YouVersion Logo
Search Icon

SAM 107:4-9

SAM 107:4-9 MALCLBSI

പാർക്കാൻ പട്ടണം കാണാതെ അവരിൽ ചിലർ മരുഭൂമിയിൽ അലഞ്ഞു നടന്നു. വിശന്നും ദാഹിച്ചും അവർ തളർന്നു. അവർ ആശയറ്റവരായി. അവർ തങ്ങളുടെ കഷ്ടതയിൽ സർവേശ്വരനോടു നിലവിളിച്ചു. അവരുടെ യാതനകളിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു. വാസയോഗ്യമായ പട്ടണത്തിലെത്തുന്നതുവരെ അവിടുന്ന് അവർക്ക് നേർവഴി കാട്ടി. സർവേശ്വരന്റെ അചഞ്ചലസ്നേഹത്തിനായും അവിടുന്നു മനുഷ്യർക്കുവേണ്ടി ചെയ്ത അദ്ഭുതപ്രവൃത്തികൾക്കായും അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ; അവിടുന്നു ദാഹാർത്തനു തൃപ്തി വരുത്തുന്നു. വിശന്നിരിക്കുന്നവനു വിശിഷ്ടഭോജ്യങ്ങൾ നല്‌കി സംതൃപ്തനാക്കുന്നു.

Free Reading Plans and Devotionals related to SAM 107:4-9