YouVersion Logo
Search Icon

JONA മുഖവുര

മുഖവുര
ബൈബിളിലെ ഇതര പ്രവാചകഗ്രന്ഥങ്ങളിൽനിന്നു ഭിന്നമാണ് യോനായെക്കുറിച്ചുള്ള പുസ്‍തകം. ദൈവകല്പന ലംഘിക്കാൻ ശ്രമിച്ച യോനായുടെ സാഹസിക പ്രയാണത്തിന്റെ കഥയാണ് ഇതിന്റെ ഉള്ളടക്കം. അസ്സീറിയാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ നിനെവേയിൽ ചെന്നു ദൈവത്തിന്റെ മുന്നറിയിപ്പു പ്രസംഗിക്കാൻ പ്രവാചകനു കല്പന ലഭിച്ചു. ഇസ്രായേൽരാജ്യത്തോടുള്ള അസ്സീറിയായുടെ കടുത്ത ശത്രുതനിമിത്തം ദൈവകല്പന നിറവേറ്റാൻ മടിച്ച് പ്രവാചകൻ ഒഴിഞ്ഞുമാറി. നാടകീയമായ പല സംഭവങ്ങൾക്കുംശേഷം ഒടുവിൽ അദ്ദേഹം ദൈവകല്പനയ്‍ക്കു വഴങ്ങി. പക്ഷേ താൻ മുന്നറിയിച്ചതുപോലെ സംഭവിക്കാഞ്ഞതിനാൽ പ്രവാചകൻ അവസാനം അസംതൃപ്തനായി. ദൈവം വീണ്ടും യോനായോട് ഇടപെട്ട് നിനെവേയെക്കുറിച്ചുള്ള അവിടുത്തെ പരമോദ്ദേശ്യം അറിയിക്കുന്നു.
സൃഷ്‍ടിയുടെമേൽ ദൈവത്തിനുള്ള പരമാധികാരം ഈ പുസ്‍തകം എടുത്തുകാട്ടുന്നു. സർവോപരി ഇസ്രായേലിന്റെ ശത്രുക്കളെപ്പോലും ശിക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാതെ സ്നേഹിക്കുകയും അവരോടു കാരുണ്യപൂർവം വർത്തിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സ്വഭാവത്തെ ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.
പ്രതിപാദ്യക്രമം
ദൈവകല്പനയും യോനായുടെ അനുസരണക്കേടും 1:1-17
യോനായുടെ പശ്ചാത്താപം 2:1-10
നിനെവേക്കെതിരായി യോനായുടെ സന്ദേശം 3:1-10
ദൈവത്തിന്റെ കാരുണ്യം 4:1-11

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in