YouVersion Logo
Search Icon

SAM 14

14
ദൈവനിഷേധകന്റെ മൗഢ്യം
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം
1‘ദൈവം ഇല്ല’ എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.
മ്ലേച്ഛകൃത്യങ്ങൾ ചെയ്ത് അവർ വഷളന്മാരായിരിക്കുന്നു.
നന്മ ചെയ്യുന്നവൻ ആരുമില്ല.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്ന് അറിയാൻ,
സർവേശ്വരൻ സ്വർഗത്തിൽനിന്നു മനുഷ്യരെ നോക്കുന്നു.
3എല്ലാവരും വഴിതെറ്റി ഒരുപോലെ വഷളന്മാരായിരിക്കുന്നു.
നന്മ ചെയ്യുന്നവൻ ഇല്ല, ഒരുവൻ പോലുമില്ല.
4എന്താണ് തങ്ങൾ ചെയ്യുന്നതെന്ന് ഈ ദുർവൃത്തർക്ക് അറിഞ്ഞുകൂടേ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നൊടുക്കുന്നു.
അവർ സർവേശ്വരനെ വിളിച്ചപേക്ഷിക്കുന്നില്ല.
5അവർ ഭയന്നു വിറകൊള്ളും
സർവേശ്വരൻ നീതിമാന്മാരുടെ പക്ഷത്താണല്ലോ.
6നിങ്ങൾ എളിയവരുടെ പ്രതീക്ഷകൾ തകർക്കാൻ നോക്കുന്നു.
എന്നാൽ സർവേശ്വരനാണ് അവരുടെ അഭയസ്ഥാനം.
7ഇസ്രായേലിന്റെ മോചനം സീയോനിൽനിന്നു വന്നെങ്കിൽ,
സർവേശ്വരൻ തന്റെ ജനത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോൾ
യാക്കോബിന്റെ സന്തതികൾ സന്തോഷിക്കും ഇസ്രായേൽജനം ആനന്ദിക്കും.

Currently Selected:

SAM 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in