എൻ ഇലത്തമെ കുടിയ്ക്കേം ചെയ്യിനവനെല്ലാം എന്നിലും ഏൻ അവനിലും ഇരുക്കും. 57ഉശിരൊള്ളെ തകപ്പൻ എന്നെ കടത്തി വുടുക്കുകേം ഏൻ എൻ തകപ്പൻനാലെ പിശയ്ക്കുകേം ചെയ്യിനനാലെ എന്നെ തിന്നവൻ ഏൻനാലെ ഉശിരോടിരുക്കും. 58ഇത് മേലോകത്തിൽ നുണ്ണും ഉറയ്ങ്കി വന്തെ അപ്പമാനെ; നിങ്കെ വലിയെ വലിയോരുകാട് മന്നായെ തിന്നുകേം അവറെ ചാവുകേം ചെയ്യവോലനാത്തെ; ഇം അപ്പമെ തിന്നവൻ എണ്ണേക്കും ഉശിരോടിരുക്കും.”
59ഏശു ഇതയെല്ലാം കവർന്നകൂമിലെ എകൂതാ പള്ളീൽ പടിയ്ക്കെ വച്ചിരുന്തവോളതാൻ ഇതെ ചൊല്ലിയത്.
എണ്ണെണ്ണേക്കുമൊളെള ഉശിരിലെ വശനം
60അവൻ ശിശിയരുകാട്ടിൽ പലയാളുകേം ഇതെ കേട്ടാലെ “ഇതു കടിനമാനെ പേച്ച് വാത്തെ, ഇതെ ഏത്തെടുപ്പേക്ക് ആരുനാലെ മുടിഞ്ചോകും?” ഒൺ കേട്ടെ.
61അവൻ ശിശിയരുകാട് ഇതെ ചൊല്ലി പൊറുപൊറുക്കിനെ ഒൺ ഏശുവുക്ക് തിക്കിലൊണ്ടായവോളെ, “ഇത് നിങ്കളെ തിക്കിമുട്ടലാക്കിനതീ?” ഒൺ കേട്ടെ. 62“മനിശെ മകൻ മിന്നേ ഇരുന്താനുക്കേ തിരുമ്പി ഓറി പോനതെ നിങ്കെ കണ്ടതൊണ്ണാ എന്തെ നിനയ്ക്കും? 63ഉശിരെ തരിനത് ആത്തുമാവാനെ; കറി ഒണ്ണുക്കും ഉതവുനതില്ലെ; ഏൻ നിങ്കകാൽ കുരവുട്ടെ വശനങ്കാട് ആത്തുമാവും ഉശിരും താൻ. 64അപ്പണും നിങ്കളിൽ ചിലെ ആളുകേം ഇപ്പണും നമ്പുനതില്ലെ” ഒൺ ചൊല്ലിയെ. എന്തൊണ്ണാ ആരെല്ലാം അവനെ നമ്പാത്തെ ഒണ്ണും ആര് അവനെ കാട്ടി കൊടുക്കുമൊണ്ണും മുതയേ അവനുക്ക് തിക്കിനൊണ്ടായെ. 65“തകപ്പൻ അനുമതി താരാതെ ആരുക്കും എൻകാക്ക് വരുകേക്ക് കൂടാത്ത് ഒൺ ഏൻ ചൊല്ലിയത് ഇതുനാലതാൻ” ഒൺ അവൻ ചൊല്ലിയെ.
66അതോഞ്ച് അവനുക്ക് പുറകോടേ പോയെ ശിശിയരുകാട്ടിൽ പലരും തിരുമ്പി മണ്ടിയേയെ. അവറെ പിന്നെ ഒരു കാലത്തിലും ഏശുവുക്ക് പുറകോടേ പോയതില്ലെ. 67അമ്പോളെ ഏശു ഉടയാ പന്നണ്ട് ശിശിയരുകാട്ടുകാൽ, “നിങ്കാക്കും എന്നെ വുട്ടു മണ്ടുകേക്ക് ആശയൊള്ളതീ?” ഒൺ കേട്ടെ.
68അത്തുക്ക് ശീമോൻ പത്തിരോശ് അവൻകാക്ക്, “കരുത്താവേ, എങ്കെ ആരുകാക്ക് പോകും? എണ്ണെണ്ണേക്കേക്കുമൊള്ളെ ഉശിരിലെ വശനം നിൻകാൽതാൻ ഒള്ളത്. 69നീ തെയ്വത്തിലെ പരിശുത്തമാനവൻ ഒൺ എങ്കെ നമ്പീം അറിഞ്ചും ഇരുക്കിനെ” ഒൺ വതിലെ ചൊല്ലിയെ.
70ഏശു അവറകാക്ക്, “നിങ്കെ പന്നണ്ടാളെ ഏൻ പുറിച്ച് എടുത്തതാനെ? ഒണ്ണാലും നിങ്കളിൽ ഒരാ പിശാശാനെ” ഒൺ വതിലെ ചൊല്ലിയെ. 71അവൻ ഇതെ ശീമോൻ ഇശ്ക്കരിയോത്താവിലെ മകനാനെ ഊതാശെചൊല്ലിതാൻ ചൊല്ലിയത്. ചെൻ പന്നണ്ടാളിൽ ഒരായായ് ഇരുന്തപ്പണും അവനെ കാട്ടി കൊടുപ്പേക്കൊള്ളായായിരുന്തെ.
Currently Selected:
ഓകന്നാൻ 6: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)