YouVersion Logo
Search Icon

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 4

4
പത്തിരോശും ഓകന്നാനും കൂട്ടത്തുക്ക് മില്ലോട്
1പത്തിരോശും ഓകന്നാനും അങ്ക് ഇരുന്തവേരാകാക്ക് കുരവുട്ട് ഇരുന്തവോളയേ എകൂതാ പൂയാരിയേരും തെയ്‌വ ആലയത്തിലെ കാവൽക്കാറാ തലവനും ശതൂക്കിയരെന്നവേരാളും അവറകാക്ക് വന്തെ. 2ഏശു ചാവിലിരുന്ത് ഉശിരോറി എന്തിയെ ഒൺ ഇം ഇരണ്ട് അപ്പോശ്‌ത്തലരുകാടും മാനടവൻകാടെ പടിയ്‌ക്കെ വച്ചെ; ഇത് ചത്തോഞ്ചത്തുക്ക് പുറകോട് ഉശിരോറി എന്തി വരുമൊണ്ണത്തുക്ക് തെളിവായനാലെ പൂയാരിയേരും ശതൂക്കിയര് എന്നവേരാളും പത്തിരോശിലാത്തുകാക്ക് ചരിയാനത്തിൽ കൂശോറിയെ. 3അന്നേരം അന്തിയോടായനാലെ അവറളെ പുടിച്ചാലെ പിത്തുനാവരേക്ക് ഇരുട്ടറേൽ അടച്ചിട്ടെ. 4അപ്പണും വശനമെ കേട്ടവേരായിൽ കനേമാളുകെ അത്തിൽ നമ്പിയെ; അകനെ നമ്പിക്കെ വച്ച് വന്തവേരാളിൽ ആണായേ അഞ്ചായിരംവേരാ ഒണ്ടായെ.
5പിത്തുനാ അവറെ എകൂതാ തലവരുകാടും മൂപ്പരുകാടും ചട്ടമെ പടിയ്‌ക്കെ വയ്‌ക്കുമവേരാളും ചേന്ത് എരുശലേമിൽ മൊത്തമാ വന്തുകൂടിയെ. 6വലിയെ പൂയാരി കന്നാവും കയ്യപ്പാ ഒണ്ണാളും ഓകന്നാനും അലക്ക്ശാന്തരും വലിയെ പൂയാരിയേര് ചാതിയാനിലവേരാ എല്ലാരും ഒണ്ടായെ. 7അവറെ അപ്പോശ്‌ത്തലരാനെ പത്തിരോശാം ഓകന്നാനാം മില്ലോട് നുറുത്തിയാലെ, “എകനനേ ഇതെ ചെയ്യത്? എന്തൻ അതികാരംനേ നിങ്കാക്ക് ഇരുക്കിനത്? ആര് നാമമെ നിങ്കെ ഇത്തുക്ക് എടുത്തത്?” ഒൺ കേട്ടെ. 8തെയ്‌വ ആത്തുമാവ് നുറഞ്ച് പത്തിരോശ് അവറകാക്ക് ചൊല്ലിയത്, “മാനടവൻ തലവരുകാടും മൂപ്പൻമാരുമേ, 9അപ്പുറാണിയാനെ ഇം മനിശനുക്ക് ചുകമെ കൊടുത്തെ നല്ലെ കാരിയത്താലെ ചെന്നുക്ക് എകനെ ചുകം കിടച്ചെ ഒൺ നിങ്കെ എങ്കളെ എട്ട് തരമെ കോക്കിനതൊണ്ണാ 10നിങ്കെ ശിലുവേൽ തറച്ചാളും ചത്തവേരാളിൽനുൺ തെയ്‌വം ഉശിരെ കൊടുത്തു എത്തിയവനാനെ നശരായൻ ഏശുകിരിശ്ത്തു നാമത്തിൽ താൻ ചെന്നുക്ക് നൽചുകം കിടച്ച് നിങ്കാക്ക് മില്ലോട് നിക്കിനതൊൺ നിങ്കളും ഇശ്‌രവേലിലെ മാനടവൻ മുച്ചൂടും അറിഞ്ചോകോണും. 11‘കൂരയെ ചെയ്യിനവേരായാനെ നിങ്കെ മാത്തിയിടുകേം അം കൂരേക്ക് മൂലക്കല്ലാവുകേം ചെയ്യെ കൽ ഇം ഏശുതാൻ’.” 12വോറാരിലും രച്ചെ ഇല്ലെ; നങ്കാക്ക് രച്ചെ കിടയ്‌പ്പേക്ക് വാനത്തുക്ക് കീളെ മനിശെ മാനടവനിടേൽ കിടച്ചെ വോറൊരു നാമമും ഇല്ലെ. 