ROM 16:3-13
ROM 16:3-13 MALCLBSI
ക്രിസ്തുയേശുവിന്റെ സേവനത്തിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കില്ലയ്‍ക്കും അക്വിലായ്‍ക്കും എന്റെ അഭിവാദനങ്ങൾ! എനിക്കുവേണ്ടി തങ്ങളുടെ ജീവൻ അപകടത്തിലാക്കിയവരാണവർ. ഞാൻ അവരോടു കൃതജ്ഞനാണ്-ഞാൻ മാത്രമല്ല, എല്ലാ വിജാതീയ സഭകളും. അവരുടെ വീട്ടിൽ ചേർന്നുവരുന്ന സഭയ്‍ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവിൽ വിശ്വസിച്ച ആളും എന്റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം. നിങ്ങൾക്കുവേണ്ടി കഠിനമായി അധ്വാനിച്ച മറിയമിനും അഭിവാദനങ്ങൾ! എന്റെ കൂടെ തടവിൽ കിടന്നവരും എന്റെ സ്വജാതീയരുമായ അന്ത്രൊനിക്കൊസിനും യൂനിയായ്‍ക്കും വന്ദനം. അവർ അപ്പോസ്തോലന്മാരുടെ ഇടയിൽ പ്രസിദ്ധരും എന്നെക്കാൾ മുമ്പുതന്നെ ക്രിസ്തുവിൽ വിശ്വസിച്ചവരുമാണ്. ക്രിസ്തുവുമായുള്ള ഐക്യബന്ധത്തിൽ എനിക്ക് ഏറ്റവും പ്രിയങ്കരനായ അംപ്ലിയാത്തൊസിനും വന്ദനം. ക്രിസ്തുവിന്റെ സേവനത്തിൽ നമ്മുടെ സഹപ്രവർത്തകനായ ഉർബ്ബാനൊസിനും എന്റെ പ്രിയപ്പെട്ട സ്നേഹിതനായ സ്താക്കുവിനും വന്ദനം. ക്രിസ്തുവിനോടുള്ള ഭക്തിയിൽ സുസമ്മതനായ അപ്പെലേസിനും വന്ദനം. അരിസ്തൊബൂലൊസിന്റെ കുടുംബത്തിലുള്ളവർക്കും എന്റെ അഭിവാദനങ്ങൾ. എന്റെ സ്വജാതീയനായ ഹെരോദിയോനും വന്ദനം. നർക്കിസ്സൊസ്സിന്റെ കുടുംബത്തിൽപ്പെട്ട ക്രൈസ്തവ സഹോദരന്മാർക്കും വന്ദനം. കർത്തൃശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ത്രുഫൈനെക്കും ത്രുഫൊസെക്കും വന്ദനം. കർത്താവിനുവേണ്ടി വളരെയധികം പ്രയത്നിച്ചവളായ പ്രിയപ്പെട്ട പെർസിസിനും വന്ദനം. കർത്തൃശുശ്രൂഷയിൽ പ്രമുഖ പ്രവർത്തകനായ രൂഫൊസിനും, സ്വന്തം മകനെപ്പോലെ എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ള അയാളുടെ അമ്മയ്‍ക്കും അഭിവാദനങ്ങൾ.