JOELA മുഖവുര
മുഖവുര
ബി.സി. നാലാം ശതകത്തിലോ അഞ്ചാം ശതകത്തിലോ എഴുതിയതായിരിക്കണം ഈ പുസ്‍തകം. പേർഷ്യൻസാമ്രാജ്യത്തിന്റെ പ്രതാപകാലമായിരുന്നു അത്. പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല.
വെട്ടുക്കിളിയുടെ വിനാശകരമായ ബാധയെക്കുറിച്ചും പലസ്തീൻനാട്ടിലെ അതികഠിനമായ വരൾച്ചയെക്കുറിച്ചും യോവേൽ വിവരിക്കുന്നു. തന്റെ നീതിപൂർവകമായ ഇച്ഛയെ എതിർക്കുന്നവരെ സർവേശ്വരൻ ശിക്ഷിക്കുന്ന ദിവസം ആഗതമാകുന്നതിന്റെ അടയാളം ആ കാലഘട്ടത്തിൽ പ്രവാചകൻ കാണുന്നു. “അനുതപിക്കുവിൻ” എന്ന സർവേശ്വരന്റെ ആഹ്വാനം പ്രവാചകൻ ജനത്തെ അറിയിക്കുന്നു. തന്റെ ജനത്തെ വീണ്ടെടുക്കുമെന്നും അനുഗ്രഹിക്കുമെന്നുമുള്ള ദൈവത്തിന്റെ വാഗ്ദാനം യോവേൽ ഇസ്രായേൽജനത്തെ അറിയിക്കുന്നു. സ്‍ത്രീയെന്നോ, പുരുഷനെന്നോ, യുവാവെന്നോ, വൃദ്ധനെന്നോ ഭേദംകൂടാതെ എല്ലാവരുടെയുംമേൽ തന്റെ ആത്മാവിനെ അയയ്‍ക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനം പ്രത്യേകം ശ്രദ്ധേയമാണ്.
പ്രതിപാദ്യക്രമം
വെട്ടുക്കിളിയുടെ ബാധ 1:1-2:17
പുനരുദ്ധരിക്കുമെന്ന വാഗ്ദാനം 2:18-27
സർവേശ്വരന്റെ ദിവസം 2:28-3:21
Currently Selected:
JOELA മുഖവുര: malclBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.