JOBA 2:9-10
JOBA 2:9-10 MALCLBSI
അപ്പോൾ ഇയ്യോബിന്റെ ഭാര്യ പറഞ്ഞു: “നിങ്ങൾ ഇനിയും ദൈവത്തോടുള്ള ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ദുഷിച്ചിട്ടു മരിക്കുക.” അതിന് അദ്ദേഹം ഇങ്ങനെ മറുപടി നല്കി. “ഭോഷത്തം പറയുന്നോ? ദൈവത്തിൽനിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാൻ മടിക്കുകയോ?” ഇത്ര കഷ്ടതകൾ വന്നിട്ടും ഇയ്യോബ് അധരംകൊണ്ടു പാപം ചെയ്തില്ല.