YouVersion Logo
Search Icon

SAM 63:1-8

SAM 63:1-8 MALCLBSI

ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാൻ അങ്ങയെ അന്വേഷിക്കുന്നു. ഉണങ്ങിവരണ്ട ദേശത്തെന്നപോലെ ഞാൻ സർവാത്മനാ അങ്ങേക്കായി ദാഹിക്കുന്നു. അങ്ങയെ കാണാതെ ഞാൻ തളരുന്നു. അങ്ങയുടെ ശക്തിയും മഹത്ത്വവും ദർശിക്കാൻ, വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ നോക്കുന്നു. അങ്ങയുടെ അചഞ്ചലസ്നേഹം ജീവനെക്കാൾ അഭികാമ്യം. ഞാൻ അങ്ങയെ പ്രകീർത്തിക്കും. എന്റെ ജീവിതകാലം മുഴുവൻ ഞാനങ്ങയെ വാഴ്ത്തും. ഞാൻ കൈകളുയർത്തി അങ്ങയോടു പ്രാർഥിക്കും. കിടക്കയിൽവച്ച് ഞാൻ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അങ്ങയെ ധ്യാനിക്കുകയും ചെയ്യുമ്പോൾ, മൃഷ്ടാന്നഭോജനം കഴിച്ചവനെപ്പോലെ ഞാൻ തൃപ്തനാകുന്നു. ഞാൻ അങ്ങയെ ആനന്ദപൂർവം സ്തുതിക്കും. അവിടുന്ന് എന്റെ സഹായകനാണല്ലോ; അവിടുത്തെ ചിറകിൻകീഴിൽ ഞാൻ ആനന്ദഗീതം പാടും. ഞാൻ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു.