LEVITICUS 12
12
പ്രസവാനന്തര ശുദ്ധീകരണം
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തോടു പറയുക, ആൺകുട്ടിയെ പ്രസവിക്കുന്ന സ്‍ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. 3എട്ടാം ദിവസം പുത്രന്റെ പരിച്ഛേദനകർമം നടത്തണം. 4തുടർന്നു മുപ്പത്തിമൂന്നു ദിവസം രക്തശുദ്ധീകരണത്തിനുള്ള കാലമായി ആചരിക്കണം. അക്കാലത്തിനിടയിൽ അവൾ വിശുദ്ധവസ്തു സ്പർശിക്കുകയോ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുകയോ അരുത്. 5പ്രസവിക്കുന്നതു പെൺകുട്ടിയെ ആണെങ്കിൽ രണ്ടാഴ്ചത്തേക്കു ഋതുകാലത്തേതുപോലെ അവൾ അശുദ്ധയായിരിക്കും. തുടർന്നു രക്തസ്രവത്തിൽനിന്നുള്ള ശുദ്ധീകരണത്തിനുള്ള കാലമായി അറുപത്താറു ദിവസം ആചരിക്കണം. 6കുഞ്ഞ് ആണായാലും പെണ്ണായാലും പ്രസവാനന്തര ശുദ്ധീകരണകാലം പൂർത്തിയാകുമ്പോൾ ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു ചെങ്ങാലിയെയോ പാപപരിഹാരയാഗത്തിനായും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുചെന്നു പുരോഹിതനെ ഏല്പിക്കണം. 7പുരോഹിതൻ സർവേശ്വരനു വഴിപാട് അർപ്പിച്ചശേഷം അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അപ്പോൾ രക്തസ്രവത്തിൽനിന്ന് അവൾ ശുദ്ധയായിത്തീരും. ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്‍ത്രീകൾ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു. 8ആട്ടിൻകുട്ടിയെ അർപ്പിക്കാൻ അവൾക്കു വകയില്ലെങ്കിൽ രണ്ടു മാടപ്രാക്കളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനുമായി അർപ്പിക്കാവുന്നതാണ്. പുരോഹിതൻ അവ സ്വീകരിച്ച് അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോൾ അവൾ ശുദ്ധയായിത്തീരും.
Currently Selected:
LEVITICUS 12: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.