YouVersion Logo
Search Icon

MARKA 12:38-44

MARKA 12:38-44 MALCLBSI

ഒരു വലിയ ജനതതി യേശുവിന്റെ പ്രഭാഷണം സന്തോഷപൂർവം കേട്ടു. അവിടുന്നു പ്രബോധിപ്പിക്കുന്നതിനിടയിൽ അവരോട് അരുൾചെയ്തു: “നീണ്ട അങ്കി അണിഞ്ഞു നടക്കുവാനും പൊതുസ്ഥലങ്ങളിൽവച്ച് അഭിവാദനം ചെയ്യപ്പെടുവാനും സുനഗോഗുകളിൽ മുഖ്യാസനവും വിരുന്നുശാലയിൽ പ്രഥമസ്ഥാനവും ലഭിക്കുവാനും ആഗ്രഹിക്കുന്ന മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ വിധവകളുടെ വീടുകൾ വിഴുങ്ങുകയും നീണ്ട പ്രാർഥന നടത്തുന്നു എന്നു ഭാവിക്കുകയും ചെയ്യുന്നു. അവർക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനതരമായിരിക്കും.” ഒരിക്കൽ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങൾ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകൾ ഇട്ടുകൊണ്ടിരുന്നു. സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു. യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തിൽ കാണിക്കയിട്ട എല്ലാവരെയുംകാൾ അധികം ഇട്ടത് നിർധനയായ ആ വിധവയാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു; എന്തെന്നാൽ എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നാണു സമർപ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയിൽനിന്ന്, തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമർപ്പിച്ചിരിക്കുന്നു.”