13അവറെ പത്തിരോശിലേം ഓകന്നാനിലേം ചുണയെ കണ്ട് ചേരെ വലിയെ പടിപ്പു നാത്തവേരാളും എല്ലാ മനിശെ മാനടവൻ വോലേംതാൻ ഒൺ നിനച്ചും വെരുണ്ടേയെ; ചേരെ ഏശു കൂട്ടത്തിൽ ഇരുന്തവേരാ ഒണ്ണും അവറാത്തുക്കു വെളിവായെ. 14ചുകം കിടച്ചെ മനിശൻ പത്തിരോശിലാം ഓകന്നാനാം കൂട്ടത്തിൽ നിക്കിനതെ കണ്ടാലെ അവറാത്തുക്കു തിരുപ്പി ഒണ്ണാം ചൊൽവെ ആയതില്ല. 15പത്തിരോശുകാലും ഓകന്നാൻകാലും ശന്നത്തിരീം കൂട്ടമിടിനാൻ നുൺ ഉറങ്കി പോകേക്ക് ചൊല്ലിയോൺ അവറളെ തങ്കവാട്ടിൽ കൂട്ടമിട്ടെ: 16“ചേരളെ എന്തെ ചെയ്യോണും? കാൺമ്പേക്കാനെ ഒരു അടകാളമാം ചേരെ ചെയ് ഇരുക്കിനെ ഒൺ എരുശലേമിലിരുക്കിനെ മനിശെ മാനടവനെല്ലാം അറിഞ്ചുമിരുക്കിനെ; ഇത് ഇല്ലെ ഒൺ ചൊൽകേക്ക് നങ്കനാലേം മുടിയാത്ത്. 17ഒണ്ണാലും ഇത് മനിശെ മാനടവനിടേൽ അതികമാ പരകാതെ ഇരുക്കേക്ക് ഇനി ആരുകാലും ഇം നാമത്തിൽ കുരവുടുവാനില്ലെ ഒൺ വിലക്കോണും” ഒൺ ചൊല്ലിയെ. 18പിന്നെ അവറെ പത്തിരോശാം ഓകന്നാനാം അകത്തുക്ക് വുളിച്ചാലെ, “ഇനിയിരുന്ത് ഏശുവിലെ നാമത്തിൽ ആരളാം പടിയ്‌ക്കെ വയ്‌പ്പാനില്ലെ” ഒൺ അവറകാക്ക് തിട്ടമിട്ടെ. 19അത്തുക്ക് പത്തിരോശും ഓകന്നാനും വതിലെ ചൊല്ലിയത്, “തെയ്‌വമക്കാട്ടി നിങ്കെ ചൊല്ലെ പാലിക്കിനത് തെയ്‌വത്തുക്ക് മില്ലോട് നായമീ ഒൺ നിങ്കളെ നായം വിതീനിൻ. 20എങ്കെ കണ്ടു കേട്ട് ഇരുന്തെ കാരിയമെ ചൊല്ലാതിരുപ്പേക്ക് എങ്കാക്ക് മുടിയാത്ത്.” 21ഒണ്ണാ ഇകനെ ആയതെ കണ്ട് മാനടവൻകാടെല്ലാം തെയ്‌വമെ വുളിച്ച് മകിമപ്പടുത്തിയനാലെ അവറാത്തുക്കു തണ്ടനേ കൊടുപ്പേക്ക് ഒരു വശീം നാപ്പോയനാലെ പിന്നേം അവറാത്തുക്ക് തിട്ടമിട്ട് കടത്തിവുട്ടെ. 22ഇം അരിശുകത്താലെ ചുകം കിടച്ചെ മനിശനുക്ക് നാപ്പത് വയശുക്കും മേൽ ഒണ്ടായെ.
നമ്പിക്കയാനവേരാ ചുണെ കിടയ്‌പ്പച്ചൂട്ടി വായാതിനെ
23പത്തിരോശുക്കും ഓകന്നാനുക്കും വുടുതൽ കിടച്ചത്തുക്ക് പുറകോട് അവറെ തങ്കെ കൂട്ടക്കാറാകാക്ക് തിരുമ്പി പോയോൺ എകൂതാ വലിയെ പൂയാരിയേരും മൂപ്പൻമാരും തങ്കകാൽ ചൊല്ലിയതെ അവറാത്തുകാക്ക് വെളിവായ്‌ക്കെ. 24നമ്പിക്കയാനവേരാ ഇതെ കേട്ടവോളയേ മൊത്തമാ വലിയതാ തെയ്‌വമെ വുളിച്ച് വായാതിയെ. “വാനമാം പൂമിയാം കടലാം അത്തിൽ ഒള്ളതുകാടെ മുച്ചൂടാം പടച്ചെ ഉടേമനേ, 25‘ചാതികാട് കലകിക്കിനതും പൂമിനാട്ടിലെ മാനടവൻകാട് വുറുതാവായ് നിനയ്‌ക്കിനതും എന്തുക്ക്? 