യെശയ്യാവ് 63:7-9
യെശയ്യാവ് 63:7-9 MALOVBSI
യഹോവ നമുക്കു നല്കിയതുപോലെയൊക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവൻ യിസ്രായേൽഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീർത്തിക്കും. അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നെ എന്നു പറഞ്ഞ് അവൻ അവർക്കു രക്ഷിതാവായിത്തീർന്നു. അവരുടെ കഷ്ടതയിലൊക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.