HEBRAI 2:14-18
HEBRAI 2:14-18 MALCLBSI
അതുകൊണ്ട് മാംസരക്തങ്ങൾ ഉള്ള മക്കളെപ്പോലെ യേശു ആയിത്തീരുകയും അവരുടെ മനുഷ്യപ്രകൃതിയിൽ ഭാഗഭാക്കാകുകയും ചെയ്തു. അവിടുന്ന് ഇങ്ങനെ ചെയ്തത്, മരണത്തിന്മേൽ അധികാരമുള്ളവനായ പിശാചിനെ, തന്റെ മരണത്താൽ നശിപ്പിക്കേണ്ടതിനായിരുന്നു. ഇങ്ങനെ മരണഭീതിയോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിഞ്ഞവരെ അവിടുന്നു സ്വതന്ത്രരാക്കി. അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്റെ സന്തതികളുടെ പ്രകൃതിയത്രേ. മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ശുശ്രൂഷയിൽ, അവരുടെ വിശ്വസ്തനും ദയാലുവുമായ മഹാപുരോഹിതനായിരിക്കേണ്ടതിന് എല്ലാ പ്രകാരത്തിലും തന്റെ സഹോദരന്മാരെപ്പോലെ അവിടുന്ന് ആകേണ്ടിയിരുന്നു എന്നത്രേ ഇതിന്റെ സാരം. അവിടുന്ന് പരീക്ഷിക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാൻ അവിടുത്തേക്കു കഴിയും.