JOBA 19:21-27
JOBA 19:21-27 MALCLBSI
എന്റെ സ്നേഹിതരേ, എന്നോടു കരുണ കാട്ടുവിൻ! എന്നോടു കരുണ കാട്ടുവിൻ! ദൈവത്തിന്റെ കരം എന്നെ തകർത്തിരിക്കുന്നു. ദൈവത്തെപ്പോലെ, നിങ്ങളും എന്നെ വേട്ടയാടുന്നതെന്ത്? ഞാൻ എല്ലും തോലുമായിട്ടും നിങ്ങൾക്ക് തൃപ്തിയായില്ലേ? എന്റെ വാക്കുകൾ എഴുതിവച്ചിരുന്നെങ്കിൽ! അവ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ! എന്നേക്കും നിലനില്‌ക്കത്തക്കവിധം നാരായവും ഈയവുംകൊണ്ട് അതു പാറയിൽ വരഞ്ഞുവച്ചിരുന്നെങ്കിൽ! എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നെന്നും അവിടുന്ന് അവസാനം എനിക്കു ന്യായം നടത്തിത്തരാൻ എഴുന്നേല്‌ക്കുമെന്നും ഞാനറിയുന്നു. എന്റെ ചർമം ഇങ്ങനെ നശിച്ചാലും ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. ഞാൻതന്നെ അവിടുത്തെ കാണും; എന്റെ കണ്ണുകൾ അവിടുത്തെ കാണും; എന്റെ ഹൃദയം കാത്തിരുന്നു തളരുന്നു