RORELTUTE മുഖവുര
മുഖവുര
ഇസ്രായേൽജനം വാഗ്ദത്തഭൂമി കൈവശമാക്കിയതുമുതൽ രാജഭരണംവരെയുള്ള ചരിത്രമാണ് ഇതിലെ ഉള്ളടക്കം. ഈ കാലഘട്ടത്തിൽ ഇസ്രായേല്യരെ ബാഹ്യശത്രുക്കളിൽനിന്ന് രക്ഷിക്കാൻ ദൈവം നിയോഗിച്ചവരാണ് ന്യായാധിപന്മാർ. ന്യായാധിപന്മാർ എന്നതിനെക്കാൾ ദേശത്തിന്റെ വിമോചകരായാണ് ഇവർ പ്രവർത്തിച്ചത്.
ഇസ്രായേൽജനം ദൈവത്തോട് അവിശ്വസ്തരായി വർത്തിച്ചപ്പോൾ ശത്രുക്കൾ പ്രബലപ്പെടുകയും അവിടുന്ന് അവരെ ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ അവർ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്നു ന്യായാധിപന്മാരെ അവരിൽനിന്ന് എഴുന്നേല്പിച്ച് അവരെ മോചിപ്പിച്ചു. കനാന്യർ, മോവാബ്യർ, അമ്മോന്യർ, മിദ്യാന്യർ, ഫെലിസ്ത്യർ എന്നിവരായിരുന്നു അവരുടെ പ്രധാന ശത്രുക്കൾ.
ഇസ്രായേലിന്റെ അസ്തിത്വം ദൈവത്തോടുള്ള വിശ്വസ്തതയിലാണ് നിലനില്‌ക്കുന്നതെന്ന യാഥാർഥ്യം ഈ പുസ്‍തകം പഠിപ്പിക്കുന്നു. അവിശ്വസ്തത ജനത്തെ വിനാശത്തിലേക്കു നയിക്കുന്നു; എന്നാൽ അനുതപിക്കുന്ന ജനത്തെ രക്ഷിക്കാൻ എപ്പോഴും സന്നദ്ധനായ ദൈവത്തെയാണ് ഈ പുസ്‍തകം വെളിപ്പെടുത്തുന്നത്.
പ്രതിപാദ്യക്രമം
യോശുവയുടെ മരണംവരെയുള്ള സംഭവങ്ങൾ 1:1-2:10
ഇസ്രായേലിലെ ന്യായാധിപന്മാർ 2:11-16:31
മറ്റു സംഭവങ്ങൾ 17:1-21:25
Currently Selected:
RORELTUTE മുഖവുര: malclBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.