JEREMIA 45
45
ബാരൂക്കിനോടുള്ള വാഗ്ദാനം
1യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ നാലാം ഭരണവർഷം, യിരെമ്യാ പറഞ്ഞുകൊടുത്തതുപോലെ നേര്യായുടെ പുത്രൻ ബാരൂക്ക് ഒരു പുസ്തകത്തിൽ എഴുതി. യിരെമ്യാപ്രവാചകൻ ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: 2“ബാരൂക്കേ, നിന്നോട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: 3‘എനിക്കു ഹാ ദുരിതം! എന്റെ ദുഃഖത്തോട് അവിടുന്നു വേദന കൂട്ടിയിരിക്കുന്നു; എന്റെ ഞരക്കംകൊണ്ടു ഞാൻ ക്ഷീണിച്ചിരിക്കുന്നു; എനിക്ക് ഒരു ആശ്വാസവുമില്ല’ എന്നു നീ പറയുന്നു. അവനോടു നീ ഇപ്രകാരം പറയണം: 4‘സർവേശ്വരൻ അരുളിച്ചെയ്യുന്നു, ഇതാ, ഞാൻ പണിതതു ഞാൻ തന്നെ പൊളിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നെ പിഴുതുകളയുന്നു; ഇതാണ് ദേശത്തു മുഴുവൻ സംഭവിക്കുന്നത്.’ 5നിനക്കുവേണ്ടി തന്നെ നീ വലിയ കാര്യങ്ങൾ കാംക്ഷിക്കുന്നുവോ, കാംക്ഷിക്കരുത്; കാരണം സകല മനുഷ്യരുടെയുംമേൽ ഞാൻ അനർഥം വരുത്തുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; എങ്കിലും നീ പോകുന്നിടത്തെല്ലാം നിന്റെ ജീവൻ മാത്രം സുരക്ഷിതമായിരിക്കും.”
Currently Selected:
JEREMIA 45: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.