SAM 109:21-27
SAM 109:21-27 MALCLBSI
എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ നാമത്തിനൊത്തവിധം എന്നോട് ഇടപെടണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനും നന്മയ്‍ക്കും ചേർന്നവിധം എന്നെ വിടുവിക്കണമേ. ഞാൻ എളിയവനും ദരിദ്രനുമാണ്. എന്റെ ഹൃദയം തകർന്നിരിക്കുന്നു. സായാഹ്നത്തിലെ നിഴൽപോലെ ഞാൻ കടന്നുപോകുന്നു. വെട്ടുക്കിളിയെപ്പോലെ ഞാൻ തൂത്തെറിയപ്പെടുന്നു. ഉപവാസംകൊണ്ട് എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു. എന്റെ ശരീരം ശോഷിച്ചിരിക്കുന്നു. എന്റെമേൽ കുറ്റമാരോപിക്കുന്നവർക്ക് ഞാൻ നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു. അവർ എന്നെ പരിഹസിച്ചു തല കുലുക്കുന്നു. എന്റെ ദൈവമായ സർവേശ്വരാ, എന്നെ സഹായിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ. പരമനാഥാ, അവിടുന്നാണു പ്രവർത്തിച്ചതെന്ന്, അതേ, അവിടുന്നാണ് എന്നെ രക്ഷിച്ചതെന്ന്, എന്റെ ശത്രുക്കൾ അറിയട്ടെ.