YouVersion Logo
Search Icon

SAM 22:1-5

SAM 22:1-5 MALCLBSI

എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങെന്നെ കൈവിട്ടതെന്ത്? എന്നെ സഹായിക്കാതെയും എന്റെ രോദനം കേൾക്കാതെയും അങ്ങ് മാറി നില്‌ക്കുന്നതെന്ത്? എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിക്കുന്നു; അങ്ങ് ഉത്തരമരുളുന്നില്ല; രാത്രിയിലും ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല. ഇസ്രായേലിന്റെ സ്തുതികളുടെ സിംഹാസനത്തിൽ ഇരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാകുന്നു. ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു; അവർ അവിടുത്തെ ആശ്രയിക്കുകയും; അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു. അവർ അങ്ങയോടു നിലവിളിച്ചു, അവിടുന്ന് അവരെ രക്ഷിച്ചു. അവർ അങ്ങയിൽ ആശ്രയിച്ചു, അവർ നിരാശരായില്ല.

Related Videos