KOLOSA 4:2-6
KOLOSA 4:2-6 MALCLBSI
പ്രാർഥനയിൽ ജാഗരൂകരായി ദൈവത്തിനു സ്തോത്രം അർപ്പിച്ചുകൊണ്ട് ഉറച്ചുനില്‌ക്കുക. ക്രിസ്തുവിന്റെ രഹസ്യം പ്രസംഗിക്കുന്നതിനു വചനത്തിന്റെ വാതിൽ തുറന്നു കിട്ടുവാനായി ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക. അതിനുവേണ്ടിയാണല്ലോ ഞാൻ ഇപ്പോൾ തടവിലായിരിക്കുന്നത്. ആ മർമ്മം സ്പഷ്ടമാക്കുന്ന വിധത്തിൽ യഥോചിതം പ്രസംഗിക്കുവാൻ എനിക്കു കഴിയുന്നതിനുവേണ്ടിയും പ്രാർഥിക്കുക. നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്, വിശ്വാസികളല്ലാത്തവരോടു വിവേകപൂർവം വർത്തിക്കുക. നിങ്ങളുടെ സംഭാഷണം ഹൃദ്യവും മധുരോദാരവുമായിരിക്കണം. എല്ലാവർക്കും സമുചിതമായ മറുപടി നല്‌കേണ്ടത് എങ്ങനെയാണെന്നു നിങ്ങൾ അറിഞ്ഞിരിക്കുകയും വേണം.