YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 131

131
ദാവീദിന്റെ ഒരു ആരോഹണഗീതം.
1യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;
ഞാൻ നിഗളിച്ചുനടക്കുന്നില്ല;
എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും
അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
2ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു;
തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ
എന്റെ പ്രാണൻ എന്റെ അടുക്കൽ
മുലകുടി മാറിയതുപോലെ ആകുന്നു.
3യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും
യഹോവയിൽ പ്രത്യാശ വെച്ചുകൊൾക.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in