YouVersion Logo
Search Icon

JOBA 40:15-24

JOBA 40:15-24 MALCLBSI

ഇക്കാണുന്ന നീർക്കുതിരയെയും നിന്നെ സൃഷ്‍ടിച്ചതുപോലെതന്നെ ഞാൻ സൃഷ്‍ടിച്ചു. അതു കാളയെപ്പോലെ പുല്ലു തിന്നുന്നു. അതിന്റെ ശക്തി അരക്കെട്ടിലും അതിന്റെ ബലം ഉദരപേശികളിലുമാകുന്നു. അതിന്റെ വാൽ ദേവദാരുപോലെ ദൃഢമായി സൃഷ്‍ടിച്ചിരിക്കുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു. അതിന്റെ അസ്ഥികൾ ഓട്ടുകുഴലുകൾ പോലെയും കൈകാലുകൾ ഇരുമ്പുദണ്ഡുകൾ പോലെയുമാകുന്നു. ദൈവത്തിന്റെ സൃഷ്‍ടികളിൽ അതു പ്രഥമസ്ഥാനത്തു നില്‌ക്കുന്നു. സ്രഷ്ടാവിനു മാത്രമേ അതിനെ എതിരിടാൻ കഴിയൂ. വന്യമൃഗങ്ങൾ വിഹരിക്കുന്ന പർവതങ്ങളാണ് അതിന് ആഹാരം നല്‌കുന്നത്. ചതുപ്പുനിലത്തു നീർമരുതിന്റെ കീഴിലും ഞാങ്ങണയുടെ മറവിലും അതു കിടക്കുന്നു. നീർമരുത് അതിനു തണൽ വിരിക്കുന്നു; തോട്ടിലെ അലരി അതിനു മറ പിടിക്കുന്നു. നദി കലങ്ങി മറിഞ്ഞാലും അതിനു ഭയമില്ല; യോർദ്ദാൻ വായിലേക്ക് കുത്തിയൊഴുകിയാലും അതു കുലുങ്ങുകയില്ല. ആർക്കെങ്കിലും അതിനെ ചൂണ്ടയിട്ടു പിടിക്കാമോ? അതിനു മൂക്കുകയറിടാമോ?