YouVersion Logo
Search Icon

ISAIA 44:1-5

ISAIA 44:1-5 MALCLBSI

എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലേ, കേൾക്കുക; നിന്നെ സൃഷ്‍ടിക്കുകയും അമ്മയുടെ ഗർഭപാത്രത്തിൽവച്ചു നിനക്കു രൂപം നല്‌കുകയും നിനക്കു തുണയരുളുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യശൂരൂനേ, ഭയപ്പെടേണ്ടാ. ഞാൻ വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഒഴുക്കും. നിന്റെ സന്തതികളുടെമേൽ എന്റെ ആത്മാവിനെയും നിന്റെ മക്കളുടെമേൽ എന്റെ അനുഗ്രഹങ്ങളും ചൊരിയും. ഈർപ്പമുള്ള നിലങ്ങളിൽ പുല്ലുപോലെയും അരുവിക്കരയിൽ ഞാങ്ങണപോലെയും അവർ വളരും. താൻ സർവേശ്വരനുള്ളവൻ എന്ന് ഒരുവൻ പറയും. മറ്റൊരുവൻ യാക്കോബ് എന്ന പേരു സ്വീകരിക്കും. വേറൊരുവൻ ‘സർവേശ്വരനുള്ളവൻ’ എന്നു തന്റെ കൈയിൽ മുദ്രണം ചെയ്യും; ഇസ്രായേൽ എന്ന അപരനാമം സ്വീകരിക്കും.