YouVersion Logo
Search Icon

SAM 31:1-8

SAM 31:1-8 MALCLBSI

സർവേശ്വരാ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാൻ എനിക്ക് ഒരിക്കലും ഇടയാകരുതേ, അവിടുന്നു നീതിപൂർവം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ രക്ഷിച്ചാലും. അവിടുന്ന് എന്റെ പ്രാർഥന കേട്ട് എന്നെ വേഗം വിടുവിക്കണമേ. അവിടുന്ന് എന്റെ അഭയശിലയും എന്നെ രക്ഷിക്കുന്ന കോട്ടയും ആയിരിക്കണമേ. അവിടുന്ന് എന്റെ അഭയശിലയും കോട്ടയും ആകുന്നു, അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം എന്നെ നേർവഴി കാട്ടി പാലിക്കണമേ. ശത്രുക്കൾ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന കെണിയിൽനിന്ന്, എന്നെ വിടുവിക്കണമേ. എന്റെ രക്ഷാസങ്കേതം അവിടുന്നാണല്ലോ. തൃക്കരങ്ങളിൽ ഞാൻ എന്നെത്തന്നെ ഭരമേല്പിക്കുന്നു, വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു. വ്യർഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു. ഞാൻ സർവേശ്വരനിൽ ആശ്രയിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആനന്ദിക്കും. എന്റെ ദുരിതം അവിടുന്നു കാണുന്നു, എന്റെ വ്യഥ അവിടുന്നു ശ്രദ്ധിക്കുന്നു. ശത്രുക്കളുടെ കൈയിൽ അകപ്പെടാതെ അവിടുന്നെന്നെ സംരക്ഷിച്ചു; അവിടുന്നെന്റെ എല്ലാ ബന്ധനങ്ങളും തകർത്തു.

Related Videos