YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 70

70
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം.
1ദൈവമേ, എന്നെ വിടുവിപ്പാൻ,
യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
2എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ;
എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.
3നന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
4നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;
നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
5ഞാനോ എളിയവനും ദരിദ്രനും ആകുന്നു;
ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ;
നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
യഹോവേ, താമസിക്കരുതേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in