SAM 127
127
എല്ലാം സർവേശ്വരന്റെ ദാനം
ശലോമോൻ രചിച്ച ആരോഹണഗീതം
1സർവേശ്വരൻ വീടു പണിയുന്നില്ലെങ്കിൽ,
പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു.
സർവേശ്വരൻ പട്ടണം കാക്കുന്നില്ലെങ്കിൽ,
കാവല്ക്കാർ വൃഥാ ജാഗരിക്കുന്നു.
2അതിരാവിലെ എഴുന്നേല്ക്കുന്നതും
വളരെ വൈകി ഉറങ്ങാൻ പോകുന്നതും
കഠിനാധ്വാനംചെയ്തു ജീവിക്കുന്നതും വ്യർഥം.
അവിടുന്നു താൻ സ്നേഹിക്കുന്നവർക്ക്
# 127:2 അവിടുന്നു താൻ സ്നേഹിക്കുന്നവർക്ക് നിദ്ര നല്കുന്നു എന്നുമാകാം. ഉറങ്ങുമ്പോൾ വേണ്ടതു നല്കുന്നു.
3മക്കൾ സർവേശ്വരന്റെ ദാനമാണ്,
ഉദരഫലം അവിടുന്നു നല്കുന്ന അനുഗ്രഹം ആകുന്നു.
4പോരാളിയുടെ കൈയിലെ അസ്ത്രങ്ങൾ പോലെയാണ്,
യൗവനത്തിൽ ജനിക്കുന്ന മക്കൾ.
5അവകൊണ്ട് ആവനാഴി നിറച്ചിരിക്കുന്നവൻ, അനുഗൃഹീതൻ.
നഗരവാതില്ക്കൽവച്ച് ശത്രുക്കളെ എതിരിടുമ്പോൾ
അവന് ലജ്ജിക്കേണ്ടിവരികയില്ല.
Currently Selected:
SAM 127: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.