YouVersion Logo
Search Icon

JOBA 35

35
1എലീഹൂ തുടർന്നു:
2“ഇതു ന്യായമാണെന്നു താങ്കൾ കരുതുന്നുവോ?
ദൈവമുമ്പാകെ നീതിമാൻ എന്നു വിചാരിക്കുന്നുവോ?
3‘എനിക്ക് എന്തു പ്രയോജനം?
പാപം ചെയ്യാഞ്ഞാൽ എന്തു മെച്ചം?’ എന്നു താങ്കൾ ചോദിക്കുന്നു.
4അങ്ങേക്കും ഈ സ്നേഹിതന്മാർക്കുമുള്ള മറുപടി ഞാൻ നല്‌കാം.
5ആകാശത്തിലേക്കു നോക്കുക.
മീതെ ഉയരത്തിലുള്ള മേഘങ്ങളെ കണ്ടോ?
6പാപം ചെയ്തിട്ട് ദൈവത്തിനെതിരെ എന്തു നേടി?
താങ്കളുടെ അകൃത്യങ്ങൾ പെരുകിയാൽ അവിടുത്തേക്ക് എന്തു ചേതം?
7അങ്ങ് നീതിമാനാണെങ്കിൽ അവിടുത്തേക്ക് എന്തു ലാഭം?
അല്ലെങ്കിൽ താങ്കളുടെ കൈയിൽനിന്ന് അവിടുത്തേക്ക് എന്തു ലഭിക്കുന്നു?
8അങ്ങയുടെ ദുഷ്ടത മറ്റൊരു മനുഷ്യനെ മാത്രം ബാധിക്കുന്നു.
അങ്ങയുടെ നീതിയും അങ്ങനെതന്നെ.
9പീഡനങ്ങളുടെ ആധിക്യംമൂലം മനുഷ്യർ നിലവിളിക്കുന്നു.
ബലശാലികളുടെ ശക്തിപ്രയോഗംമൂലം അവർ സഹായത്തിനുവേണ്ടി നിലവിളികൂട്ടുന്നു.
10രാത്രിയിൽ ആനന്ദഗീതം ആലപിക്കാൻ ഇടയാക്കുന്നവനും മൃഗങ്ങളെക്കാൾ അറിവും
11ആകാശത്തിലെ പക്ഷികളെക്കാൾ ബുദ്ധിയും നല്‌കുന്നവനുമായ
എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ആരും ചോദിക്കുന്നില്ല.
12അവിടെ അവർ നിലവിളിക്കുന്നു.
എന്നാൽ ദുഷ്ടന്മാരുടെ അഹങ്കാരം നിമിത്തം,
അവിടുന്ന് ഉത്തരമരുളുന്നില്ല.
13വ്യർഥവിലാപങ്ങൾ അവിടുന്നു കേൾക്കുകയില്ല, തീർച്ച.
സർവശക്തൻ അത് ഗണ്യമാക്കുകയുമില്ല.
14പിന്നെ അവിടുത്തെ കാണുന്നില്ലെന്നും താങ്കളുടെ വ്യവഹാരം ദൈവത്തിന്റെ മുമ്പിലിരിക്കുന്നെന്നും
അവിടുത്തേക്കുവേണ്ടി കാത്തിരിക്കുകയാണെന്നും താങ്കൾക്ക് എങ്ങനെ പറയാൻ കഴിയും?
15ഇപ്പോഴാകട്ടെ അവിടുന്നു കോപിച്ചു ശിക്ഷിക്കാത്തതുകൊണ്ടും അകൃത്യം അവഗണിക്കുന്നതുകൊണ്ടും
16ഇയ്യോബ് വ്യർഥഭാഷണം നടത്തുന്നു;
പാഴ്‌വാക്കുകൾ ചൊരിയുന്നു.”

Currently Selected:

JOBA 35: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in