YouVersion Logo
Search Icon

SAM 99

99
വിശുദ്ധനായ രാജാവ്
1സർവേശ്വരൻ വാഴുന്നു, ജനതകൾ വിറയ്‍ക്കട്ടെ.
അവിടുന്നു കെരൂബുകളിന്മേൽ സിംഹാസനസ്ഥനായിരിക്കുന്നു;
ഭൂമി കുലുങ്ങട്ടെ.
2സർവേശ്വരൻ സീയോനിൽ വലിയവനാണ്,
അവിടുന്നു സകല ജനതകളെയും ഭരിക്കുന്ന പരമോന്നതൻ.
3അവിടുത്തെ മഹത്തും ഭീതിദവുമായ നാമത്തെ അവർ പ്രകീർത്തിക്കട്ടെ,
അവിടുന്നു പരിശുദ്ധനാണല്ലോ.
4കരുത്തുറ്റ രാജാവേ, നീതിയെ സ്നേഹിക്കുന്നവനേ,
അവിടുന്നു ന്യായത്തെ സുസ്ഥിരമാക്കിയിരിക്കുന്നു.
അവിടുന്ന് ഇസ്രായേലിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5നമ്മുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ.
അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുവിൻ.
അവിടുന്നു പരിശുദ്ധനാകുന്നു.
6മോശയും അഹരോനും അവിടുത്തെ പുരോഹിതഗണത്തിൽപ്പെട്ടവരാണ്.
ശമൂവേൽ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു.
അവർ സർവേശ്വരനോട് അപേക്ഷിച്ചു, അവിടുന്ന് അവർക്ക് ഉത്തരമരുളി.
7മേഘസ്തംഭത്തിൽനിന്ന് അവിടുന്ന് അവരോടു സംസാരിച്ചു;
അവർ അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിച്ചു;
8ഞങ്ങളുടെ ദൈവമായ സർവേശ്വരാ,
അവിടുന്ന് അവർക്ക് ഉത്തരമരുളി.
അവിടുന്ന് അവർക്കു ക്ഷമിക്കുന്ന ദൈവവും,
അവരുടെ ദുഷ്പ്രവൃത്തികൾക്ക് ശിക്ഷ നല്‌കുന്നവനും ആയിരുന്നു.
9നമ്മുടെ ദൈവമായ സർവേശ്വരനെ പ്രകീർത്തിക്കുവിൻ.
വിശുദ്ധപർവതത്തിൽ അവിടുത്തെ ആരാധിക്കുവിൻ.
നമ്മുടെ ദൈവമായ സർവേശ്വരൻ പരിശുദ്ധനല്ലോ.

Currently Selected:

SAM 99: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in