GENESIS 39:20-23
GENESIS 39:20-23 MALCLBSI
യോസേഫിനെ പിടിച്ചു രാജാവിന്റെ തടവുകാരെ പാർപ്പിക്കുന്ന കാരാഗൃഹത്തിൽ അടച്ചു. എന്നാൽ സർവേശ്വരൻ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവിടുത്തെ കൃപയാൽ കാരാഗൃഹാധിപൻ യോസേഫിനോടു ദയാപൂർവം പെരുമാറി. അവിടെയുള്ള എല്ലാ തടവുകാരുടെയും മേൽനോട്ടം യോസേഫിനെ ഏല്പിച്ചു. എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം യോസേഫിനായി. യോസേഫിനെ ചുമതല ഏല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹാധിപൻ ഇടപെട്ടില്ല. സർവേശ്വരൻ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവന്റെ എല്ലാ പ്രവർത്തനങ്ങളും അവിടുന്നു സഫലമാക്കി.