LUKA 8:4-8
LUKA 8:4-8 MALCLBSI
ഒരിക്കൽ ഒരു വലിയ ജനസഞ്ചയം പല പട്ടണങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി. അവരോട് യേശു ദൃഷ്ടാന്ത രൂപേണ പറഞ്ഞു: “ഒരിക്കൽ ഒരാൾ വിത്തു വിതയ്‍ക്കുവാൻ പോയി. വിതച്ചപ്പോൾ ഏതാനും വിത്ത് വഴിയിൽ വീണു. അവ ചവുട്ടിക്കളഞ്ഞു; പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു. കുറെ വിത്തു പാറപ്പുറത്തു വീണു. അവ മുളച്ചു പൊങ്ങിയപ്പോൾ നനവില്ലാഞ്ഞതിനാൽ കരിഞ്ഞുപോയി. മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുള്ള് അവയോടൊന്നിച്ചു വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു. വേറെ ചിലതു നല്ലമണ്ണിൽ വീണു. അവ വളർന്നു നൂറുമേനി വിളവു നല്‌കി.” ഒടുവിൽ യേശു ഉച്ചത്തിൽ പറഞ്ഞു: “കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ.”