DANIELA 9:1-5
DANIELA 9:1-5 MALCLBSI
അഹശ്വേരോശിന്റെ പുത്രനും മേദ്യനും ബാബിലോൺദേശത്തിന്റെ അധിപതിയും ആയിരുന്ന ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം ദാനിയേൽ എന്ന ഞാൻ യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് അനുസരിച്ചു യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതുവർഷം നീണ്ടതായിരിക്കുമെന്നു വിശുദ്ധ ഗ്രന്ഥങ്ങളിൽനിന്നു ഗ്രഹിച്ചു. അപ്പോൾ ഞാൻ ചാക്കുവസ്ത്രം ധരിച്ചും വെണ്ണീറിൽ ഇരുന്നും ഉപവസിച്ച് ദൈവമായ സർവേശ്വരനിലേക്ക് തിരിഞ്ഞ് അവിടുത്തോട് പ്രാർഥിക്കുകയും അവിടുത്തോട് അപേക്ഷിക്കുകയും ചെയ്തു. എന്റെ ദൈവമായ സർവേശ്വരനോട് ഞാൻ ഇങ്ങനെ അനുതപിച്ചു പ്രാർഥിച്ചു: “സർവേശ്വരാ, അങ്ങയെ സ്നേഹിക്കുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ഉടമ്പടി പാലിക്കുകയും അചഞ്ചലസ്നേഹം കാട്ടുകയും ചെയ്യുന്നു. ഉന്നതനും ഉഗ്രപ്രതാപവാനുമായ ദൈവമേ, ഞങ്ങൾ പാപം ചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു; ഞങ്ങൾ അങ്ങയോടു മത്സരിച്ച് അവിടുത്തെ കല്പനകളും അനുശാസനങ്ങളും വിട്ടകന്നു.