YouVersion Logo
Search Icon

HABAKUKA മുഖവുര

മുഖവുര
ബി.സി. ഏഴാം ശതകത്തിന്റെ അന്ത്യഘട്ടമാണ് ഹബക്കൂകിന്റെ പ്രവചനകാലഘട്ടം. ക്രൂരന്മാരായ ബാബിലോണ്യർ അധികാരത്തിലിരുന്ന കാലമായിരുന്നു അത്. അവരുടെ മർദനഭരണത്തിൽ പ്രവാചകൻ തികച്ചും അസ്വസ്ഥനായി. “അവരിലും നീതിനിഷ്ഠയുള്ള ജനത്തെ അവർ നശിപ്പിക്കുന്നതു കണ്ടിട്ട് അവിടുന്നു മിണ്ടാതിരിക്കുന്നത് എന്ത്” എന്നു പ്രവാചകൻ സർവേശ്വരനോടു ചോദിക്കുന്നു. ദൈവം യഥാസമയം പ്രവർത്തിക്കുമെന്നും അവിടുത്തോടു വിശ്വസ്തത കാട്ടിയിരിക്കുന്നതിനാൽ നീതിമാന്മാർ ജീവിക്കുമെന്നും ആയിരുന്നു ഹബക്കൂകിനു ലഭിച്ച മറുപടി.
പ്രതിപാദ്യക്രമം
ഹബക്കൂകിന്റെ പരാതികളും സർവേശ്വരന്റെ മറുപടിയും 1:1-2:4
അധർമികൾക്കു വിനാശം 2:5-20
ഹബക്കൂകിന്റെ പ്രാർഥന 3:1-19

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in