26പൂമിനാട്ടിൽ അതികാരം നടത്തിനെ രാശാക്കൻമാരുകാട് തങ്കളമേ ഒരിയ്‌ക്കി കരുത്താവുക്കും അവൻ പട്ടമെ കൊടുത്ത് കടത്തിവുട്ടെ മശികാ ഒണ്ണാക്കും വെതിലാ മൊത്തമാ കൂടി ഇരുക്കിനെ’ ഒൺ നിൻ അടിയാനാനെ താവീതുനാലെ തെയ്‌വ ആത്തുമാവിൽ അരുളിയവനേ, 27നീ പട്ടമെ കൊടുത്തെ ഏശു ഒണ്ണെ നിൻ ചുത്തമാനെ പണ്ണക്കാറനുക്ക് വുറോതമായ് കെരോതാവും പൊന്തിയോശ് പീലാത്തോശും എകൂതരല്ലാത്തവേരാളും ഇശ്‌രവേലിലെ മനിശെ മാനടവനും ഇപ്പട്ടണത്തിൽ വച്ച് മൊത്തമാ കൂടിയെ. 28നിൻ അതികാരത്തിലും നിൻ പിരിയത്തിലും നീ മിന്നേ നിനച്ചെ കാരിയമയെല്ലാം നടക്കേക്കുചൂട്ടി ഇകനയെല്ലാം നടമായത്. 29ഇപ്പെ കരുത്താവേ, അവറെ വെരുട്ടിനതെ കാണോണുമേ. നിൻ പണ്ണക്കാറായാനെ എങ്കാക്ക് നിൻ വശനമെ പേടിനാതെ വുളിച്ച് ചൊൽകേക്കൊള്ളെ ഇരക്കം തരോണുമേ. 30ചുകമെ കൊടുക്കേക്കും നിൻ ചുത്തമാനെ പണ്ണക്കാറനാനെ ഏശുവിലെ നാമത്തിൽ അടകാളമാം അരിശുകമാം ചെയ്‌കേക്ക് നിൻ കയ്യെ നീട്ടോണുമേ.” 31ഇകനെ അവറെ വായാതിയോഞ്ചവോളെ അവറെ കൂടി ഇരുന്തെ ഇടം കുലുയ്‌ങ്കെ; എല്ലാരും തെയ്‌വ ആത്തുമാവില് നുറഞ്ച് തെയ്‌വ വശനമെ പേടിനാതെ കുരവുട്ടെ.
നമ്പിക്കയാനവേരാ ഉടവനുടവൻ ചൊത്ത് ചുമുത്തിരമെ ചരന്തിനെ
32നമ്പിക്കയാ വന്തവനെല്ലാം ഒരു മനമും ഒരു ഇതയമും ഒള്ളവേരായായിരുന്തെ; തങ്കാക്ക് ഇരുന്തതൊണ്ണും ഉടവനുടവൻ പങ്കൊൺ ആരും ചൊല്ലിയതില്ലെ; എല്ലാം അവറാത്തുക്ക് പൊതുവായിരുന്തെ. 33അപ്പോശ്‌ത്തലരുകാട് പേടിനാതെ കരുത്താവാനെ ഏശു ചത്തോഞ്ച് ഉശിരോറി എന്തി വന്തെ കാരിയമെ വുളിച്ച് ശാച്ചിയമെ ചൊല്ലിയെ; എല്ലാരുക്കും തെയ്‌വത്തിലെ വൻ ഇരക്കം കിടയ്‌ക്കുകേം ചെയ്യെ. 34കറുമമടേനവൻ ആരും അവറെ കൂട്ടത്തിൽ നാപ്പോയെ; കൂരേം ഇടമും ഇരുന്തവേരായെല്ലാം അതെ വിത്ത് അത്തിലെ വിലയെ കുടത്ത് 35അപ്പോശ്‌ത്തലരുകാട്ടിലെ കാൽകീശ് വയ്‌ക്കുകേം പിന്നെ അതെ ഒവ്വൊരുത്തനും ഉടവനുടവനുക്ക് തേവയാനത്‌വോലെ പയ്‌ങ്കി കൊടുക്കുകേം ചെയ്യെ. 36കുപ്പുറോശ് തുരുത്തിലെ ഓശേപ്പ് ഒണ്ണെ പേരുകാറൻ ലേവിയൻ#4:36 ലേവിയൻ എകൂതാ ചാതീലേ പന്നണ്ട് പിരിവ് ഇരുക്കിനെ. അത്തിലൊൺ താൻ ലേവി. ലേവീ ചാതീലെ ഒവ്വൊരുത്തനാം ചാതീ പേരേത്തി ചൊന്നതാൻ ലേവിയൻ. അങ്കൊണ്ടായെ; ചുണയെ കൊടുക്കിനാ ഒൺ ചൊന്നെ ബർന്നബാശ് ഒൺതാൻ അപ്പോശ്‌ത്തലരുകാട് വുളിക്കുമത്. 37തനക്ക് ഇരുന്തെ ഇടമെ വിത്ത് കിടച്ചെ അണയെ കുടത്ത് അപ്പോശ്‌ത്തലരുകാൽ കൊടുത്തെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for അപ്പോശ്‌ത്തലര് തെയ്‌വ വേലെ 4