YouVersion Logo
Search Icon

SAM 134

134
ദൈവത്തെ സ്തുതിക്കുവിൻ
ആരോഹണഗീതം
1സർവേശ്വരന്റെ ദാസന്മാരേ,
അവിടുത്തെ വാഴ്ത്തുവിൻ.
രാത്രിയിൽ അവിടുത്തെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ സ്തുതിക്കുവിൻ.
2വിശുദ്ധസ്ഥലത്തേക്കു കൈകൾ ഉയർത്തി,
സർവേശ്വരനെ സ്തുതിക്കുവിൻ.
3ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരൻ,
സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കട്ടെ.

Currently Selected:

SAM 134: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in