THUFINGTE 16:20-24
THUFINGTE 16:20-24 MALCLBSI
ദൈവവചനം അനുസരിക്കുന്നവൻ ഐശ്വര്യം പ്രാപിക്കും; സർവേശ്വരനിൽ ശരണപ്പെടുന്നവൻ ഭാഗ്യവാൻ. വിവേകി ജ്ഞാനമുള്ളവൻ എന്ന് അറിയപ്പെടും; ഹൃദ്യമായി സംസാരിക്കുന്നവൻ അനുനയമുള്ളവനാകുന്നു. ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ. ജ്ഞാനിയുടെ മനസ്സ് വിവേകപൂർണമാകുന്നു; അതുകൊണ്ട് അവന്റെ വാക്കുകൾക്ക് കൂടുതൽ അനുനയശക്തിയുണ്ട്. ഹൃദ്യമായ വാക്കു തേൻകട്ടയാണ്, അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു.