സങ്കീർത്തനങ്ങൾ 66:16-20
സങ്കീർത്തനങ്ങൾ 66:16-20 MALOVBSI
സകല ഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തതു ഞാൻ വിവരിക്കാം. ഞാൻ എന്റെ വായ്കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു. ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കയില്ലായിരുന്നു. എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു; എന്റെ പ്രാർഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.