YouVersion Logo
Search Icon

SAM 8

8
മനുഷ്യൻ സൃഷ്‍ടിയുടെ മകുടം
ഗായകസംഘനേതാവിന്; ഗത്ത്യരാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരനായ ഞങ്ങളുടെ നാഥാ,
അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.
അവിടുത്തെ മഹത്ത്വം ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു.
2ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും
അവിടുത്തെ മഹത്ത്വം പ്രകീർത്തിക്കുന്നു.
അവിടുന്നു ശത്രുക്കൾക്കെതിരെ കോട്ട കെട്ടി
അവിടുന്നു ശത്രുവിനെയും പ്രതികാരം
ചെയ്യുന്നവനെയും മിണ്ടാതാക്കി.
3അവിടുന്നു നിർമ്മിച്ച ആകാശത്തെയും
അവിടുന്നു സ്ഥാപിച്ച ചന്ദ്രനക്ഷത്രാദികളെയും നോക്കുമ്പോൾ,
4മനുഷ്യനെ ഓർക്കുവാൻ അവന് എന്തു മേന്മ?
അവിടുത്തെ പരിഗണന ലഭിക്കാൻ അവന് എന്ത് അർഹത?
5എങ്കിലും അവിടുന്നു മനുഷ്യനെ
അവിടുത്തെക്കാൾ അല്പം മാത്രം താഴ്ത്തി,
മഹത്ത്വവും തേജസ്സും അവനെ അണിയിച്ചിരിക്കുന്നു.
6അവിടുന്നു സൃഷ്‍ടിച്ച സകലത്തിന്റെയുംമേൽ അവനെ അധിപതിയാക്കി,
എല്ലാറ്റിനെയും അവന്റെ കാൽക്കീഴിലാക്കി.
7ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
8ആകാശത്തിലെ പക്ഷികളെയും
ആഴിയിലെ മത്സ്യങ്ങളെയും സമുദ്രത്തിൽ ചരിക്കുന്ന സകല ജീവികളെയും തന്നെ.
9സർവേശ്വരനായ ഞങ്ങളുടെ നാഥാ,
അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.

Currently Selected:

SAM 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in