DEUTERONOMY 32:1-4
DEUTERONOMY 32:1-4 MALCLBSI
ആകാശമേ, ചെവി തരൂ; ഞാൻ സംസാരിക്കട്ടെ. ഭൂതലമേ, എന്റെ വാക്കുകൾ ശ്രദ്ധിക്കൂ; എന്റെ ഉപദേശം മഴപോലെ പൊഴിയട്ടെ. എന്റെ വാക്കുകൾ മഞ്ഞുതുള്ളികൾപോലെ തൂകട്ടെ. അവ ഇളംപുല്ലിൽ മൃദുമാരിയായി ചാറട്ടെ സസ്യങ്ങളിൽ മഴയായി പെയ്യട്ടെ. ഞാൻ സർവേശ്വരനാമം ഉദ്ഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ. അവിടുന്നു നമ്മുടെ അഭയശില; അവിടുത്തെ പ്രവൃത്തികൾ അന്യൂനവും അവിടുത്തെ വഴികൾ നീതിയുക്തവുമാകുന്നു. അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ് അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്.