YouVersion Logo
Search Icon

SAM 116:12-19

SAM 116:12-19 MALCLBSI

സർവേശ്വരൻ എനിക്കു ചെയ്ത സകല നന്മകൾക്കും ഞാൻ എന്തു പകരം കൊടുക്കും? ഞാൻ വീഞ്ഞു നിറഞ്ഞ പാനപാത്രമുയർത്തി, രക്ഷയുടെ സ്തോത്രയാഗമർപ്പിക്കും. ഞാൻ സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ഭക്തജനം കാൺകെ ഞാൻ സർവേശ്വരനുള്ള എന്റെ നേർച്ചകൾ നിറവേറ്റും. തന്റെ ഭക്തന്മാരുടെ മരണം സർവേശ്വരനു വിലയേറിയതത്രേ. പരമനാഥാ, ഞാനങ്ങയുടെ ദാസൻ, അങ്ങയുടെ ദാസനും, അങ്ങയുടെ ദാസിയുടെ പുത്രനും തന്നെ. ഞാൻ അങ്ങേക്കു സ്തോത്രയാഗം അർപ്പിക്കും, ഞാൻ സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ഭക്തജനം കാൺകെ ഞാൻ സർവേശ്വരനുള്ള എന്റെ നേർച്ചകൾ നിറവേറ്റും. അവിടുത്തെ ആലയത്തിന്റെ അങ്കണത്തിൽ, യെരൂശലേമേ, നിന്റെ മധ്യത്തിൽ തന്നെ സർവേശ്വരനെ സ്തുതിക്കുവിൻ.